New bible study
- 1 : ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു. 2 : ഭൂമി രൂപരഹിതവും ശൂന്യവുമായിരുന്നു. ആഴത്തിനുമുകളില്‍ അന്ധകാരം വ്യാപിച്ചിരുന്നു. ദൈവത്തിന്റെ ചൈതന്യം വെള്ളത്തിനുമീതെ ചലിച്ചുകൊണ്ടിരുന്നു.
26 : ദൈവം വീണ്ടും അരുളിച്ചെയ്തു: നമുക്കു നമ്മുടെ ഛായയിലും സാദൃശ്യത്തിലുംമനുഷ്യനെ സൃഷ്ടിക്കാം. അവര്‍ക്കു കടലിലെ മത്‌സ്യങ്ങളുടെയും ആകാശത്തിലെ പറവകളുടെയും നാല്‍ക്കാലികളുടെയും ഭൂമി മുഴുവന്റെയും ഭൂമിയില്‍ ഇഴയുന്ന സര്‍വ ജീവികളുടെയും മേല്‍ ആധിപത്യം ഉണ്ടായിരിക്കട്ടെ
Chapter 2
- ഏദന്‍ തോട്ടം
- L5 : ദൈവമായ കര്‍ത്താവ് ആകാശവും ഭൂമിയും സൃഷ്ടിച്ച നാളില്‍ ഭൂമിയില്‍ പുല്ലോ ചെടിയോ മുളച്ചിരുന്നില്ല. കാരണം, അവിടുന്നു ഭൂമിയില്‍ മഴ പെയ്യിച്ചിരുന്നില്ല. കൃഷിചെയ്യാന്‍മനുഷ്യനുണ്ടായിരുന്നുമില്ല.
- 6 : എന്നാല്‍, ഭൂമിയില്‍നിന്ന് ഒരു മൂടല്‍മഞ്ഞ് ഉയര്‍ന്നു ഭൂതലമെല്ലാം നനച്ചു. 7 : ദൈവമായ കര്‍ത്താവ് ഭൂമിയിലെ പൂഴികൊണ്ടു മനുഷ്യനെ രൂപപ്പെടുത്തുകയും ജീവന്റെ ശ്വാസം അവന്റെ നാസാരന്ധ്രങ്ങളിലേക്കു നിശ്വസിക്കുകയും ചെയ്തു. അങ്ങനെ മനുഷ്യന്‍ ജീവനുള്ളവനായിത്തീര്‍ന്നു. 8 : അവിടുന്നു കിഴക്ക് ഏദനില്‍ ഒരു തോട്ടം ഉണ്ടാക്കി, താന്‍ രൂപംകൊടുത്ത മനുഷ്യനെ അവിടെ താമസിപ്പിച്ചു. 9 : കാഴ്ചയ്ക്കു കൗതുകവും ഭക്ഷിക്കാന്‍ സ്വാദുമുള്ള പഴങ്ങള്‍ കായ്ക്കുന്ന എല്ലാത്തരം വൃക്ഷങ്ങളും അവിടുന്നു മണ്ണില്‍നിന്നു പുറപ്പെടുവിച്ചു. ജീവന്റെ വൃക്ഷവും നന്‍മതിന്‍മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷവും തോട്ടത്തിന്റെ നടുവില്‍ അവിടുന്നു വളര്‍ത്തി. 10 : തോട്ടം നനയ്ക്കാന്‍ ഏദനില്‍നിന്ന് ഒരു നദി പുറപ്പെട്ടു. അവിടെവച്ച് അതു നാലു കൈവഴികളായിപ്പിരിഞ്ഞു. 11 : ഒന്നാമത്തേതിന്റെ പേര് പിഷോണ്‍. അത് സ്വര്‍ണത്തിന്റെ നാടായ ഹവിലാ മുഴുവന്‍ ചുറ്റിയൊഴുകുന്നു. 12 : ആ നാട്ടിലെ സ്വര്‍ണം മേല്‍ത്തരമാണ്. അവിടെ സുഗന്ധദ്രവ്യങ്ങളും പവിഴക്കല്ലുകളുമുണ്ട്. 13 : രണ്ടാമത്തെനദിയുടെ പേര് ഗിഹോണ്‍. അതു കുഷ് എന്ന നാടിനെ ചുറ്റിയൊഴുകുന്നു. 14 : മൂന്നാമത്തെനദിയുടെ പേര് ടൈഗ്രീസ്. അത് അസീറിയയുടെ കിഴക്കുഭാഗത്തുകൂടി ഒഴുകുന്നു. നാലാമത്തെനദിയൂഫ്രെട്ടീസ്.
15 : ഏദന്‍തോട്ടം കൃഷിചെയ്യാനും സംരക്ഷിക്കാനും ദൈവമായ കര്‍ത്താവ് മനുഷ്യനെ അവിടെയാക്കി.
18 : ദൈവമായ കര്‍ത്താവ് അരുളിച്ചെയ്തു: മനുഷ്യന്‍ ഏകനായിരിക്കുന്നതു നന്നല്ല; അവനു ചേര്‍ന്ന ഇണയെ ഞാന്‍ നല്‍കും.
21 : അതുകൊണ്ട്, ദൈവമായ കര്‍ത്താവ് മനുഷ്യനെ ഗാഢനിദ്രയിലാഴ്ത്തി, ഉറങ്ങിക്കിടന്ന അവന്റെ വാരിയെല്ലുകളില്‍ ഒന്ന് എടുത്തതിനുശേഷം അവിടം മാംസംകൊണ്ടു മൂടി.
ആരും കായേനെ കൊല്ലാതിരിക്കാന്‍ കര്‍ത്താവ് അവന്റെ മേല്‍ ഒരടയാളം പതിച്ചു.
ഉല്‍പത്തി 4 : 15
സേത്തിനും ഒരു പുത്രന്‍ ജനിച്ചു. സേത്ത് അവനെ എനോഷ് എന്നു വിളിച്ചു. അക്കാലത്ത് മനുഷ്യര്‍ കര്‍ത്താവിന്റെ നാമം വിളിച്ചപേക്‌ഷിക്കാന്‍ തുടങ്ങി.
ഉല്‍പത്തി 4 : 26
ഹെനോക്ക് ദൈവത്തിനു പ്രിയങ്കരനായി ജീവിച്ചു. പിന്നെ അവനെ കണ്ടിട്ടില്ല; ദൈവം അവനെ എടുത്തു.
ഉല്‍പത്തി 5 : 24
സകല ജീവികള്‍ക്കും - ഭൂമിയിലെ മൃഗങ്ങള്‍ക്കും ആകാശത്തിലെ പക്‌ഷികള്‍ക്കും മണ്ണിലെ ഇഴജന്തുക്കള്‍ക്കും വെള്ളത്തിലെ മത്‌സ്യങ്ങള്‍ക്കും - നിങ്ങളെ ഭയമായിരിക്കും. അവയെല്ലാം ഞാന്‍ നിങ്ങളെ ഏല്‍പിച്ചിരിക്കുന്നു.
ഉല്‍പത്തി 9 : 2
ചരിക്കുന്ന ജീവികളെല്ലാം നിങ്ങള്‍ക്ക് ആഹാരമായിത്തീരും. ഹരിതസസ്യങ്ങള്‍ നല്‍കിയതുപോലെ ഇവയും നിങ്ങള്‍ക്കു ഞാന്‍ തരുന്നു.
ഉല്‍പത്തി 9 : 3
ദൈവം അരുളിച്ചെയ്‌തു : ഭൂമുഖത്തുള്ള ധാന്യം വിളയുന്ന എല്ലാ ചെടികളും വിത്തുള്‍ക്കൊള്ളുന്ന പഴങ്ങള്‍ കായ്‌ക്കുന്ന എല്ലാ വൃക്‌ഷങ്ങളും ഞാന്‍ നിങ്ങള്‍ക്കു ഭക്‌ഷണത്തിനായി തരുന്നു,
ഉല്‍പത്തി 1 : 29
മനുഷ്യരക്‌തം ചൊരിയുന്നവന്റെ രക്‌തം മനുഷ്യന്‍തന്നെ ചൊരിയും; കാരണം, എന്റെ ഛായയിലാണു ഞാന്‍ മനുഷ്യനെ സൃഷ്‌ടിച്ചത്.
ഉല്‍പത്തി 9 : 6
ഭൂമുഖത്തുള്ള സകല ജീവികളുമായി ഞാന്‍ സ്‌ഥാപിക്കുന്ന ഉടമ്പടിയുടെ അടയാളം ഇതായിരിക്കും.
ഉല്‍പത്തി 9 : 17
"
മറിയം പറഞ്ഞു : എന്റെ ആത്‌മാവ് കര്‍ത്താവിനെ മഹത്വപ്പെടുത്തുന്നു.
എന്റെ ചിത്തം എന്റെ രക്‌ഷകനായ ദൈവത്തില്‍ ആനന്‌ദിക്കുന്നു.
അവിടുന്ന് തന്റെ ദാസിയുടെ താഴ്‌മയെ കടാക്‌ഷിച്ചു. ഇപ്പോള്‍ മുതല്‍ സകല തലമുറകളും എന്നെ ഭാഗ്യവതി എന്നു പ്രകീര്‍ത്തിക്കും.
ശക്‌തനായവന്‍ എനിക്കു വലിയകാര്യങ്ങള്‍ ചെയ്‌തിരിക്കുന്നു,അവിടുത്തെനാമം പരിശുദ്‌ധമാണ്.
അവിടുത്തെ ഭക്‌തരുടെമേല്‍ തലമുറകള്‍ തോറും അവിടുന്ന് കരുണ വര്‍ഷിക്കും.
അവിടുന്ന് തന്റെ ഭുജംകൊണ്ട് ശക്‌തി പ്രകടിപ്പിച്ചു; ഹൃദയവിചാരത്തില്‍ അഹങ്കരിക്കുന്നവരെ ചിതറിച്ചു.
ശക്‌തന്മാരെ സിംഹാസനത്തില്‍ നിന്നു മറിച്ചിട്ടു; എളിയവരെ ഉയര്‍ത്തി.
വിശക്കുന്നവരെ വിശിഷ്‌ടവിഭവങ്ങള്‍ കൊണ്ട് സംതൃപ്‌തരാക്കി; സമ്പന്നരെ വെറുംകൈയോടെ പറഞ്ഞയച്ചു.
തന്റെ കാരുണ്യം അനുസ്‌മരിച്ചുകൊണ്ട് അവിടുന്ന് തന്റെ ദാസനായ ഇസ്രായേലിനെ സഹായിച്ചു.
നമ്മുടെ പിതാക്കന്‍മാരായ അബ്രാഹത്തോടും അവന്റെ സന്തതികളോടും എന്നേക്കുമായി ചെയ്‌ത വാഗ്‌ദാനം അനുസരിച്ചുതന്നെ.
ലൂക്കാ 1 : 46-55
ദൈവമായ കര്‍ത്താവ് തോലുകൊണ്ട് ഉടയാടയുണ്ടാക്കി ആദത്തെയും അവന്റെ ഭാര്യയെയും ധരിപ്പിച്ചു.
ഉല്‍പത്തി 3 : 21
സ്വന്തം പിതാവിനെയും മാതാവിനെയും ഭാര്യയെയും മക്കളെയും സഹോദരന്‍മാരെയും സഹോദരിമാരെയും എന്നല്ല, സ്വജീവനെത്തന്നെയും വെറുക്കാതെ എന്റെ അടുത്തുവരുന്ന ആര്‍ക്കും എന്റെ ശിഷ്യനായിരിക്കുവാന്‍ സാധിക്കുകയില്ല.
സ്വന്തം കുരിശു വഹിക്കാതെ എന്റെ പിന്നാലെ വരുന്നവന് എന്റെ ശിഷ്യനായിരിക്കുവാന്‍ കഴിയുകയില്ല.
ലൂക്കാ 14 : 26-27
കര്‍ത്താവ് അബ്രാമിനോട് അരുളിച്ചെയ്‌തു: നിന്റെ ദേശത്തെയും ബന്‌ധുക്കളെയും പിതൃഭവനത്തെയും വിട്ട്, ഞാന്‍ കാണിച്ചുതരുന്ന നാട്ടിലേക്കു പോവുക.
ഉല്‍പത്തി 12 : 1
പക്‌ഷേ, അബ്രാമിന്റെ ഭാര്യ സാറായിയെപ്രതി കര്‍ത്താവ് ഫറവോയെയും കുടുംബത്തെയും മഹാമാരികളാല്‍ പീഡിപ്പിച്ചു.
ഉല്‍പത്തി 12 : 17
അവന്‍ നെഗെബില്‍നിന്നു ബഥേല്‍ വരെയും ബഥേലിനും ആയിയ്‌ക്കുമിടക്കു താന്‍മുമ്പു കൂടാരമടിച്ചതും,
ആദ്യമായി ബലിപീഠം പണിതതുമായ സ്‌ഥലംവരെയുംയാത്രചെയ്‌തു. അവിടെ അബ്രാം കര്‍ത്താവിന്റെ നാമം വിളിച്ചപേക്‌ഷിച്ചു.
ഉല്‍പത്തി 13 : 3-4
അവള്‍ തന്നോടു സംസാരി ച്ചകര്‍ത്താവിനെ എല്‍റോയി എന്നുവിളിച്ചു. കാരണം, എന്നെ കാണുന്നവനായ ദൈവത്തെ ഞാനും ഇവിടെവച്ചു കണ്ടു എന്ന് അവള്‍ പറഞ്ഞു.
ഉല്‍പത്തി 16 : 13
അപ്പോള്‍ അബ്രാഹം കമിഴ്‌ന്നുവീണു ചിരിച്ചുകൊണ്ട് ആത്‌മഗതംചെയ്‌തു: നൂറു വയസ്സു തികഞ്ഞവനു കുഞ്ഞുജനിക്കുമോ? തൊണ്ണൂറെത്തിയ സാറാ ഇനി പ്രസവിക്കുമോ?
ഉല്‍പത്തി 17 : 17
അതിനാല്‍, സാറാ ഉള്ളില്‍ ചിരിച്ചുകൊണ്ടുപറഞ്ഞു: എനിക്കു പ്രായമേറെയായി; ഭര്‍ത്താവും വൃദ്‌ധനായി. എനിക്കിനി സന്താനസൗഭാഗ്യം ഉണ്ടാകുമോ?
