കെണി പോലെ വരും ആ ദിവസം !!!!!
കെണി പോലെ വരും ആ ദിവസം
അവൻ എന്നെ ചെളിയിൽനിന്ന് രൂപപ്പെടുത്തി... സ്വന്തം സാദൃശ്യത്തിൽ !
ചെളിയിൽ ഞാൻ കുളിച്ചുപോയി... പൊടി മണ്ണ് വാരിവിതറി ഉണക്കി....
അവിടെ കലങ്ങി ഉറച്ച ചെളികൊണ്ടാണ് എന്നെ ഉണ്ടാക്കിയത്.
എല്ലാം കഴിഞ്ഞപ്പോൾ വെള്ളം തെളിഞ്ഞു..
ആ പ്രതിമയും ദൈവവും ഒരുമിച്ചു നിന്നു....
കർത്താവ് ആ അരുവിയിലേക്ക് ഒന്ന് നോക്കി... ഇരട്ട പെറ്റ twins നെ പോലെ.....
അമ്പട ഞാനേ!!!!
താനാണോ താൻ ?
അതോ ഈ പ്രതിമയാണോ താൻ....?
കർത്താവിനുപോലും സംശയമായി.. ഒരൊറ്റ വ്യത്യാസം... പ്രതിമ ശ്വസിക്കുന്നില്ല... താൻ ശ്വസിക്കുന്നു...
ആരെയും അമ്പരപ്പിക്കുന്ന സാമ്യം...
ഇത് ഇത്ര പറയാനെന്തിരിക്കുന്നു..?
ദൈവം എന്തുണ്ടാക്കിയാലും ദൈവത്തെപോലിരിക്കും
ഒരു കള്ളൻ എന്തുണ്ടാക്കിയാലും കള്ളനേ പോലിരിക്കും...
എല്ലാത്തിലും നാം നമ്മെത്തന്നെ കൊത്തി വയ്ക്കും..
എല്ലാത്തിലും നാം നമ്മെത്തന്നെ കാണും....
...അങ്ങിനെ നന്മയുള്ളവർ എപ്പോഴും വഞ്ചിക്കപ്പെടും...
ദുഷ്ടന്മാർ എപ്പോഴും വിജയിക്കും...
. അപ്പോഴേക്കും സ്വർഗത്തിൽ ആരാധനക്കുള്ള സമയമായി...
. യഹോവ അവിടെ ഉണ്ടെങ്കിലും ഇല്ലെങ്കിലും ആരാധന കൃത്യസമയത്തു നടക്കും..
എന്തിനും പോന്ന ഗബ്രിയേലിനാണ് charge...
സൈന്യങ്ങളുടെ യഹോവ പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ..
അവന്റെ മഹത്വം കൊണ്ട് ഭൂമി മുഴുവൻ നിറഞ്ഞിരിക്കുന്നു... ആയിരം ആയിരം പതിനായിരം പതിനായിരം കേരുബുകൾ ആടി തിമിർക്കുകയാണ്..
അവരുടെ താളത്തിനൊപ്പിച്ചു കർത്താവ് അവന്റെ മൂക്കിൽ ഊതുകയാണ്...ഊത്തോട് ഊത്ത് ...
കണ്ണുകൾ മാത്രം നാലെണ്ണമായിരുന്നു..
ദൈവത്തിന്റെ മഹത്വം കാണാനുള്ള രണ്ട് കണ്ണുകൾ മാത്രം തുറന്നുവച്ചു...
വാടാ മോനെ നിനക്കായി ഞാൻ വർഷങ്ങളായി പരിപാലിച്ചുപോരുന്ന ഒരു പൂന്തോട്ടമുണ്ട്....
അവിടെ ചന്ദന തടികൊണ്ടുള്ള ഒരു വീടും... അവനെ അവിടെ ആക്കി...
എന്നാൽ അവിടെയും അവൻ ദുഖിതനായിരുന്നു... ഒരു കൂട്ടില്ല... മൃഗങ്ങളോട് കൂട്ടുകുടാൻ നോക്കി...
അതിനനുസരിച്ചുള്ള പേരും അവയ്ക്കിട്ടു...
പക്ഷേ എല്ലാത്തിനും ഒരു മണം... ഒരു മൃഗ്ഗീയ സ്വഭാവം..
എല്ലാം ഉണ്ടായിട്ടും ഒന്നും ഇല്ലാത്തവനെപ്പോലെ അവൻ നിരാശനായി ആ ആൽത്തറയിൽ കിടന്നുറങ്ങി...
വീട്ടിൽ പോയില്ല...
താൻ ഒന്ന് കരഞ്ഞാൽ
കർത്താവ് പത്തു പ്രാവശ്യം കരയും...
ആ ഉറക്കത്തിൽ അവന് വാരിയെല്ല് ഒന്ന് നഷ്ടപ്പെട്ടു.... മുറിവുണക്കി എന്ന ചെടിയുടെ നീര് പിഴിഞ്ഞോഴിച്ചു..
ഉറക്കം തെളിഞ്ഞപ്പോൾ ഇടതു ഭാഗത്തു ഒരു വേദന...
അവന്റെ വേദന കർത്താവ് നൃത്തമാക്കി മാറ്റി (സങ്കീ 30:11)......
ആദ്യ ലോകസുന്ദരി ഹവ്വ പൂർണനഗ്നയായി മുൻപിൽ നിൽക്കുന്നു...
അന്ന് ഉറക്കം തെളിഞ്ഞപ്പോഴേക്കും ആ ചന്ദന കട്ടിലിന്റെ കാല് നാലും ഇളകിയിരുന്നു.....
എന്നിട്ടും അവന് ഒരു ദുഃഖം ബാക്കിനിന്നു..