ഉല്‍പത്തി 18 : 12.
നീ സ്‌നേഹിക്കുന്ന നിന്റെ ഏകമകന്‍ ഇസഹാക്കിനെയും കൂട്ടിക്കൊണ്ടു മോറിയാദേശത്തേക്കുപോവുക. അവിടെ ഞാന്‍ കാണിച്ചുതരുന്ന മലമുകളില്‍ നീ അവനെ എനിക്ക് ഒരു ദഹനബലിയായി അര്‍പ്പിക്കണം.
ഉല്‍പത്തി 22 : 2
ദൈവമേ, വിജാതീയര്‍ അങ്ങയുടെഅവകാശത്തില്‍ കടന്നിരിക്കുന്നു;
അവര്‍ അങ്ങയുടെ വിശുദ്‌ധമന്‌ദിരത്തെഅശുദ്‌ധമാക്കുകയും ജറുസലെമിനെ നാശക്കൂമ്പാരമാക്കുകയും ചെയ്‌തു.
അവര്‍ അങ്ങയുടെ ദാസരുടെ ശരീരംആകാശപ്പറവകള്‍ക്കും അങ്ങയുടെവിശുദ്‌ധരുടെ മാംസം വന്യമൃഗങ്ങള്‍ക്കും ഇരയായിക്കൊടുത്തു.
അവരുടെ രക്‌തം ജലംപോലെ ഒഴുക്കി.
അവരെ സംസ്‌കരിക്കാന്‍ ആരുമുണ്ടായിരുന്നില്ല.
ഞങ്ങള്‍ അയല്‍ക്കാര്‍ക്കു നിന്‌ദാപാത്രമായി;
ചുറ്റുമുള്ളവര്‍ ഞങ്ങളെ പരിഹസിക്കുകയും
അധിക്‌ഷേപിക്കുകയും ചെയ്യുന്നു.
കര്‍ത്താവേ, ഇത് എത്രകാലത്തേക്ക്?
അവിടുന്ന് എന്നേക്കും കോപിച്ചിരിക്കുമോ?
അവിടുത്തെ അസൂയ അഗ്‌നിപോലെജ്വലിക്കുമോ?
അങ്ങയെ അറിയാത്ത ജനതകളുടെമേലും
അങ്ങയുടെ നാമം വിളിച്ചപേക്‌ഷിക്കാത്ത ജനപദങ്ങളുടെമേലുംഅങ്ങു കോപംചൊരിയണമേ.
അവര്‍ യാക്കോബിനെ വിഴുങ്ങിക്കളയുകയും
അവന്റെ വാസസ്‌ഥലം ശൂന്യമാക്കുകയും ചെയ്‌തു.
ഞങ്ങളുടെ പൂര്‍വ്വികന്‍മാരുടെ അകൃത്യങ്ങള്‍ ഞങ്ങള്‍ക്കെതിരായി ഓര്‍ക്കരുതേ!
അങ്ങയുടെ കൃപ അതിവേഗം ഞങ്ങളുടെമേല്‍ ചൊരിയണമേ!
ഞങ്ങള്‍ തീര്‍ത്തും നിലംപറ്റിയിരിക്കുന്നു.
ഞങ്ങളുടെ രക്‌ഷയായ ദൈവമേ, അങ്ങയുടെ നാമത്തിന്റെ മഹത്വത്തെപ്രതി ഞങ്ങളെ സഹായിക്കണമേ! അങ്ങയുടെ നാമത്തെപ്രതി ഞങ്ങളെ മോചിപ്പിക്കുകയും ഞങ്ങളുടെ പാപങ്ങള്‍ പൊറുക്കുകയും ചെയ്യണമേ!
അവരുടെ ദൈവം എവിടെ എന്ന് ജനതകള്‍ ചോദിക്കാന്‍ ഇടയാക്കുന്നതെന്തിന്?
അങ്ങയുടെ ദാസരുടെ രക്‌തം ചിന്തിയതിന്
അങ്ങു ജനതകളോടു പ്രതികാരം ചെയ്യുന്നതു കാണാന്‍ ഞങ്ങള്‍ക്ക് ഇടയാക്കണമേ!
ബന്‌ധിതരുടെ ഞരക്കം അങ്ങയുടെസന്നിധിയില്‍ എത്തട്ടെ! വിധിക്കപ്പെട്ടവരെഅങ്ങയുടെ ശക്‌തി രക്‌ഷിക്കട്ടെ!
കര്‍ത്താവേ, ഞങ്ങളുടെ അയല്‍ക്കാര്‍അങ്ങയെ നിന്‌ദിച്ചതിന് ഏഴിരട്ടിയായി പകരം ചെയ്യണമേ!
അപ്പോള്‍, അങ്ങയുടെ ജനമായ ഞങ്ങള്‍, അങ്ങയുടെ മേച്ചില്‍പുറങ്ങളിലെ ആടുകള്‍, എന്നേക്കും അങ്ങേക്കു കൃതജ്‌ഞത അര്‍പ്പിക്കും.
തലമുറകളോളം ഞങ്ങള്‍ അങ്ങയുടെസ്‌തുതികള്‍ ആലപിക്കും.
സങ്കീര്‍ത്തനങ്ങള്‍ 79 : 1-13
കര്‍ത്താവേ, ഞങ്ങള്‍ക്കു
സംഭവിച്ചതെന്തെന്ന് ഓര്‍ക്കണമേ!
ഞങ്ങള്‍ക്കു നേരിട്ട അപമാനംഅവിടുന്ന് കാണണമേ!
ഞങ്ങളുടെ അവകാശം അന്യര്‍ക്ക്,
ഞങ്ങളുടെ വീടുകള്‍ വിദേശികള്‍ക്ക്,നല്‍കപ്പെട്ടു.
ഞങ്ങള്‍ അനാഥരും അഗതികളുമായി.ഞങ്ങളുടെ അമ്മമാര്‍വിധവകളെപ്പോലെയായി.
വിലാപങ്ങള്‍ 5 : 1-3
കര്‍ത്താവു മോശയോടു പറഞ്ഞു: നീ ആവശ്യപ്പെട്ട ഈ കാര്യവും ഞാന്‍ ചെയ്യും. എന്തെന്നാല്‍, നീ എന്റെ പ്രീതി നേടിയിരിക്കുന്നു. നിന്നെ എനിക്കു നന്നായി അറിയാം.
പുറപ്പാട് 33 : 17
യഹൂദര്‍ക്കോ ഗ്രീക്കുകാര്‍ക്കോ ദൈവത്തിന്റെ സഭയ്‌ക്കോ നിങ്ങള്‍ ദ്രോഹമൊന്നും ചെയ്യരുത്.
ഞാന്‍ തന്നെയും എല്ലാവരുടെയും രക്‌ഷയെപ്രതി അനേകരുടെ പ്രയോജനത്തിനായി എന്റെ പ്രയോജനം നോക്കാതെ എല്ലാ കാര്യങ്ങളിലും എല്ലാവരെയും പ്രീതിപ്പെടുത്താന്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്നു.
1 കോറിന്തോസ് 10 : 32-33
എലീഷാ അവളോടു പറഞ്ഞു: ഞാന്‍ നിനക്കുവേണ്ടി എന്തുചെയ്യണം? പറയുക. നിന്റെ വീട്ടില്‍ എന്തുണ്ട്? അവള്‍ പറഞ്ഞു: ഈ ദാസിയുടെ വീട്ടില്‍ ഒരു ഭരണി എണ്ണയല്ലാതെ മറ്റൊന്നുമില്ല.
2 രാജാക്കന്‍മാര്‍ 4 : 2
അവന്‍ ഭൃത്യന്‍മാരോടൊത്ത് ദൈവപുരുഷന്റെ അടുത്തു തിരിച്ചുചെന്നു പറഞ്ഞു: ഭൂമിയില്‍ ഇസ്രായേലിന്റേ തല്ലാതെ മറ്റൊരു ദൈവമില്ലെന്ന് ഞാന്‍ ഇപ്പോള്‍ അറിയുന്നു. അങ്ങയുടെ ദാസനില്‍നിന്ന് ഒരു സമ്മാനം സ്വീകരിച്ചാലും.
2 രാജാക്കന്‍മാര്‍ 5 : 15
ദാനിയേലിനെ ഇട്ടിരുന്ന കുഴിക്കടുത്തു ചെന്നപ്പോള്‍, ദുഃഖം നിറഞ്ഞസ്വരത്തില്‍ രാജാവ് വിളിച്ചു ചോദിച്ചു: ദാനിയേല്‍, ജീവിക്കുന്ന ദൈവത്തിന്റെ ദാസാ, നീ നിരന്തരം സേവിക്കുന്ന നിന്റെ ദൈവം നിന്നെ സിംഹങ്ങളില്‍ നിന്നു രക്‌ഷിക്കാന്‍ ശക്‌തനായിരുന്നോ?
ദാനിയേല്‍ രാജാവിനോടു പറഞ്ഞു: രാജാവ് നീണാള്‍ വാഴട്ടെ!
തന്റെ മുന്‍പില്‍ ഞാന്‍ കുറ്റമറ്റവനാണെന്നു കണ്ടതിനാല്‍ എന്റെ ദൈവം ദൂതനെ അയച്ച് സിംഹങ്ങളുടെ വായ് അടച്ചു; അവ എന്നെ ഉപദ്രവിച്ചില്ല. രാജാവേ, നിന്റെ മുന്‍പിലും ഞാന്‍ നിരപരാധനാണല്ലോ.
അപ്പോള്‍ രാജാവ് അത്യധികം സന്തോഷിച്ച്, ദാനിയേലിനെ കുഴിയില്‍ നിന്നു പുറത്തുകൊണ്ടുവരാന്‍ കല്‍പിച്ചു. ദാനിയേലിനെ കുഴിയില്‍ നിന്നു കയറ്റി. തന്റെ ദൈവത്തില്‍ ആശ്രയിച്ചിരുന്നതുകൊണ്ട് അവന് ഒരു പോറല്‍ പോലും ഏറ്റതായി കണ്ടില്ല.
ദാനിയേല്‍ 6 : 20-23
ദാനിയേലിനെ ഇട്ടിരുന്ന കുഴിക്കടുത്തു ചെന്നപ്പോള്‍, ദുഃഖം നിറഞ്ഞസ്വരത്തില്‍ രാജാവ് വിളിച്ചു ചോദിച്ചു: ദാനിയേല്‍, ജീവിക്കുന്ന ദൈവത്തിന്റെ ദാസാ, നീ നിരന്തരം സേവിക്കുന്ന നിന്റെ ദൈവം നിന്നെ സിംഹങ്ങളില്‍ നിന്നു രക്‌ഷിക്കാന്‍ ശക്‌തനായിരുന്നോ?
ദാനിയേല്‍ രാജാവിനോടു പറഞ്ഞു: രാജാവ് നീണാള്‍ വാഴട്ടെ!
തന്റെ മുന്‍പില്‍ ഞാന്‍ കുറ്റമറ്റവനാണെന്നു കണ്ടതിനാല്‍ എന്റെ ദൈവം ദൂതനെ അയച്ച് സിംഹങ്ങളുടെ വായ് അടച്ചു; അവ എന്നെ ഉപദ്രവിച്ചില്ല. രാജാവേ, നിന്റെ മുന്‍പിലും ഞാന്‍ നിരപരാധനാണല്ലോ.
അപ്പോള്‍ രാജാവ് അത്യധികം സന്തോഷിച്ച്, ദാനിയേലിനെ കുഴിയില്‍ നിന്നു പുറത്തുകൊണ്ടുവരാന്‍ കല്‍പിച്ചു. ദാനിയേലിനെ കുഴിയില്‍ നിന്നു കയറ്റി. തന്റെ ദൈവത്തില്‍ ആശ്രയിച്ചിരുന്നതുകൊണ്ട് അവന് ഒരു പോറല്‍ പോലും ഏറ്റതായി കണ്ടില്ല.
ദാനിയേല്‍ 6 : 20-23
ഫറവോ രാത്രിയില്‍തന്നെ മോശയെയും അഹറോനെയും വിളിച്ചുപറഞ്ഞു: നിങ്ങള്‍ എന്റെ ജനത്തിന്റെ ഇടയില്‍ നിന്നു പോകുവിന്‍. നിങ്ങളും ഇസ്രായേല്‍ക്കാര്‍ മുഴുവനും നിങ്ങള്‍ പറഞ്ഞതുപോലെ പോയി കര്‍ത്താവിനെ ആരാധിക്കുവിന്‍.
നിങ്ങള്‍ ആവശ്യപ്പെട്ടതുപോലെ നിങ്ങളുടെ ആടുമാടുകളെയും കൊണ്ടുപോകുവിന്‍; എന്നെ അനുഗ്രഹിക്കുകയും ചെയ്യുവിന്‍.
കഴിവതും വേഗം രാജ്യത്തിനു പുറത്തു കടക്കാന്‍ ഈജിപ്‌തുകാര്‍ ജനത്തെനിര്‍ബന്‌ധിച്ചു. അവര്‍ പറഞ്ഞു: ഞങ്ങള്‍ മരിച്ചുകൊണ്ടിരിക്കുകയാണ്.
പുറപ്പാട് 12 : 31-33
ഫറവോ രാത്രിയില്‍തന്നെ മോശയെയും അഹറോനെയും വിളിച്ചുപറഞ്ഞു: നിങ്ങള്‍ എന്റെ ജനത്തിന്റെ ഇടയില്‍ നിന്നു പോകുവിന്‍. നിങ്ങളും ഇസ്രായേല്‍ക്കാര്‍ മുഴുവനും നിങ്ങള്‍ പറഞ്ഞതുപോലെ പോയി കര്‍ത്താവിനെ ആരാധിക്കുവിന്‍.
നിങ്ങള്‍ ആവശ്യപ്പെട്ടതുപോലെ നിങ്ങളുടെ ആടുമാടുകളെയും കൊണ്ടുപോകുവിന്‍; എന്നെ അനുഗ്രഹിക്കുകയും ചെയ്യുവിന്‍.
കഴിവതും വേഗം രാജ്യത്തിനു പുറത്തു കടക്കാന്‍ ഈജിപ്‌തുകാര്‍ ജനത്തെനിര്‍ബന്‌ധിച്ചു. അവര്‍ പറഞ്ഞു: ഞങ്ങള്‍ മരിച്ചുകൊണ്ടിരിക്കുകയാണ്.
പുറപ്പാട് 12 : 31-33
എന്നാല്‍, ഇസ്രായേല്‍ക്കാര്‍ക്കോ അവരുടെ മൃഗങ്ങള്‍ക്കോ എതിരേ ഒരു പട്ടിപോലും ശബ്‌ദിക്കയില്ല. ഈജിപ്‌തുകാര്‍ക്കും ഇസ്രായേല്‍ക്കാര്‍ക്കും തമ്മില്‍ കര്‍ത്താവു ഭേദം കല്‍പിക്കുന്നുവെന്ന് അങ്ങനെ നിങ്ങള്‍ മനസ്‌സിലാക്കും.
പുറപ്പാട് 11 : 7
കൊടുങ്കാറ്റടിക്കുന്നതുപോലുള്ള ഒരു ശബ്‌ദം പെട്ടെന്ന് ആകാശത്തുനിന്നുണ്ടായി. അത് അവര്‍ സമ്മേളിച്ചിരുന്ന വീടുമുഴുവന്‍ നിറഞ്ഞു.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 2 : 2
യാക്കോബേ, നിന്നെ സൃഷ്‌ടിക്കുകയും ഇസ്രായേലേ, നിന്നെ രൂപപ്പെടുത്തുകയും ചെയ്‌ത കര്‍ത്താവ് അരുളിച്ചെയ്യുന്നു; ഭയപ്പെടേണ്ടാ, ഞാന്‍ നിന്നെ രക്‌ഷിച്ചിരിക്കുന്നു; നിന്നെ പേരുചൊല്ലി വിളിച്ചിരിക്കുന്നു. നീ എന്റേതാണ്.
സമുദ്രത്തിലൂടെ കടന്നുപോകുമ്പോള്‍ ഞാന്‍ നിന്നോടുകൂടെയുണ്ടായിരിക്കും. നദികള്‍ കടക്കുമ്പോള്‍ അതു നിന്നെ മുക്കിക്കളയുകയില്ല. അഗ്‌നിയിലൂടെ നടന്നാലും നിനക്കു പൊള്ളലേല്‍ക്കുകയില്ല; ജ്വാല നിന്നെ ദഹിപ്പിക്കുകയുമില്ല.
ഞാന്‍ നിന്റെ ദൈവമായ കര്‍ത്താവും രക്‌ഷകനും ഇസ്രായേലിന്റെ പരിശുദ്‌ധനുമാണ്. നിന്റെ മോചനദ്രവ്യമായി ഈജിപ്‌തും നിനക്കു പകരമായി എത്യോപ്യായും സേബായും ഞാന്‍ കൊടുത്തു.
നീ എനിക്കു വിലപ്പെട്ടവനും ബഹുമാന്യനും പ്രിയങ്കരനും ആയതുകൊണ്ട് നിനക്കു പകരമായി മനുഷ്യരെയും നിന്റെ ജീവനു പകരമായി ജനതകളെയും ഞാന്‍ നല്‍കുന്നു.
കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിങ്ങള്‍ എന്റെ സാക്‌ഷികളാണ്. എന്നെ അറിഞ്ഞു വിശ്വസിക്കാനും ഞാനാണു ദൈവമെന്ന് ഗ്രഹിക്കാനും ഞാന്‍ തിരഞ്ഞെടുത്ത ദാസന്‍. എനിക്കുമുന്‍പ് മറ്റൊരു ദൈവം ഉണ്ടായിട്ടില്ല; എനിക്കുശേഷം മറ്റൊരു ദൈവം ഉണ്ടാവുകയുമില്ല.
ഞാന്‍, അതേ, ഞാന്‍ തന്നെയാണു കര്‍ത്താവ്. ഞാനല്ലാതെ മറ്റൊരു രക്‌ഷകനില്ല.
ഏശയ്യാ 43 : 1-11
അവിടുന്നു നിങ്ങളെ എളിമപ്പെടുത്തുകയും വിശപ്പറിയാന്‍ വിടുകയും നിങ്ങള്‍ക്കും നിങ്ങളുടെ പിതാക്കന്‍മാര്‍ക്കും അപരിചിതമായിരുന്ന മന്നാകൊണ്ട് നിങ്ങളെ സംതൃപ്‌തരാക്കുകയും ചെയ്‌തത്, അപ്പംകൊണ്ടുമാത്രമല്ല, കര്‍ത്താവിന്റെ നാവില്‍നിന്നു പുറപ്പെടുന്ന ഓരോ വാക്കുകൊണ്ടുമാണ് മനുഷ്യന്‍ ജീവിക്കുന്നതെന്നു നിങ്ങള്‍ക്കു മനസ്‌സിലാക്കിത്തരാന്‍ വേണ്ടിയാണ്.
ഈ നാല്‍പതു സംവത്‌സരം നിങ്ങളുടെ വസ്‌ത്രങ്ങള്‍ പഴകി കീറിപ്പോവുകയോ കാലുകള്‍ വീങ്ങുകയോ ചെയ്‌തില്ല.
നിങ്ങള്‍ ഭക്‌ഷിച്ചു തൃപ്‌തരാകുമ്പോള്‍ നിങ്ങള്‍ക്കു നല്‍കിയിരിക്കുന്ന നല്ല ദേശത്തെപ്രതി ദൈവമായ കര്‍ത്താവിനെ സ്‌തുതിക്കണം.
നിയമാവര്‍ത്തനം 8 : 3-10
എന്നാല്‍ ഒറ്റ വര്‍ഷം കൊണ്ട് അവരെ നിന്റെ മുന്‍പില്‍ നിന്നു തുടച്ചുമാറ്റുകയില്ല. അങ്ങനെ ചെയ്‌താല്‍ നാടു വിജനമാകുകയും നിനക്ക് ഉപദ്രവകാരികളായ വന്യമൃഗങ്ങള്‍ പെരുകുകയും ചെയ്യും.
നീ വര്‍ധിച്ച് നാടു കൈവശപ്പെടുത്തുന്നതനുസരിച്ച് അവരെ നിന്റെ മുന്‍പില്‍നിന്ന് ഞാന്‍ പുറന്തള്ളിക്കൊണ്ടിരിക്കും.
പുറപ്പാട് 23 : 29-30
കൊമ്പ്, കുഴല്‍, തംബുരു, കിന്നരം, വീണ, നാഗസ്വരം തുടങ്ങിയ വയുടെ നാദം കേള്‍ക്കുമ്പോള്‍, ഞാന്‍ പ്രതിഷ്‌ഠി ച്ചപ്രതിമയെ താണുവീണ് ആരാധിക്കുന്നെങ്കില്‍ നിങ്ങള്‍ക്കു നന്ന്, അല്ലെങ്കില്‍ ഉടന്‍ തന്നെ നിങ്ങളെ എരിയുന്നതീച്ചൂളയില്‍ എറിഞ്ഞുകളയും; ഏതു ദേവന്‍ എന്റെ കരങ്ങളില്‍നിന്നു നിങ്ങളെ രക്‌ഷിക്കും?
ഷദ്രാക്കും മെഷാക്കും അബെദ്‌നെഗോയും രാജാവിനോടു പറഞ്ഞു: അല്ലയോ, നബുക്കദ്‌നേസര്‍, ഇക്കാര്യത്തില്‍ ഞങ്ങള്‍ ഉത്തരം പറയേണ്ടതില്ല.
രാജാവേ, ഞങ്ങള്‍ സേവിക്കുന്ന ഞങ്ങളുടെ ദൈവം എരിയുന്നതീച്ചൂളയില്‍നിന്നു ഞങ്ങളെ രക്‌ഷിക്കാന്‍ കഴിവുള്ളവനാണ്. അവിടുന്ന് ഞങ്ങളെ നിന്റെ കൈയില്‍നിന്നു മോചിപ്പിക്കും.
ഇക്കാര്യം നീ അറിഞ്ഞുകൊള്ളുക. അവിടുന്ന് ഞങ്ങളെ മോചിപ്പിച്ചില്ലെങ്കില്‍പ്പോലും ഞങ്ങള്‍ നിന്റെ ദേവന്‍മാരെയോ നീ നിര്‍മി ച്ചസ്വര്‍ണ ബിംബത്തെയോ ആരാധിക്കുകയില്ല.
നബുക്കദ്‌നേസര്‍ പരിഭ്രമിച്ചു പിടഞ്ഞെഴുന്നേറ്റു. തന്റെ ഉപദേശകന്‍മാരോട് അവന്‍ ചോദിച്ചു: മൂന്നുപേരെയല്ലേ നാം ബന്‌ധിച്ചു തീയിലെറിഞ്ഞത്?
ദാനിയേല്‍ 3 : 15-24
ഷദ്രാക്, മെഷാക്, അബെദ്‌നെഗോ എന്നീ മൂന്നുപേരും ബന്‌ധിതരായി ജ്വലിക്കുന്നതീച്ചൂളയില്‍ പതിച്ചു.
1 അവര്‍ ദൈവത്തിനു കീര്‍ത്തനം ആലപിച്ചുകൊണ്ടും കര്‍ത്താവിനെ സ്‌തുതിച്ചുകൊണ്ടും തീജ്വാലകളുടെ മധ്യേ നടന്നു. 2 അസറിയാ എഴുന്നേറ്റു നിന്നു പ്രാര്‍ഥിച്ചു; അഗ്‌നിയുടെ മധ്യത്തില്‍ അവന്‍െറ അധരങ്ങള്‍ കര്‍ത്താവിനെ പുകഴ്‌ത്തി: 3 കര്‍ത്താവേ, ഞങ്ങളുടെ പിതാക്കന്‍മാരുടെ ദൈവമേ, അവിടുന്ന് വാഴ്‌ത്തപ്പെട്ടവനാണ്; അവിടുന്ന് സ്‌തുത്യര്‍ഹനാണ്. അങ്ങയുടെ നാമം എന്നേക്കും മഹത്വപ്പെടട്ടെ! 4 ഞങ്ങളോടു ചെയ്‌തിട്ടുള്ള എല്ലാക്കാര്യങ്ങളിലും അങ്ങ് നീതിമാനാണ്. അങ്ങയുടെ പ്രവൃത്തികള്‍ സത്യസന്‌ധവും മാര്‍ഗങ്ങള്‍ നീതിനിഷ്‌ഠവുമാണ്. അങ്ങയുടെ ന്യായവിധികള്‍ സത്യംതന്നെ. 5 ഞങ്ങള്‍ക്കുവേണ്ടി ചെയ്‌ത എല്ലാക്കാര്യങ്ങളിലും അങ്ങ് ഉചിതമായ വിധി നടത്തി; ഞങ്ങളുടെ പിതാക്കന്‍മാരുടെ വിശുദ്‌ധനഗരമായ ജറുസലെമിന്‍െറമേലും അങ്ങനെതന്നെ. ഞങ്ങളുടെ പാപങ്ങള്‍നിമിത്തമാണല്ലോ അങ്ങ് സത്യത്തിലും നീതിയിലും ഇവ ഞങ്ങളുടെമേല്‍ വരുത്തിയത്. 6 ഞങ്ങള്‍ നിയമം ലംഘിച്ചുപാപത്തില്‍ മുഴുകി, അങ്ങയില്‍ നിന്ന് അകന്നുപോയി. എല്ലാക്കാര്യങ്ങളിലും ഞങ്ങള്‍തിന്‍മ പ്രവര്‍ത്തിച്ചു; അങ്ങയുടെ കല്‍പനകള്‍ ഞങ്ങള്‍ അനുസരിച്ചില്ല. 7 ഞങ്ങള്‍ അവ പാലിക്കുകയോ അനുസരിക്കുകയോ ചെയ്‌തില്ല. ഞങ്ങളുടെ നന്‍മയ്‌ക്കുവേണ്ടിയാണല്ലോ അങ്ങ് ഞങ്ങള്‍ക്കു കല്‍പനകള്‍ നല്‍കിയത്. 8 ഞങ്ങളുടെമേല്‍ അങ്ങ് വരുത്തിയവയെല്ലാം, ഞങ്ങളോട് അങ്ങ് ചെയ്‌തവയെല്ലാം,ഉചിതമായ വിധിയോടെ ആയിരുന്നു. 9 നിയമലംഘകരായ ശത്രുക്കളുടെയും ഏറ്റവും നിന്‌ദ്യരായ ധിക്കാരികളുടെയും ലോകത്തിലെ ഏറ്റവും ദുഷ്‌ടനായ,അനീതി പ്രവര്‍ത്തിക്കുന്ന,ഒരു രാജാവിന്‍െറയും കരങ്ങളില്‍ അങ്ങ് ഞങ്ങളെ വിട്ടുകൊടുത്തിരിക്കുന്നു. 10 ഇപ്പോഴാകട്ടെ, വായ് തുറക്കുന്നതിനുപോലും ഞങ്ങള്‍ക്കു കഴിയുന്നില്ല; ലജ്‌ജയും അവമാനവും അങ്ങയുടെദാസരെയും ആരാധകരെയും ബാധിച്ചിരിക്കുന്നു. 11 അങ്ങയുടെ നാമത്തെപ്രതി, ഞങ്ങളെ തീര്‍ത്തും പരിത്യജിക്കരുതേ; അങ്ങയുടെ ഉടമ്പടി ലംഘിക്കരുതേ. 12 അങ്ങയുടെ സ്‌നേഹഭാജനമായ അബ്രാഹത്തെയും, അങ്ങയുടെ ദാസനായ ഇസഹാക്കിനെയും അങ്ങയുടെ പരിശുദ്‌ധനായ ഇസ്രായേലിനെയും അനുസ്‌മരിച്ച്, അങ്ങയുടെ കാരുണ്യംഞങ്ങളില്‍ നിന്നു പിന്‍വലിച്ചുകളയരുതേ! 13 ആകാശത്തിലെ നക്‌ഷത്രങ്ങള്‍പോലെയും കടല്‍ത്തീരത്തെ മണല്‍പോലെയും അവരുടെ സന്തതികളെ വര്‍ധിപ്പിക്കുമെന്ന് അങ്ങ് വാഗ്‌ദാനം ചെയ്‌തിട്ടുണ്ടല്ലോ. 14 കര്‍ത്താവേ, ഞങ്ങള്‍ മറ്റേതൊരു ജനതയെയുംകാള്‍ എണ്ണത്തില്‍ കുറവായി. ഞങ്ങളുടെ പാപങ്ങള്‍ നിമിത്തംഞങ്ങള്‍ ഇപ്പോഴിതാ, ലോകത്തില്‍ ഏറ്റവും നിന്‌ദ്യരായിരിക്കുന്നു. 15 ഇക്കാലത്ത്, രാജാവോ പ്രവാചകനോനായകനോ ദഹനബലിയോ മറ്റുബലികളോ അര്‍ച്ചനയോ ധൂപമോ ഞങ്ങള്‍ക്കില്ല. അങ്ങേക്കു ബലിയര്‍പ്പിക്കുന്നതിനോ അങ്ങയുടെ കാരുണ്യം തേടുന്നതിനോ ഒരിടവും ഞങ്ങള്‍ക്കില്ല. 16 പക്‌ഷേ, മുട്ടാടുകളും കാളകളും പതിനായിരക്കണക്കിന് ആടുകളുംകൊണ്ടുള്ള ബലിയാലെന്നപോലെ, പശ്‌ചാത്താപവിവശമായ ഹൃദയത്തോടുംവിനീതമനസ്‌സോടുംകൂടെ അങ്ങയെ സമീപിക്കുന്ന ഞങ്ങളെ സ്വീകരിക്കണമേ! 