അവന് നല്ലതെന്നു തോന്നുന്നതൊന്നും ചെയ്യാൻ പറ്റുന്നില്ല...
അരുത് കുഞ്ഞേ .. അരുത്
അരുത് കുഞ്ഞേ .. അരുത്
ഇങ്ങിനെ പല സ്ഥലത്തും എഴുതിവച്ചിരിക്കുന്നു...
ഇതിലും ഭേദം ആ ചളിയായിരുന്നു...
സ്വാതന്ത്ര്യം... ജനാധിപത്യം... സോഷ്യലിസം... സമത്വം...
ഇതൊന്നും ഇവിടെയില്ല.... നിങ്ങടെ ഒരു തൈവം!!!
ഇത് നമ്മുടെ സ്വന്തം വീടല്ലേ? ആഹാ !
ചേട്ടൻ പണിയെടുത്തു ഉണ്ടാക്കിയതല്ലേ ഇതെല്ലാം...ഓഹോ !
വല്ലേടത്തുനിന്നും വന്ന ആ കിളവൻ നമ്മുടെ ജീവിതത്തിൽ ഇടപെടുന്നതെന്തിനാ..?
എന്താ ചേട്ടാ... മിണ്ടാട്ടം മുട്ടിപോയോ..?
അല്ല മോളെ .. അത് പിന്നെ....
ഒന്നും പറയണ്ട... എന്റെ കൊക്കിൽ ജീവൻ ഉണ്ടെങ്കിൽ ..........
ഞാൻ ആ പഴം തിന്നിരിക്കും.... ഇത് സത്യം....
അവളുടെ മറ്റേ രണ്ട് കണ്ണുകൾ
താനെ തുറന്നു...
ഏദൻ തോട്ടം താനെ അടഞ്ഞു...
എല്ലാം തുലച്ചപ്പോൾ നിനക്ക് മതിയായില്ലെടീ മൂ........
എടൊ താൻ ഇത് അനുഭവിക്കണം...
ചന്ദനകട്ടിലിന്റെ കാല് ഇളക്കാനായിരുന്നു
നിനക്ക് തിരക്ക്....
ഇല്ലായ്മയിൽനിന്ന് നിന്നെ സൃഷ്ടിച്ചവനെ കുറിച്ച് നീ അവളെ പറഞ്ഞു മനസ്സിലാക്കിയോ..?
ഇതൊന്നും നിന്റേതല്ലെന്നു അവളെ പറഞ്ഞു മനസ്സിലാക്കിയോ.?
വാലും പൊക്കി ഒരുത്തൻ ഇവിടെ കിടന്ന് കറങ്ങുന്ന കാര്യം നീ അവളോട് പറഞ്ഞുകൊടുത്തോ...?
ദൈവത്തെ പോലെ ആകുമെന്ന്....
ഇനി ആകാനെന്തിരിക്കുന്നു....?
ഇപ്പോൾ തന്നെ നാം ദൈവത്തെപോലെയാണെന്ന് എന്ത് കൊണ്ട് അവളെ പറഞ്ഞു ബോധ്യപ്പെടുത്തിയില്ല...?
അന്ന് ആ അരുവിയിൽ നോക്കിയപ്പോൾ twins നെ പോലെ ആയിരുന്നില്ലേ...?
കനകം മൂലം കാമിനി മൂലം
കലഹം പലവിധ മുലകിൽ സുലഭം..
തൊട്ടടുത്ത വീട്ടിൽ അന്ന് ആഘോഷമായിരുന്നു...
...പാമ്പ് 2000 അതിഥികളെ വിളിച്ചു ഗംഭീര സദ്യ നടത്തി... എല്ലാ ജില്ലകളിലും buffet lunch.
.ആന... അമ്പാരി... ചെണ്ട..... താലപ്പൊലി ബൊളീവുഡ് സുന്ദരികൾ നൃത്തം ചെയ്യുന്നു....
അന്നുമുതൽ ആദ്യ ദുഖവെള്ളിയാഴ്ച്ചവരെ അവൻ ആഘോഷിച്ചു...
പക്ഷേ അന്ന് ആ വെള്ളിയാഴ്ച ഒമ്പതാം മണിക്കൂറിൽ.........
അവന്റെ ഉടുതുണി നടുകെ കീറിപ്പോയി...
ഭൂമി കുലുങ്ങി.
പാറകൾ പിളർന്നു.
ഭൂമിയിൽ അന്ധകാരം നിറഞ്ഞു...
അവൻ കൊന്നു കുഴിച്ചുമുടിയിരുന്ന കല്ലറകൾ പലതും താനെ തുറന്നു...
നിന്റെ കളി മതിയാക്കിക്കോ...ഡാ...... മോനെ...
സന്ധ്യയായി... ഉഷസ്സായി..
നമുക്കൊരു പ്രതീക്ഷയായി..
ദൈവപുത്രൻ നമ്മുടെ ചേട്ടനായി.
സ്വന്തം ചേട്ടൻ...
ദൈവം നമ്മുടെ പിതാവുമായി..
സ്വന്തം അപ്പൻ
സമുദ്രങ്ങൾ എന്റെ നേരെ ഉയർന്നാലും
നടന്നീടും പെരുവെള്ളത്തിൻ മീതെ
എൻ പിതാവാം ദൈവം വാഴുന്നതാൽ
ഭയമില്ല... എനിക്കൊരിക്കലും...
ഭയമില്ല ഇനിയൊന്നിലും...
കടപ്പാട് ഉല്പത്തി..1 മുതൽ 2 വരെ... അധ്യായങ്ങൾ
Super...🤩😘😘🙏🙏
ReplyDelete🙏🌹
ReplyDelete