17 ഇന്ന് അങ്ങയുടെ സന്നിധിയില്‍ഞങ്ങളുടെ ബലി ഇങ്ങനെയാണ്. ഞങ്ങള്‍ പൂര്‍ണഹൃദയത്തോടെഅങ്ങയെ അനുഗമിക്കും; എന്തെന്നാല്‍, അങ്ങയില്‍ ആശ്രയിക്കുന്ന ആരും ലജ്‌ജിക്കേണ്ടി വരുകയില്ല. 18 ഇപ്പോള്‍ പൂര്‍ണഹൃദയത്തോടെഞങ്ങള്‍ അങ്ങയെ അനുഗമിക്കുന്നു; ഞങ്ങള്‍ അങ്ങയെ ഭയപ്പെടുകയും അങ്ങയുടെ മുഖം തേടുകയും ചെയ്യുന്നു. 19 ഞങ്ങള്‍ ലജ്‌ജിക്കാന്‍ ഇടയാക്കരുതേ! അങ്ങയുടെ അനന്തകാരുണ്യത്തിനുംക്‌ഷമയ്‌ക്കും അനുസൃതമായിഞങ്ങളോടു വര്‍ത്തിക്കണമേ! 20 അങ്ങയുടെ അദ്‌ഭുതപ്രവൃത്തികള്‍ക്കൊത്ത് ഞങ്ങള്‍ക്കു മോചനം നല്‍കണമേ! കര്‍ത്താവേ, അങ്ങയുടെ നാമത്തിനുമഹത്വം നല്‍കണമേ! അങ്ങയുടെ ദാസരെ ഉപദ്രവിക്കുന്നവര്‍ലജ്‌ജിതരാകട്ടെ! 21 അവര്‍ അവമാനിതരും അധികാരവുംആധിപത്യവും നഷ്‌ടപ്പെട്ടവരും ആകട്ടെ! അവരുടെ ശക്‌തി ക്ഷയിച്ചുപോകട്ടെ! 22 അഖിലലോകത്തിനുംമേല്‍മഹത്വപൂര്‍ണനുംഏകദൈവവുമായ കര്‍ത്താവ് അങ്ങാണെന്ന് അവര്‍ അറിയട്ടെ! 23 അവരെ തീച്ചൂളയിലെറിഞ്ഞ രാജസേവ കന്‍മാര്‍ ഗന്‌ധകവും കീലും ചണച്ചവറും വിറ കും ഇട്ട് തീച്ചൂളയെ ഉജ്വലിപ്പിക്കുന്നതില്‍ നിന്നു പിന്‍മാറിയില്ല. 24 തീജ്വാല ചൂളയില്‍നിന്നു നാല്‍പത്തൊന്‍പതു മുഴം ആളി ഉയര്‍ ന്നു; 25 ചൂളയുടെ ചുറ്റും നിലയുറപ്പി ച്ചകല്‍ദായരെ അതു ദഹിപ്പിച്ചു കളഞ്ഞു. 26 അസറിയായോടും കൂട്ടുകാരോടുംകൂടെ നില്‍ക്കു ന്നതിന് കര്‍ത്താവിന്‍െറ ദൂതന്‍ ചൂളയിലേ ക്കിറങ്ങിച്ചെന്നു. അവന്‍ ജ്വാലയെ ചൂളയില്‍ നിന്ന് ആട്ടിയകറ്റി. 27 ചൂളയുടെ മധ്യഭാഗം ജലകണങ്ങള്‍ നിറഞ്ഞ കാറ്റു വീശുന്ന സ്‌ഥലം പോലെയായി. അതുകൊണ്ട് അഗ്‌നി അവരെ സ്‌പര്‍ശിച്ചില്ല. അത് അവരെ ഉപദ്രവിക്കുകയോ ശല്യപ്പെടുത്തുകയോ ചെ യ്‌തില്ല. 28 അപ്പോള്‍ അവര്‍ മൂവരും ഏക കണ്‍ഠമായി ദൈവത്തെ സ്‌തുതിക്കുകയും മഹത്വപ്പെടുത്തുകയും വാഴ്‌ത്തുകയും ചെയ്‌തു: 29 കര്‍ത്താവേ, ഞങ്ങളുടെപിതാക്കന്‍മാരുടെ ദൈവമേ, അങ്ങ് വാഴ്‌ത്തപ്പെട്ടവനാണ്; അങ്ങ് എന്നുമെന്നും സ്‌തുത്യര്‍ഹനുംഅത്യുന്നതനുമാണ്. 30 അങ്ങയുടെ മഹത്വപൂര്‍ണമായ പരിശുദ്‌ധനാമം വാഴ്‌ത്തപ്പെടട്ടെ! അത് എക്കാലവും എല്ലാറ്റിനുംഉപരി മഹത്വപ്പെടുകയുംസ്‌തുതിക്കപ്പെടുകയും ചെയ്യട്ടെ! 31 പരിശുദ്‌ധിയും മഹത്വവുംനിറഞ്ഞു തുളുമ്പുന്ന അങ്ങയുടെ ആലയത്തില്‍ അങ്ങ് വാഴ്‌ത്തപ്പെടട്ടെ! അങ്ങ് എന്നെന്നും പുകഴ്‌ത്തപ്പെടുകയുംഅത്യധികം മഹത്വപ്പെടുകയും ചെയ്യട്ടെ! 32 കെരൂബുകളുടെമേല്‍ ഇരുന്ന്‌അഗാധങ്ങളെ വീക്‌ഷിക്കുന്നഅങ്ങ് വാഴ്‌ത്തപ്പെടട്ടെ! അങ്ങ് എന്നേക്കും സ്‌തുതിക്കപ്പെടുകയുംഅത്യധികം വാഴ്‌ത്തപ്പെടുകയും ചെയ്യട്ടെ! 33 രാജകീയ സിംഹാസനത്തില്‍ഉപവിഷ്‌ടനായിരിക്കുന്നഅങ്ങ് വാഴ്‌ത്തപ്പെട്ടവനാണ്. അങ്ങ് എന്നെന്നും പുകഴ്‌ത്തപ്പെടുകയുംഅത്യധികം ഉന്നതനായിരിക്കുകയും ചെയ്യട്ടെ! 34 ആകാശവിതാനത്തില്‍ അങ്ങ്‌വാഴ്‌ത്തപ്പെട്ടവനാണ്. അനന്തമായ സ്‌തുതിക്കുംമഹിമയ്‌ക്കും അര്‍ഹനാണ്. 35 കര്‍ത്താവിന്‍െറ സൃഷ്‌ടികളേ,അവിടുത്തെ വാഴ്‌ത്തുവിന്‍. അവിടുത്തേക്കു സ്‌തുതി പാടുവിന്‍; എന്നേക്കും അവിടുത്തെ പാടിപ്പുകഴ്‌ത്തുവിന്‍. 36 ആകാശങ്ങളേ, കര്‍ത്താവിനെ പുകഴ്‌ത്തുവിന്‍; എന്നേക്കും അവിടുത്തെ പാടിപ്പുകഴ്‌ത്തുവിന്‍. 37 കര്‍ത്താവിന്‍െറ ദൂതന്‍മാരേ,അവിടുത്തെ വാഴ്‌ത്തുവിന്‍; എന്നേക്കും അവിടുത്തെ പാടിപ്പുകഴ്‌ത്തുവിന്‍. 38 ആകാശത്തിനു മുകളിലുള്ള ജലസഞ്ചയമേ,കര്‍ത്താവിനെ വാഴ്‌ത്തുവിന്‍; എന്നേക്കും അവിടുത്തെ പാടിപ്പുകഴ്‌ത്തുവിന്‍. 39 ആധിപത്യങ്ങളേ, കര്‍ത്താവിനെ വാഴ്‌ത്തുവിന്‍; എന്നേക്കും അവിടുത്തെ പാടിപ്പുകഴ്‌ത്തുവിന്‍. 40 സൂര്യനും ചന്ദ്രനും കര്‍ത്താവിനെവാഴ്‌ത്തുവിന്‍; എന്നേക്കും അവിടുത്തെ പാടിപ്പുകഴ്‌ത്തുവിന്‍. 41 ആകാശത്തിലെ നക്ഷത്രങ്ങളേ,കര്‍ത്താവിനെ വാഴ്‌ത്തുവിന്‍; എന്നേക്കും അവിടുത്തെ പാടിപ്പുകഴ്‌ത്തുവിന്‍. 42 മഴയേ, മഞ്ഞേ, കര്‍ത്താവിനെ വാഴ്‌ത്തുവിന്‍; എന്നേക്കും അവിടുത്തെ പാടിപ്പുകഴ്‌ത്തുവിന്‍. 43 കാറ്റുകളേ, കര്‍ത്താവിനെ വാഴ്‌ത്തുവിന്‍; എന്നേക്കും അവിടുത്തെ പാടിപ്പുകഴ്‌ത്തുവിന്‍. 44 അഗ്‌നിയേ, ചൂടേ, കര്‍ത്താവിനെ വാഴ്‌ത്തുവിന്‍; എന്നേക്കും അവിടുത്തെ പാടിപ്പുകഴ്‌ത്തുവിന്‍. 45 ഹേമന്തത്തിലെ ശൈത്യമേ,ഗ്രീഷ്‌മത്തിലെ ഉഷ്‌ണമേ,കര്‍ത്താവിനെ വാഴ്‌ത്തുവിന്‍; എന്നേക്കും അവിടുത്തെ പാടിപ്പുകഴ്‌ത്തുവിന്‍. 46 ഹിമകണങ്ങളേ, മഞ്ഞുകട്ടകളേ,കര്‍ത്താവിനെ വാഴ്‌ത്തുവിന്‍; എന്നേക്കും അവിടുത്തെ പാടിപ്പുകഴ്‌ത്തുവിന്‍. 47 രാവുകളേ, പകലുകളേ,കര്‍ത്താവിനെ വാഴ്‌ത്തുവിന്‍; എന്നേക്കും അവിടുത്തെ പാടിപ്പുകഴ്‌ത്തുവിന്‍. 48 പ്രകാശമേ, അന്‌ധകാരമേ, കര്‍ത്താവിനെ വാഴ്‌ത്തുവിന്‍; എന്നേക്കും അവിടുത്തെ പാടിപ്പുകഴ്‌ത്തുവിന്‍. 49 മഞ്ഞുകട്ടയേ, ശൈത്യമേ,കര്‍ത്താവിനെ വാഴ്‌ത്തുവിന്‍; എന്നേക്കും അവിടുത്തെ പാടിപ്പുകഴ്‌ത്തുവിന്‍. 50 മൂടല്‍മഞ്ഞേ, പൊടിമഞ്ഞേ,കര്‍ത്താവിനെ വാഴ്‌ത്തുവിന്‍; എന്നേക്കും അവിടുത്തെ പാടിപ്പുകഴ്‌ത്തുവിന്‍. 51 മിന്നലുകളേ, മേഘങ്ങളേ,കര്‍ത്താവിനെ വാഴ്‌ത്തുവിന്‍; എന്നേക്കും അവിടുത്തെ പാടിപ്പുകഴ്‌ത്തുവിന്‍. 52 ഭൂമി കര്‍ത്താവിനെ വാഴ്‌ത്തട്ടെ!അത് എന്നേക്കും അവിടുത്തെ പാടിപ്പുകഴ്‌ത്തട്ടെ! 53 മലകളേ, കുന്നുകളേ,കര്‍ത്താവിനെ വാഴ്‌ത്തുവിന്‍; എന്നേക്കും അവിടുത്തെ പാടിപ്പുകഴ്‌ത്തുവിന്‍. 54 ഭൂമിയില്‍ വളരുന്ന സമസ്‌തവസ്‌തുക്കളുംകര്‍ത്താവിനെ വാഴ്‌ത്തട്ടെ! എന്നേക്കും അവിടുത്തെ പാടിപ്പുകഴ്‌ത്തട്ടെ! 55 ഉറവകളേ, കര്‍ത്താവിനെ വാഴ്‌ത്തുവിന്‍;എന്നേക്കും അവിടുത്തെ പാടിപ്പുകഴ്‌ത്തുവിന്‍. 56 സമുദ്രങ്ങളേ, നദികളേ,കര്‍ത്താവിനെ വാഴ്‌ത്തുവിന്‍; എന്നേക്കും അവിടുത്തെ പാടിപ്പുകഴ്‌ത്തുവിന്‍. 57 തിമിംഗലങ്ങളേ, ജലജീവികളേ,കര്‍ത്താവിനെ വാഴ്‌ത്തുവിന്‍; എന്നേക്കും അവിടുത്തെ പാടിപ്പുകഴ്‌ത്തുവിന്‍. 58 ആകാശപ്പറവകളേ, കര്‍ത്താവിനെ വാഴ്‌ത്തുവിന്‍; എന്നേക്കും അവിടുത്തെ പാടിപ്പുകഴ്‌ത്തുവിന്‍. 59 വന്യമൃഗങ്ങളേ, വളര്‍ത്തുമൃഗങ്ങളേ,കര്‍ത്താവിനെ വാഴ്‌ത്തുവിന്‍; എന്നേക്കും അവിടുത്തെ പാടിപ്പുകഴ്‌ത്തുവിന്‍. 60 മനുഷ്യമക്കളേ, കര്‍ത്താവിനെ വാഴ്‌ത്തുവിന്‍; എന്നേക്കും അവിടുത്തെ പാടിപ്പുകഴ്‌ത്തുവിന്‍. 61 ഇസ്രായേലേ, കര്‍ത്താവിനെ വാഴ്‌ത്തുവിന്‍; എന്നേക്കും അവിടുത്തെ പാടിപ്പുകഴ്‌ത്തുവിന്‍. 62 കര്‍ത്താവിന്‍െറ പുരോഹിതരേ,അവിടുത്തെ വാഴ്‌ത്തുവിന്‍; എന്നേക്കും അവിടുത്തെ പാടിപ്പുകഴ്‌ത്തുവിന്‍. 63 കര്‍ത്താവിന്‍െറ ദാസരേ,അവിടുത്തെ വാഴ്‌ത്തുവിന്‍; എന്നേക്കും അവിടുത്തെ പാടിപ്പുകഴ്‌ത്തുവിന്‍. 64 ആത്‌മാക്കളേ, നീതിമാന്‍മാരുടെചേതസ്‌സുകളേ, കര്‍ത്താവിനെ വാഴ്‌ത്തുവിന്‍; എന്നേക്കും അവിടുത്തെ പാടിപ്പുകഴ്‌ത്തുവിന്‍. 65 വിശുദ്‌ധരേ, വിനീതഹൃദയരേ,കര്‍ത്താവിനെ വാഴ്‌ത്തുവിന്‍; എന്നേക്കും അവിടുത്തെ പാടിപ്പുകഴ്‌ത്തുവിന്‍. 66 ഹനനിയാ, അസറിയാ, മിഷായേല്‍,കര്‍ത്താവിനെ വാഴ്‌ത്തുവിന്‍; എന്നേക്കും അവിടുത്തെ പാടിപ്പുകഴ്‌ത്തുവിന്‍. എന്തെന്നാല്‍, അവിടുന്ന് നമ്മെപാതാളത്തില്‍ നിന്നും മരണത്തിന്‍െറ പിടിയില്‍ നിന്നുംജ്വലിക്കുന്ന തീച്ചൂളയില്‍ നിന്നും അഗ്‌നിയുടെ മധ്യത്തില്‍ നിന്നുംരക്‌ഷിച്ചിരിക്കുന്നു. 67 കര്‍ത്താവിനു നന്‌ദിപറയുവിന്‍,അവിടുന്ന് നല്ലവനാണ്, അവിടുത്തെ കാരുണ്യം എന്നേക്കുംനിലനില്‍ക്കുന്നു. 68 ദേവന്‍മാരുടെ ദൈവമായ കര്‍ത്താവിനെ ആരാധിക്കുന്നവരേ, അവിടുത്തെ വാഴ്‌ത്തുവിന്‍,അവിടുത്തെ സ്‌തുതിക്കുവിന്‍; അവിടുത്തേക്ക് നന്‌ദിപറയുവിന്‍; അവിടുത്തെ കാരുണ്യം എന്നേക്കുംനിലനില്‍ക്കുന്നു.
നബുക്കദ്‌നേസര്‍ പരിഭ്രമിച്ചു പിടഞ്ഞെഴുന്നേറ്റു. തന്റെ ഉപദേശകന്‍മാരോട് അവന്‍ ചോദിച്ചു: മൂന്നുപേരെയല്ലേ നാം ബന്‌ധിച്ചു തീയിലെറിഞ്ഞത്?
ദാനിയേല്‍ 3 : 23-24
അവന്റെ പ്രശസ്‌തി ഗലീലിയുടെ സമീപപ്രദേശങ്ങളിലെല്ലാം പെട്ടെന്നു വ്യാപിച്ചു.
മര്‍ക്കോസ് 1 : 28
ഈജിപ്‌തില്‍നിന്നു പക്‌ഷികളെപ്പോലെയും അസ്‌സീറിയാദേശത്തുനിന്നുപ്രാവുകളെപ്പോലെയും അവര്‍ തിടുക്കത്തില്‍ വരും. ഞാന്‍ അവരെ സ്വഭവനങ്ങളിലെത്തിക്കും - കര്‍ത്താവ് അരുളിച്ചെയ്യുന്നു.
ഹോസിയാ 11 : 11
താഴ്‌വരകള്‍ നികത്തപ്പെടും; മലകളും കുന്നുകളും താഴ്‌ത്തപ്പെടും. കുന്നും കുഴിയുമായ സ്‌ഥലങ്ങള്‍ നിരപ്പാകും.
ദുര്‍ഘടപ്രദേശങ്ങള്‍ സമതലമാകും. കര്‍ത്താവിന്റെ മഹത്വം വെളിപ്പെടും. മര്‍ത്യരെല്ലാവരും ഒരുമിച്ച് അതു ദര്‍ശിക്കും. കര്‍ത്താവാണ് ഇത് അരുളിച്ചെയ്യുന്നത്.
യൂദായുടെ പട്ടണങ്ങളോടു പറയുക: ഇതാ, നിങ്ങളുടെ ദൈവം! ഇതാ, ദൈവമായ കര്‍ത്താവ് ശക്‌തിയോടെ വരുന്നു. അവിടുന്ന് കരബലത്താല്‍ ഭരണം നടത്തുന്നു. സമ്മാനം അവിടുത്തെ കൈയിലുണ്ട്. പ്രതിഫലവും അവിടുത്തെ മുന്‍പിലുണ്ട്.
ഇടയനെപ്പോലെ അവിടുന്ന് തന്റെ ആട്ടിന്‍കൂട്ടത്തെ മേയിക്കുന്നു. അവിടുന്ന് ആട്ടിന്‍കുട്ടികളെ കരങ്ങളില്‍ ചേര്‍ത്തു മാറോടണച്ച് തള്ളയാടുകളെ സാവധാനം നയിക്കുന്നു.
കൈക്കുമ്പിളില്‍ ആഴികളെ അളക്കുകയും, ആകാശവിശാലതയെ ചാണില്‍ ഒതുക്കുകയും ഭൂമിയിലെ പൊടിയെ അളവുപാത്രത്തില്‍ ഉള്‍ക്കൊള്ളിക്കുകയും പര്‍വതങ്ങളുടെ ഭാരം വെള്ളിക്കോലില്‍ നിശ്‌ചയിക്കുകയും കുന്നുകളെ തുലാസില്‍ തൂക്കുകയും ചെയ്‌തവനാര്?
കര്‍ത്താവിന്റെ ആത്‌മാവിനെ നിയന്ത്രിക്കാന്‍ ആരുണ്ട്? ഏത് ഉപദേശകന്‍ അവിടുത്തേക്കു പ്രബോധനം നല്‍കി?
ആരോട് അവിടുന്ന് ഉപദേശം തേടി? നീതിയുടെ പാത അവിടുത്തെ പഠിപ്പിക്കുകയും അവിടുത്തേക്ക് ജ്‌ഞാനം പകര്‍ന്നു കൊടുത്ത്, അറിവിന്റെ മാര്‍ഗം നിര്‍ദേശിക്കുകയും ചെയ്‌തത് ആര്?
ജനതകള്‍ അവിടുത്തേക്ക് തൊട്ടിയില്‍ ഒരുതുള്ളി വെള്ളംപോലെയും വെള്ളിക്കോലില്‍ പൊടിപോലെയും ആണ്. ദ്വീപുകളെ അവിടുന്ന് നേര്‍ത്ത പൊടിപോലെ കരുതുന്നു.
അവിടുന്ന് ഭൂമിയിലെ പ്രഭുക്കന്‍മാരെ ഇല്ലാതാക്കുകയും ഭരണാധിപന്‍മാരെ ശൂന്യരാക്കുകയും ചെയ്യുന്നു.
നിങ്ങള്‍ കണ്ണുയര്‍ത്തി കാണുവിന്‍, ആരാണിവയെല്ലാം സൃഷ്‌ടിച്ചത്? പേരു ചൊല്ലി വിളിച്ച് അവയുടെ ഗണത്തെ എണ്ണ മനുസരിച്ച് പുറത്തു കൊണ്ടുവരുന്നവന്‍ തന്നെ. അവിടുത്തെ ശക്‌തിയുടെ മഹത്വവും പ്രഭാവവും മൂലം അവയിലൊന്നുപോലും നഷ്‌ടപ്പെടുന്നില്ല.
നിങ്ങള്‍ക്ക് അറിഞ്ഞുകൂടെ? നിങ്ങള്‍ കേട്ടിട്ടില്ലേ? കര്‍ത്താവ് നിത്യനായ ദൈവവും ഭൂമി മുഴുവന്റെയും സ്രഷ്‌ടാവുമാണ്. അവിടുന്ന് ക്‌ഷീണിക്കുകയോ തളരുകയോ ഇല്ല; അവിടുത്തെ മനസ്‌സ് അഗ്രാഹ്യമാണ്.
എന്നാല്‍, ദൈവത്തില്‍ ആശ്രയിക്കുന്നവര്‍ വീണ്ടും ശക്‌തി പ്രാപിക്കും; അവര്‍ കഴുകന്‍മാരെപ്പോലെ ചിറകടിച്ചുയരും. അവര്‍ ഓടിയാലും ക്‌ഷീണിക്കുകയില്ല; നടന്നാല്‍ തളരുകയുമില്ല.
ഏശയ്യാ 40 : 4-31
കര്‍ത്താവിന്റെ കരം എന്റെ മേല്‍ വന്നു. അവിടുന്നു തന്റെ ആത്‌മാവിനാല്‍ എന്നെ നയിച്ച് അസ്‌ഥികള്‍നിറഞ്ഞഒരു താഴ്‌വരയില്‍ കൊണ്ടുവന്നു നിര്‍ത്തി.
അവിടുന്ന് എന്നെ അവയുടെ ചുറ്റും നടത്തി. അവ വളരെയേറെയുണ്ടായിരുന്നു. അവ ഉണങ്ങി വരണ്ടിരുന്നു.
അവിടുന്ന് എന്നോട് ചോദിച്ചു: മനുഷ്യപുത്രാ, ഈ അസ്‌ഥികള്‍ക്ക് ജീവിക്കാനാവുമോ? ഞാന്‍ പറഞ്ഞു: ദൈവമായ കര്‍ത്താവേ, അങ്ങേക്കറിയാമല്ലോ.
അവിടുന്ന് എന്നോട് അരുളിച്ചെയ്‌തു: ഈ അസ്‌ഥികളോട് നീ പ്രവചിക്കുക, വരണ്ട അസ്‌ഥികളേ, കര്‍ത്താവിന്റെ വചനം ശ്രവിക്കുവിന്‍ എന്ന് അവയോടു പറയുക.
ദൈവമായ കര്‍ത്താവ് ഈ അസ്‌ഥികളോട് അരുളിച്ചെയ്യുന്നു: ഇതാ, ഞാന്‍ നിങ്ങളില്‍ പ്രാണന്‍ നിവേശിപ്പിക്കും; നിങ്ങള്‍ ജീവിക്കും.
ഞാന്‍ നിങ്ങളുടെമേല്‍ ഞരമ്പുകള്‍ വച്ചുപിടിപ്പിക്കുകയും മാംസം വളര്‍ത്തുകയും ചര്‍മംപൊതിയുകയും നിങ്ങളില്‍ പ്രാണന്‍ നിവേശിപ്പിക്കുകയും ചെയ്യും; നിങ്ങള്‍ ജീവന്‍പ്രാപിക്കും. ഞാനാണ് കര്‍ത്താവ് എന്ന് അപ്പോള്‍ നിങ്ങള്‍ അറിയും.
എന്നോടു കല്‍പിച്ചതുപോലെ ഞാന്‍ പ്രവചിച്ചു. ഞാന്‍ പ്രവചിച്ചപ്പോള്‍ ഒരു ശബ്‌ദം ഉണ്ടായി- ഒരു കിരുകിരാ ശബ്‌ദം. വേര്‍പെട്ടുപോയ അസ്‌ഥികള്‍ തമ്മില്‍ചേര്‍ന്നു.
ഞാന്‍ നോക്കിയപ്പോള്‍ ഞരമ്പും മാംസവും അവയുടെമേല്‍ വന്നിരുന്നു; ചര്‍മം അവയെ പൊതിഞ്ഞിരുന്നു; എന്നാല്‍ അവയ്‌ക്ക് പ്രാണന്‍ ഉണ്ടായിരുന്നില്ല. അവിടുന്ന് എന്നോട് അരുളിച്ചെയ്‌തു:
മനുഷ്യപുത്രാ, ജീവശ്വാസത്തോടു പ്രവചിക്കുക. മനുഷ്യപുത്രാ, ജീവശ്വാസത്തോടു പറയുക; ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ജീവ ശ്വാസമേ, നീ നാലു വായുക്കളില്‍നിന്നു വന്ന് ഈ നിഹിതന്‍മാരുടെമേല്‍ വീശുക. അവര്‍ക്കു ജീവനുണ്ടാകട്ടെ.
അവിടുന്നു കല്‍പിച്ചതു പോലെ ഞാന്‍ പ്രവചിച്ചു. അപ്പോള്‍ ജീവശ്വാസം അവരില്‍ പ്രവേശിച്ചു. അവര്‍ ജീവന്‍ പ്രാപിച്ചു. വളരെ വലിയ ഒരു സൈന്യംപോലെ അവര്‍ എഴുന്നേറ്റുനിന്നു.
അവിടുന്ന് എന്നോട് അരുളിച്ചെയ്‌തു: മനുഷ്യപുത്രാ, ഈ അസ്‌ഥികള്‍ ഇസ്രായേല്‍ഭവനം മുഴുവനുമാണ്. ഞങ്ങളുടെ അസ്‌ഥികള്‍ വരണ്ടിരിക്കുന്നു; പ്രതീക്‌ഷ നശിച്ചിരിക്കുന്നു. ഞങ്ങള്‍ തീര്‍ത്തും പരിത്യക്‌തരായിരിക്കുന്നു എന്ന് അവര്‍ പറയുന്നു.
ആകയാല്‍ അവരോട് പ്രവചിക്കുക. ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: എന്റെ ജനമേ, ഞാന്‍ കല്ലറകള്‍തുറന്ന് നിങ്ങളെ ഉയര്‍ത്തും, ഇസ്രായേല്‍ദേശത്തേക്ക് ഞാന്‍ നിങ്ങളെ തിരികെകൊണ്ടുവരും.
എന്റെ ജനമേ, കല്ലറകള്‍തുറന്നു നിങ്ങളെ ഞാന്‍ ഉയര്‍ത്തുമ്പോള്‍ ഞാനാണ് കര്‍ത്താവ് എന്ന് നിങ്ങള്‍ അറിയും.
എന്റെ ആത്‌മാവിനെ ഞാന്‍ നിങ്ങളില്‍ നിവേശിപ്പിക്കും. നിങ്ങള്‍ ജീവിക്കും. ഞാന്‍ നിങ്ങളെ നിങ്ങളുടെ സ്വന്തംദേശത്ത് വസിപ്പിക്കും. കര്‍ത്താവായ ഞാനാണ് ഇതു പറഞ്ഞതെന്നും പ്രവര്‍ത്തിച്ചതെന്നും അപ്പോള്‍ നിങ്ങള്‍ അറിയും. കര്‍ത്താവ് അരുളിച്ചെയ്യുന്നു.
എസെക്കിയേല്‍ 37 : 1-14
ശക്‌തന്‍മാരും ധീരന്‍മാരുമായിരിക്കുവിന്‍. അസ്‌സീറിയാരാജാവിനെയും അവന്റെ സൈന്യവ്യൂഹത്തെയും കണ്ടു ഭയപ്പെടുകയോ പരിഭ്രമിക്കുകയോ വേണ്ടാ. അവനോടുകൂടെയുള്ളവനെക്കാള്‍ ശക്‌തനായ ഒരുവന്‍ നമ്മോടുകൂടെയുണ്ട്.
മാംസളമായ ഹസ്‌തമാണ് അവനോടൊത്തുള്ളത്. നമ്മോടുകൂടെയുള്ളത് നമ്മുടെ ദൈവമായ കര്‍ത്താവും. അവിടുന്നു നമ്മെസഹായിക്കുകയും നമുക്കുവേണ്ടി പൊരുതുകയും ചെയ്യും. യൂദാ രാജാവായ ഹെസെക്കിയായുടെ വാക്കുകള്‍ ജനത്തിനുധൈര്യം പകര്‍ന്നു.
2 ദിനവൃത്താന്തം 32 : 7-8
കര്‍ത്താവ് ഒരു ദൂതനെ അയച്ചു, അവന്‍ അസ്‌സീറിയാരാജാവിന്റെ പാളയത്തിലെ വീരയോദ്‌ധാക്കളെയും സേനാധിപന്‍മാരെയും സേവകന്‍മാരെയുംവെട്ടിവീഴ്‌ത്തി. സെന്നാക്കെരിബ് ലജ്‌ജിച്ചു മുഖം താഴ്‌ത്തി സ്വദേശത്തേക്കു മടങ്ങി. അവന്‍ തന്റെ ദേവന്റെ ആലയത്തില്‍ പ്രവേശിച്ചപ്പോള്‍ സ്വപുത്രന്‍മാരില്‍ ചിലര്‍ അവനെ വാളിനിരയാക്കി,
2 ദിനവൃത്താന്തം 32 : 21
മിക്കായാ പറഞ്ഞു: കര്‍ത്താവിന്റെ വചനം ശ്രവിക്കുക. കര്‍ത്താവ് തന്റെ സിംഹാസനത്തില്‍ ഉപവിഷ്‌ടനായിരിക്കുന്നതു ഞാന്‍ കണ്ടു. സ്വര്‍ഗീയ സൈന്യങ്ങള്‍ അവിടുത്തെ ഇടത്തും വലത്തും നിന്നിരുന്നു.
അപ്പോള്‍ കര്‍ത്താവ് ചോദിച്ചു: ഇസ്രായേല്‍രാജാവായ ആഹാബ് റാമോത്ത് വേഗിലയാദില്‍ പോയി വധിക്കപ്പെടാന്‍ തക്കവണ്ണം ആര് അവനെ വശീകരിക്കും?
ഓരോരുത്തരും ഓരോവിധത്തില്‍ മറുപടി നല്‍കി. ഒരാത്‌മാവ് മുന്‍പോട്ടുവന്നു പറഞ്ഞു: ഞാന്‍ വശീകരിക്കാം. കര്‍ത്താവ് ചോദിച്ചു:
എങ്ങനെ? അവന്‍ പറഞ്ഞു: ഞാന്‍ പോയി അവന്റെ എല്ലാ പ്രവാചകന്‍മാരുടെയും അധരങ്ങളില്‍ നുണയുടെ ആത്‌മാവായി ഇരിക്കും. അവിടുന്ന് അരുളിച്ചെയ്‌തു: പോയി അവനെ വശീകരിക്കുക.
നീ വിജയിക്കും. ഇതാ നിന്റെ ഈ പ്രവാചകന്‍മാരുടെ അധരങ്ങളില്‍ കര്‍ത്താവ് വ്യാജത്തിന്റെ ആത്‌മാവിനെ നിവേശിപ്പിച്ചിരിക്കുന്നു. നിനക്ക് അനര്‍ഥം വരുത്തുമെന്ന് കര്‍ത്താവ് അരുളിച്ചെയ്‌തിരിക്കുന്നു.
2 ദിനവൃത്താന്തം 18 : 18-22
ജോസിയായുടെ പുത്രനായയഹോവാഹാസിനെ ദേശത്തെ ജനങ്ങള്‍ ജറുസലെമില്‍ രാജാവായി വാഴിച്ചു.
ഭരണമാരംഭിക്കുമ്പോള്‍ അവന് ഇരുപത്തിമൂന്നു വയ സ്‌സായിരുന്നു.
അവന്‍ ജറുസലെമില്‍ മൂന്നുമാസം ഭരിച്ചു. ഈജിപ്‌തിലെ രാജാവ് അവനെ സ്‌ഥാനഭ്രഷ്‌ടനാക്കി; നൂറു താലന്ത് വെള്ളിയും ഒരു താലന്ത് സ്വര്‍ണവും ദേശത്തിനു കപ്പം ചുമത്തി.
യഹോവാഹാസിന്റെ സഹോദരന്‍ എലിയാക്കിമിനെ ഈജിപ്‌തുരാജാവ് യൂദായുടെയും ജറുസലെമിന്റെയും രാജാവാക്കി; അവന്‌യഹോയാക്കിം എന്നു പേരിട്ടു.യഹോവാഹാസിനെ നെക്കൊ ഈജിപ്‌തിലേക്കു കൊണ്ടുപോയി.
വാഴ്‌ചയാരംഭിക്കുമ്പോള്‍യഹോയാക്കിമിന് ഇരുപത്തഞ്ചു വയസ്‌സായിരുന്നു. അവന്‍ ജറുസലെമില്‍ പതിനൊന്നുവര്‍ഷം ഭരിച്ചു. ദൈവമായ കര്‍ത്താവിന്റെ മുന്‍പില്‍ അവന്‍ തിന്‍മ പ്രവര്‍ത്തിച്ചു.
ബാബിലോണ്‍രാജാവായ നബുക്കദ്‌നേസര്‍ അവനെതിരേ വന്ന് അവനെ ചങ്ങലകള്‍ കൊണ്ടു ബന്‌ധിച്ചു ബാബിലോണിലേക്കു കൊണ്ടുപോയി.
കര്‍ത്താവിന്റെ ആലയത്തിലെ പാത്രങ്ങളില്‍ കുറെഅവന്‍ ബാബിലോണിലേക്കു കൊണ്ടുപോയി കൊട്ടാരത്തില്‍ സൂക്‌ഷിച്ചു.
യഹോയാക്കിമന്റെ ഇതര പ്രവര്‍ത്തനങ്ങളും അവന്‍ ചെയ്‌ത മ്‌ളേച്‌ഛതകളും അവന്റെ കുറ്റകൃത്യങ്ങളും ഇസ്രായേല്‍- യൂദാരാജാക്കന്‍മാരുടെ പുസ്‌തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അവന്റെ പുത്രന്‍യഹോയാഖിന്‍ രാജാവായി.
രാജാവാകുമ്പോള്‍യഹോയാഖിന് എട്ടുവയസ്‌സായിരുന്നു. അവന്‍ മൂന്നുമാസവും പത്തുദിവസവും ജറുസലെമില്‍ ഭരിച്ചു. അവന്‍ കര്‍ത്താവിന്റെ മുന്‍പില്‍ തിന്‍മപ്രവര്‍ത്തിച്ചു.
ആവര്‍ഷം വസന്തകാലത്ത് നബുക്കദ്‌നേസര്‍രാജാവ് സൈന്യത്തെ അയച്ച്‌യഹോയാഖിനെ ബാബിലോണിലേക്ക് പിടിച്ചുകൊണ്ടുപോയി. കര്‍ത്താവിന്റെ ആലയത്തിലെ വിലപിടിപ്പുള്ള പാത്രങ്ങളും കൊണ്ടുപോയി.യഹോയാഖിമിന്റെ സഹോദരനായ സെദെക്കിയായെ യൂദായുടെയും ജറുസലെമിന്റെയും രാജാവാക്കി.
ഭരണമാരംഭിക്കുമ്പോള്‍ സെദെക്കിയായ്‌ക്ക് ഇരുപത്തിയൊന്നു വയസ്‌സായിരുന്നു. പതിനൊന്നു വര്‍ഷം അവന്‍ ജറുസലെമില്‍ ഭരിച്ചു.
ദൈവമായ കര്‍ത്താവിന്റെ മുന്‍പാകെ അവന്‍ തിന്‍മ ചെയ്‌തു. കര്‍ത്താവിന്റെ വചനം അറിയി ച്ചജറെമിയായുടെ മുന്‍പില്‍ അവന്‍ തന്നെത്തന്നെ എളിമപ്പെടുത്തിയില്ല.
നബുക്കദ്‌നേസര്‍ രാജാവിനു വിധേയനായിരുന്നുകൊള്ളാമെന്ന് ദൈവനാമത്തില്‍ സത്യംചെയ്‌തിരുന്നെങ്കിലും സെദെക്കിയാ അവനോടു മത്‌സരിച്ചു. ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവിങ്കലേക്കു തിരിയാതെ അവന്‍ ഹൃദയം കഠിനമാക്കി ദുശ്‌ശാഠ്യത്തില്‍ തുടര്‍ന്നു.
ജനതകളുടെ മ്‌ളേച്‌ഛ തകള്‍ അനുകരിച്ച് പുരോഹിതപ്രമുഖരും ജനവും അത്യധികം അവിശ്വസ്‌തരായിത്തീര്‍ന്നു. ജറുസലെമില്‍ കര്‍ത്താവിനു പ്രതിഷ്‌ഠിതമായിരുന്ന ആലയം അവര്‍ അശുദ്‌ധമാക്കി.
പിതാക്കന്‍മാരുടെ ദൈവമായ കര്‍ത്താവു തന്റെ ജനത്തോടും വാസസ്‌ഥലത്തോടും കരുണ തോന്നി അവരുടെ അടുത്തേക്കു തുടര്‍ച്ചയായി ദൂതന്‍മാരെ അയച്ചുകൊണ്ടിരുന്നു.
എന്നാല്‍, അവര്‍ ദൈവത്തിന്റെ ദൂതന്‍മാരെ പരിഹസിക്കുകയും അവിടുത്തെ വാക്കുകള്‍ പുച്‌ഛിച്ചുതള്ളുകയും പ്രവാചകന്‍മരെ അവഹേളിക്കുകയും ചെയ്‌തുകൊണ്ടിരുന്നു. അങ്ങനെ കര്‍ത്താവിന്റെ ക്രോധം അപ്രതിഹതമാംവിധം അവിടുത്തെ ജനത്തിനെതിരേ ഉയര്‍ന്നു.
കല്‍ദായരാജാവിനെ അവിടുന്ന് അവര്‍ക്കെതിരേ കൊണ്ടുവന്നു. അവന്‍ അവരുടെയുവയോദ്‌ധാക്കളെ വിശുദ്‌ധസ്‌ഥലത്തു വച്ചു വാളിനിരയാക്കി.യുവാക്കളോടോ കന്യകകളോടോ വൃദ്‌ധന്‍മാരോടോ പടുകിഴവന്‍മാരോടോ അവന്‍ കരുണ കാണിച്ചില്ല. ദൈവം എല്ലാവരെയും അവന്റെ കൈകളില്‍ ഏല്‍പിച്ചു.
ദേവാലയത്തിലെ ചെറുതും വലുതുമായ പാത്രങ്ങളും കര്‍ത്താവിന്റെ ആലയത്തിലെയും, രാജാവിന്റെയും പ്രഭുക്കന്‍മാരുടെയും കൊട്ടാരങ്ങളിലെയും നിക്‌ഷേപങ്ങളും അവന്‍ ബാബിലോണിലേക്കു കൊണ്ടുപോയി.
അവന്‍ ദേവാലയം അഗ്‌നിക്കിരയാക്കി. ജറുസലെമിന്റെ മതിലുകള്‍ ഇടിച്ചുനിരത്തി. അതിലെ മന്‌ദിരങ്ങള്‍ ചുട്ടെരിച്ചു. വിലപിടിപ്പുള്ള പാത്രങ്ങള്‍ നശിപ്പിച്ചു.
വാളില്‍നിന്നു രക്‌ഷപെട്ടവരെ അവന്‍ ബാബിലോണിലേക്കു തടവുകാരായി കൊണ്ടുപോയി. പേര്‍ഷ്യാരാജ്യം സ്‌ഥാപിതമാകുന്നതുവരെ അവര്‍ അവനും അവന്റെ പുത്രന്‍മാര്‍ക്കും ദാസന്‍മാരായി കഴിഞ്ഞു.
അങ്ങനെ ജറെമിയാവഴി കര്‍ത്താവരുളിച്ചെയ്‌ത വചനം പൂര്‍ത്തിയായി. ദേശം അതിന്റെ സാബത്ത് ആസ്വദിച്ചു. എഴുപതു വര്‍ഷം പൂര്‍ത്തിയാകുന്നതുവരെ ശൂന്യമായിക്കിടന്ന നാളുകളത്രയും ദേശം സാബത്ത് ആച രിച്ചു.
ജറെമിയാവഴി കര്‍ത്താവ് അരുളിച്ചെയ്‌ത വചനം നിവൃത്തിയാകേണ്ടതിന് പേര്‍ ഷ്യാരാജാവായ സൈറസ് ഭരണം തുടങ്ങിയ ഒന്നാം ആണ്ടില്‍ത്തന്നെ സാമ്രാജ്യത്തിലെങ്ങും ഈ കല്‍പന വിളംബരം ചെയ്യാനും അത് എഴുതി പ്രദര്‍ശിപ്പിക്കാനും കര്‍ത്താവ് അവനെ ഉത്തേജിപ്പിച്ചു.
പേര്‍ഷ്യാ രാജാവായ സൈറസ് ആജ്‌ഞാപിക്കുന്നു, ആകാശത്തിന്റെ ദൈവമായ കര്‍ത്താവ് ഭൂമിയിലെ എല്ലാ രാജ്യങ്ങളെയും എനിക്കു കീഴ്‌പെടുത്തിയിരിക്കുന്നു. യൂദായിലെ ജറുസലെമില്‍ അവിടുത്തേക്ക് ഒരു ആലയം പണിയാന്‍ അവിടുന്ന് എന്നോടു കല്‍പിച്ചിരിക്കുന്നു. അവിടുത്തെ ജനത്തില്‍പ്പെട്ട ആരെങ്കിലും നിങ്ങളുടെ ഇടയില്‍ ഉണ്ടെങ്കില്‍ അവന്‍ പുറപ്പെടട്ടെ. അവന്റെ ദൈവമായ കര്‍ത്താവ് അവനോടുകൂടെ ഉണ്ടായിരിക്കട്ടെ!
2 ദിനവൃത്താന്തം 36 : 1-23
കര്‍ത്താവ് എന്റെ പക്‌ഷത്തുണ്ട്,ഞാന്‍ ഭയപ്പെടുകയില്ല;
മനുഷ്യന് എന്നോട് എന്തുചെയ്യാന്‍ കഴിയും?
എന്നെ സഹായിക്കാന്‍ കര്‍ത്താവ് എന്റെ പക്‌ഷത്തുണ്ട്;
ഞാന്‍ എന്റെ ശത്രുക്കളുടെ പതനം കാണും.
സങ്കീര്‍ത്തനങ്ങള്‍ 118 : 6-7
അവര്‍ കര്‍ത്താവിനെ പുകഴ്‌ത്തുകയും അവിടുത്തേക്കു നന്‌ദി പറയുകയുംചെയ്‌തുകൊണ്ട് സ്‌തുതിഗീതങ്ങള്‍ വചനപ്രതിവചനങ്ങളായി പാടി: കര്‍ത്താവ് നല്ലവനല്ലോ. ഇസ്രായേലിന്റെ നേരേയുള്ള അവിടുത്തെ സ്‌നേഹം എന്നേക്കും നിലനില്‍ക്കുന്നു. കര്‍ത്താവിന്റെ ആലയത്തിന്റെ അടിസ്‌ഥാനം ഇട്ടതിനാല്‍ അവര്‍ ആര്‍പ്പുവിളികളോടെ കര്‍ത്താവിനെ സ്‌തുതിച്ചു.
എസ്രാ 3 : 11
വിശുദ്‌ധവസ്‌ത്രങ്ങളണിഞ്ഞ്, സൈന്യങ്ങളുടെ മുന്‍പേ നടന്ന്, കര്‍ത്താവിനു കൃതജ്‌ഞത അര്‍പ്പിക്കുവിന്‍. അവിടുത്തെ അചഞ്ചല സ്‌നേഹം ശാശ്വതമാണ് എന്നു പാടാന്‍ ജനങ്ങളുമായി ആലോചിച്ച്, അവന്‍ ഗായകരെ നിയോഗിച്ചു.
അവര്‍ പാടിസ്‌തുതിക്കാന്‍ തുടങ്ങിയപ്പോള്‍ യൂദായെ ആക്രമിക്കാന്‍ വന്ന അമ്മോന്യര്‍, മെവാബ്യര്‍, സെയിര്‍പര്‍വതനിവാസികള്‍ എന്നിവര്‍ക്കെതിരേ കര്‍ത്താവ് കെണിയൊരുക്കി; അവര്‍ തുരത്തപ്പെട്ടു.
2 ദിനവൃത്താന്തം 20 : 21-22
അഗ്‌നി താഴേക്കു വരുന്നതും ആല യത്തില്‍ കര്‍ത്താവിന്റെ മഹത്വം നിറയുന്നതും കണ്ട് ഇസ്രായേല്‍ ജനം സാഷ്‌ടാംഗം പ്രണമിച്ച്, അവിടുന്ന് നല്ലവനാണ്, അവിടുത്തെ സ്‌നേഹം ശാശ്വതമാണ് എന്നു പറഞ്ഞ് കര്‍ത്താവിനെ സ്‌തുതിച്ചു.
2 ദിനവൃത്താന്തം 7 : 3
കര്‍ത്താവ് എന്നോട് അരുളിച്ചെയ്‌തു:
മനുഷ്യപുത്രാ, ഇസ്രായേലിന്റെ ഇടയന്‍മാര്‍ക്കെതിരേ പ്രവചിക്കുക. അവരോടു പറയുക. ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: തങ്ങളെത്തന്നെ പോറ്റുന്ന ഇസ്രായേ ലിന്റെ ഇടയന്‍മാരേ, നിങ്ങള്‍ക്കു ദുരിതം! ഇടയന്‍മാര്‍ ആടുകളെയല്ലേ പോറ്റേണ്ടത്?
നിങ്ങള്‍ മേദസ്‌സു ഭക്‌ഷിക്കുകയും രോമംകൊണ്ടുള്ള വസ്‌ത്രം ധരിക്കുകയും കൊഴുത്തതിനെ കൊല്ലുകയും ചെയ്യുന്നു. എന്നാല്‍, നിങ്ങള്‍ ആടുകളെ പോറ്റുന്നില്ല.
ദുര്‍ബലമായതിന് നിങ്ങള്‍ ശക്‌തികൊടുത്തില്ല; മുറിവേറ്റതിനെ വച്ചുകെട്ടിയില്ല; വഴിതെറ്റിയതിനെ തിരികെകൊണ്ടുവരുകയോ കാണാതായതിനെ തേടുകയോ ചെയ്‌തില്ല. മറിച്ച്, കഠിനമായും ക്രൂരമായും നിങ്ങള്‍ അവയോടു പെരുമാറി.
ഇടയനില്ലാഞ്ഞതിനാല്‍ അവ ചിതറിപ്പോയി; കാട്ടിലെ മൃഗങ്ങള്‍ക്ക് അവ ഇരയായിത്തീര്‍ന്നു.
എന്റെ ആടുകള്‍ ചിതറിപ്പോയി; മലകളിലും ഉയര്‍ന്ന കുന്നുകളിലും അവ അലഞ്ഞുനടന്നു. ഭൂമുഖത്തെല്ലാം എന്റെ ആടുകള്‍ ചിതറിപ്പോയി. അവയെതെരയാനോ അന്വേഷിക്കാനോ ആരും ഉണ്ടായില്ല.
ആകയാല്‍, ഇടയന്‍മാരേ, കര്‍ത്താവിന്റെ വചനം ശ്രവിക്കുവിന്‍.
ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാനാണേ, ഇടയന്‍മാരില്ലാഞ്ഞതിനാല്‍ എന്റെ ആടുകള്‍ വന്യമൃഗങ്ങള്‍ക്ക് ഇരയായിത്തീര്‍ന്നു. എന്റെ ഇടയന്‍മാര്‍ എന്റെ ആടുകളെ അന്വേഷിച്ചില്ല; അവയെ പോറ്റാതെ അവര്‍ തങ്ങളെത്തന്നെ പോറ്റി.
ആകയാല്‍ ഇടയന്‍മാരേ, കര്‍ത്താവിന്റെ വചനം ശ്രവിക്കുവിന്‍.
ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇതാ, ഞാന്‍ ഇടയന്‍മാര്‍ക്കെതിരാണ്. എന്റെ ആടുകള്‍ക്കു ഞാന്‍ അവരോടു കണക്കുചോദിക്കും; അവരുടെ മേയ്‌ക്കലിനു ഞാന്‍ അറുതിവരുത്തും. ഇനിമേല്‍ ഇടയന്‍മാര്‍ തങ്ങളെത്തന്നെ പോറ്റുകയില്ല. എന്റെ ആടുകള്‍ അവര്‍ക്കു ഭക്‌ഷണമായിത്തീരാതിരിക്കാന്‍ ഞാന്‍ അവയെ അവരുടെ വായില്‍നിന്നു രക്‌ഷിക്കും.
ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇതാ, ഞാന്‍ തന്നെ എന്റെ ആടുകളെ അന്വേഷിച്ചു കണ്ടുപിടിക്കും.
ആടുകള്‍ ചിതറിപ്പോയാല്‍ ഇടയന്‍ അവയെ അന്വേഷിച്ചിറങ്ങും. അതുപോലെ ഞാന്‍ എന്റെ ആടുകളെ അന്വേഷിക്കും. കാറു നിറഞ്ഞ് അന്‌ധകാരപൂര്‍ണമായ ആദിവസം ചിതറിപ്പോയ ഇടങ്ങളില്‍ നിന്നെല്ലാം ഞാന്‍ അവയെ വീണ്ടെടുക്കും.
ജനതകളുടെയിടയില്‍ നിന്ന് ഞാന്‍ അവയെ കൊണ്ടുവരും. രാജ്യങ്ങളില്‍ നിന്നു ഞാന്‍ അവയെ ഒരുമിച്ചുകൂട്ടും. സ്വദേശത്തേക്ക് അവയെ ഞാന്‍ കൊണ്ടുവരും. ഇസ്രായേലിലെ മലകളിലും നീരുറവകള്‍ക്കരികിലും മനുഷ്യവാസമുള്ള എല്ലായിടങ്ങളിലും ഞാന്‍ അവയെ മേയ്‌ക്കും.
നല്ല പുല്‍ത്തകിടികളില്‍ ഞാന്‍ അവയെ മേയ്‌ക്കും. ഇസ്രായേലിലെ ഉയര്‍ന്ന മലകളിലായിരിക്കും അവയുടെ മേച്ചില്‍ സ്‌ഥലങ്ങള്‍. അവിടെ നല്ല മേച്ചില്‍സ്‌ഥലത്ത് അവ കിടക്കും. ഇസ്രായേല്‍മലകളിലെ സമൃദ്‌ധമായ പുല്‍ത്തകിടിയില്‍ അവ മേയും.
ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു. ഞാന്‍ തന്നെ എന്റെ ആടുകളെ മേയ്‌ക്കും. ഞാന്‍ അവയ്‌ക്കു വിശ്രമസ്‌ഥലം നല്‍കും.
നഷ്‌ടപ്പെട്ടതിനെ ഞാന്‍ അന്വേഷിക്കും. വഴി തെറ്റിപ്പോയതിനെ ഞാന്‍ തിരിയെക്കൊണ്ടുവരും; മുറിവേറ്റതിനെ ഞാന്‍ വച്ചുകെട്ടും. ബല ഹീനമായതിനെ ഞാന്‍ ശക്‌തിപ്പെടുത്തും; കൊഴുത്തതിനെയും ശക്‌തിയുള്ളതിനെയും ഞാന്‍ സംരക്‌ഷിക്കും. നീതിപൂര്‍വം ഞാന്‍ അവയെ പോറ്റും.
ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: എന്റെ അജഗണമേ, ഞാന്‍ ആടിനും ആടിനും മധ്യേയും മുട്ടാടിനും കോലാട്ടിന്‍മുട്ടനും മധ്യേയും വിധി നടത്തും.
നല്ല മേച്ചില്‍സ്‌ഥലത്തു നിങ്ങള്‍ക്കു മേഞ്ഞാല്‍ പോരേ, മിച്ചമുള്ള പുല്‍ത്തകിടി ചവിട്ടിത്തേച്ചു കളയണമോ? ശുദ്‌ധജലം കുടിച്ചാല്‍ പോരേ, ശേഷമുള്ള ജലമെല്ലാം ചവിട്ടിക്കലക്കണമോ?
എന്റെ ആടുകള്‍ നിങ്ങള്‍ ചവിട്ടിത്തേച്ചവ തിന്നുകയും ചവിട്ടിക്കലക്കിയത് കുടിക്കുകയും ചെയ്യണമോ?
ദൈവമായ കര്‍ത്താവ് അവരോട് അരുളിച്ചെയ്യുന്നു: ഇതാ, ഞാന്‍ തന്നെ കൊഴുത്ത ആടുകള്‍ക്കും മെലിഞ്ഞആടുകള്‍ക്കും മധ്യേ വിധി പ്രസ്‌താവിക്കും.
അന്യദേശങ്ങളിലേക്കു ചിതറിക്കുവോളം, ദുര്‍ബലമായവയെ നിങ്ങള്‍ പാര്‍ശ്വംകൊണ്ടും ചുമലുകൊണ്ടും തള്ളുകയും കൊ മ്പുകൊണ്ടു കുത്തുകയും ചെയ്യുന്നു.
അതുകൊണ്ട് ഞാന്‍ എന്റെ ആട്ടിന്‍പറ്റത്തെ രക്‌ഷിക്കും. മേലില്‍ അവ ആര്‍ക്കും ഇരയാവുകയില്ല. ആടിനും ആടിനും മധ്യേ ഞാന്‍ വിധി നടത്തും.
ഞാന്‍ അവയ്‌ക്ക് ഒരു ഇടയനെ, എന്റെ ദാസനായ ദാവീദിനെ, നിയമിക്കും. അവന്‍ അവയെ മേയ്‌ക്കും. അവന്‍ അവയെ പോറ്റുകയും അവരുടെ ഇടയനായിരിക്കുകയും ചെയ്യും.
കര്‍ത്താവായ ഞാന്‍ അവരുടെ ദൈവമായിരിക്കും. എന്റെ ദാസനായ ദാവീദ് അവരുടെ രാജാവാകും. കര്‍ത്താവായ ഞാന്‍ ഇതു പറഞ്ഞിരിക്കുന്നു.
അവരുമായി ഒരു സമാധാന ഉടമ്പടി ഞാന്‍ ഉറപ്പിക്കും. അവര്‍ക്ക് വിജനപ്രദേശങ്ങളില്‍ സുരക്‌ഷിതമായി വസിക്കാനും വനത്തില്‍ കിടന്ന് ഉറങ്ങാനും കഴിയുമാറ് വന്യമൃഗങ്ങളെ ദേശത്തുനിന്ന് ഞാന്‍ തുരത്തും.
അവരെയും എന്റെ മലയ്‌ക്കു ചുറ്റുമുള്ള സ്‌ഥലങ്ങളെയും ഞാന്‍ അനുഗ്രഹിക്കും. ഞാന്‍ യഥാസമയം മഴപെയ്യിക്കും. അത് അനുഗ്രഹവര്‍ഷമായിരിക്കും.
വയലിലെ വൃക്‌ഷങ്ങള്‍ ഫലം നല്‍കും; ഭൂമി വിളവു തരും; അവര്‍ തങ്ങളുടെ ദേശത്തു സുരക്‌ഷിതരായിരിക്കും. ഞാന്‍ അവരുടെ നുകം തകര്‍ക്കുകയും അടിമപ്പെടുത്തിയവരുടെ കരങ്ങളില്‍ നിന്ന് അവരെ മോചിപ്പിക്കുകയും ചെയ്യുമ്പോള്‍ ഞാനാണ് കര്‍ത്താവ് എന്ന് അവര്‍ അറിയും.
മേലില്‍ അവര്‍ ജനതകള്‍ക്ക് ഇരയാവുകയോ വന്യമൃഗങ്ങള്‍ അവയെ വിഴുങ്ങുകയോ ചെയ്യുകയില്ല. അവര്‍ സുരക്‌ഷിതരായിരിക്കും; ആരും അവരെ ഭയപ്പെടുത്തുകയുമില്ല.
തങ്ങളുടെ ദേശം പട്ടിണികൊണ്ടു നശിക്കാതിരിക്കേണ്ടതിനും ജനതകളുടെ നിന്‌ദനം ഏല്‍ക്കാതിരിക്കേണ്ടതിനും ഞാന്‍ അവര്‍ക്കു സമൃദ്‌ധിയുള്ള തോട്ടങ്ങള്‍ പ്രദാനം ചെയ്യും.
ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാന്‍, അവരുടെ ദൈവമായ കര്‍ത്താവ്, അവരുടെ കൂടെയുണ്ടെന്നും അവര്‍, ഇസ്രായേല്‍ഭവനം, എന്റെ ജനമാണെന്നും അവര്‍ അറിയും.
നിങ്ങള്‍ എന്റെ ആടുകളാണ്- എന്റെ മേച്ചില്‍സ്‌ഥലത്തെ ആടുകള്‍. ഞാനാണ് നിങ്ങളുടെ ദൈവം- ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.
എസെക്കിയേല്‍ 34 : 1-31
ഒരു പുതിയ ആകാശവും പുതിയ ഭൂമിയും ഞാന്‍ കണ്ടു. ആദ്യത്തെ ആകാശവും ആദ്യത്തെ ഭൂമിയും കടന്നുപോയി. കടലും അപ്രത്യക്‌ഷമായി.
വിശുദ്‌ധ നഗരമായ പുതിയ ജറുസലേം ഭര്‍ത്താവിനായി അണിഞ്ഞൊരുങ്ങിയ മണവാട്ടിയെപ്പോലെ, സ്വര്‍ഗത്തില്‍നിന്ന്, ദൈവസന്നിധിയില്‍നിന്ന്, ഇറങ്ങിവരുന്നതു ഞാന്‍ കണ്ടു.
സിംഹാസ നത്തില്‍നിന്നു വലിയൊരു സ്വരം ഞാന്‍ കേട്ടു: ഇതാ, ദൈവത്തിന്റെ കൂടാരം മനുഷ്യരോടുകൂടെ. അവിടുന്ന് അവരോടൊത്തു വസിക്കും. അവര്‍ അവിടുത്തെ ജനമായിരിക്കും. അവിടുന്ന് അവരോടുകൂടെ ആയിരിക്കുകയും ചെയ്യും.
അവിടുന്ന് അവരുടെ മിഴികളില്‍നിന്നു കണ്ണീര്‍ തുടച്ചുനീക്കും. ഇനി മരണം ഉണ്ടായിരിക്കുകയില്ല. ഇനിമേല്‍ ദുഃഖമോ മുറവിളിയോ വേദനയോ ഉണ്ടാവുകയില്ല. പഴയതെല്ലാം കടന്നുപോയി.
സിംഹാസനത്തിലിരിക്കുന്നവന്‍ പറഞ്ഞു: ഇതാ, സകലവും ഞാന്‍ നവീകരിക്കുന്നു. അവന്‍ വീണ്ടും പറഞ്ഞു: എഴുതുക. ഈ വചനങ്ങള്‍ വിശ്വാസയോഗ്യവും സത്യവുമാണ്.
പിന്നെ അവന്‍ എന്നോടു പറഞ്ഞു: സംഭവിച്ചുകഴിഞ്ഞു. ഞാന്‍ ആല്‍ഫയും ഒമേഗയുമാണ്- ആദിയും അന്തവും. ദാഹിക്കുന്നവനു ജീവജലത്തിന്റെ ഉറവയില്‍ നിന്നു സൗജന്യമായി ഞാന്‍ കൊടുക്കും.
വിജയം വരിക്കുന്നവന് ഇവയെല്ലാം അവകാശമായി ലഭിക്കും. ഞാന്‍ അവനു ദൈവവും അവന്‍ എനിക്കു മകനുമായിരിക്കും.
എന്നാല്‍ ഭീരുക്കള്‍, അവിശ്വാസികള്‍, ദുര്‍മാര്‍ഗികള്‍, കൊലപാതകികള്‍, വ്യഭിചാരികള്‍, മന്ത്രവാദികള്‍, വിഗ്രഹാരാധകര്‍, കാപട്യക്കാര്‍ എന്നിവരുടെ ഓഹരി തീയും ഗന്‌ധ കവും എരിയുന്നതടാകമായിരിക്കും. ഇതാണു രണ്ടാമത്തെ മരണം.
അവസാനത്തെ ഏഴു മഹാമാരികള്‍ നിറഞ്ഞഏഴുപാത്രങ്ങള്‍ പിടിച്ചിരുന്ന ഏഴു ദൂതന്‍മാരില്‍ ഒരുവന്‍ വന്ന് എന്നോടു പറഞ്ഞു: വരൂ! കുഞ്ഞാടിന്റെ മണവാട്ടിയെ നിനക്കു ഞാന്‍ കാണിച്ചു തരാം.
അനന്തരം, അവന്‍ ഉയരമുള്ള വലിയ ഒരു മലയിലേക്ക് ആത്‌മാവില്‍ എന്നെ കൊണ്ടുപോയി. സ്വര്‍ഗത്തില്‍നിന്ന്, ദൈവസന്നിധിയില്‍നിന്ന്, ഇറങ്ങിവരുന്ന വിശുദ്‌ധനഗരിയായ ജറുസലെമിനെ എനിക്കു കാണിച്ചുതന്നു.
അതിനു ദൈവത്തിന്റെ തേജസ്‌സുണ്ടായിരുന്നു. അതിന്റെ തിളക്കം അമൂല്യമായരത്‌നത്തിനും സൂര്യകാന്തക്കല്ലിനുമൊപ്പം. അതു സ്‌ഫടികം പോലെ നിര്‍മലം.
അതിനു ബൃഹത്തും ഉന്നതവുമായ മതിലും പന്ത്രണ്ടു കവാടങ്ങളും ഉണ്ടായിരുന്നു. ആ കവാടങ്ങളില്‍ പന്ത്രണ്ടു ദൂതന്‍മാര്‍. കവാടങ്ങളില്‍ ഇസ്രായേല്‍ മക്കളുടെ പന്ത്രണ്ടു ഗോത്രങ്ങളുടെ പേരുകള്‍ എഴുതപ്പെട്ടിരുന്നു.
കിഴക്കു മൂന്നു കവാടങ്ങള്‍, വടക്കു മൂന്നു കവാടങ്ങള്‍, തെക്കു മൂന്നു കവാടങ്ങള്‍, പടിഞ്ഞാ റു മൂന്നു കവാടങ്ങള്‍.
നഗരത്തിന്റെ മതിലിനു പന്ത്രണ്ട് അടിസ്‌ഥാനങ്ങള്‍ ഉണ്ടായിരുന്നു; അവയിന്‍മേല്‍ കുഞ്ഞാടിന്റെ പന്ത്രണ്ട് അപ്പസ്‌തോലന്‍മാരുടെ പേരുകളും.
എന്നോടു സംസാരിച്ചവന്റെ അടുക്കല്‍ നഗരവും അതിന്റെ കവാടങ്ങളും മതിലുകളും അളക്കാന്‍, സ്വര്‍ണം കൊണ്ടുള്ള അളവുകോല്‍ ഉണ്ടായിരുന്നു.
നഗരം സമ ചതുരമായി സ്‌ഥിതിചെയ്യുന്നു. അതിനു നീളത്തോളം തന്നെ വീതി. അവന്‍ ആദണ്‍ഡുകൊണ്ടു നഗരം അളന്നു- പന്തീരായിരം സ്‌താദിയോണ്‍. അതിന്റെ നീളവും വീതിയും ഉയരവും തുല്യം.
അവന്‍ അതിന്റെ മതിലും അളന്നു: മനുഷ്യന്റെ തോതനുസരിച്ച് നൂറ്റിനാല്‍പ്പത്തിനാല് മുഴം; അതുതന്നെയായിരുന്നു ദൂതന്റെ തോതും.
മതില്‍ സൂര്യകാന്തം കൊണ്ട്. നഗരം തനി സ്വര്‍ണംകൊണ്ടു നിര്‍മിച്ചതും സ്‌ഫടികതുല്യം നിര്‍മലവുമായിരുന്നു.
നഗരമതിലിന്റെ അടിസ്‌ഥാനങ്ങള്‍ എല്ലാത്തരം രത്‌നങ്ങള്‍കൊണ്ട് അലംകൃതം. ഒന്നാമത്തെ അടിസ്‌ഥാനം സൂര്യകാന്തം, രണ്ടാമത്തേത് ഇന്‌ദ്രനീലം, മൂന്നാമത്തേതു വൈഡൂര്യം, നാലാമത്തേത് മരതകം,
അഞ്ചാമത്തേത് ഗോമേദകം ആ റാമത്തേതു മാണിക്യം, ഏഴാമത്തേതു ചന്‌ദ്രകാന്തം, എട്ടാമത്തേത് പത്‌മരാഗം, ഒമ്പതാമത്തേത് പുഷ്യരാഗം, പത്താമത്തേതു പവിഴം, പതിനൊന്നാമത്തേതു വജ്രം. പന്ത്രണ്ടാമത്തേത് സൗഗന്‌ധികം.
പന്ത്രണ്ടു കവാടങ്ങള്‍ പന്ത്രണ്ടു മുത്തുകളായിരുന്നു. കവാടങ്ങളിലോരോന്നും ഓരോ മുത്തുകൊണ്ട് ഉണ്ടാക്കപ്പെട്ടിരുന്നു. നഗരത്തിന്റെ തെ രുവീഥി അച്‌ഛസ്‌ഫടികതുല്യമായ തനിത്തങ്കമായിരുന്നു.
നഗരത്തില്‍ ഞാന്‍ ദേവാലയം കണ്ടില്ല. എന്തുകൊണ്ടെന്നാല്‍, സര്‍വശക്‌തനുംദൈവവുമായ കര്‍ത്താവും കുഞ്ഞാടുമാണ് അതിലെ ദേവാലയം.
നഗരത്തിനു പ്രകാശം നല്‍കാന്‍ സൂര്യന്റെ യോ ചന്‌ദ്രന്റെ യോ ആവശ്യമുണ്ടായിരുന്നില്ല. ദൈവതേ ജസ്‌സ് അതിനെ പ്രകാശിപ്പിച്ചു.
അതിന്റെ ദീപം കുഞ്ഞാടാണ്. അതിന്റെ പ്രകാശത്തില്‍ ജനതകള്‍ സഞ്ചരിക്കും. ഭൂമിയിലെ രാജാക്കന്‍മാര്‍ തങ്ങളുടെ മഹത്വം അതിലേക്കുകൊണ്ടുവരും.
അതിന്റെ കവാടങ്ങള്‍ പകല്‍ സമയം അടയ്‌ക്കപ്പെടുകയില്ല. അവിടെയാകട്ടെ രാത്രി ഇല്ലതാനും.
ജനതകള്‍ തങ്ങളുടെ മഹത്വവും ബഹുമാനവും അതിലേക്കു കൊണ്ടുവരും.
എന്നാല്‍, കുഞ്ഞാടിന്റെ ജീവഗ്രന്‌ഥത്തില്‍ പേരെഴുതപ്പെട്ട വര്‍ മാത്രമേ അതില്‍ പ്രവേശിക്കൂ. അശുദ്‌ധ മായതൊന്നും, മ്ലേച്ഛതയും കൗടില്യവും പ്രവര്‍ത്തിക്കുന്ന ആരും, അതില്‍ പ്രവേശിക്കുകയില്ല.
വെളിപാട് 21 : 1-27
Comments
Post a Comment