യേശുവിനുവേണ്ടി - 64 ബർത്തിമേയുസ് എന്ന അന്ധനായ ഒരു യഹൂദൻ ശാപം കിട്ടിയ നാട്ടിൽ ജെറിക്കോയിൽ ഇരിക്കുകയായിരുന്നു അന്ന് അവൻ ഒരു കാര്യം അറിഞ്ഞു. ആ വഴിയിലൂടെ യേശു കടന്നുപോകുന്നുണ്ടെന്ന്. "ഇന്നാണ് എന്റെ രക്ഷയുടെ ദിവസം " 2 കോറി :6:2 സമയം പാഴാക്കാതെ അവൻ ഉച്ചത്തിൽ യേശുവിനെ വിളിച്ചു. ദാവീദിന്റെ പുത്രാ ! യേശു രാജാവാണെന്നു അവൻ പറയാതെ പറഞ്ഞു. ബുദ്ധിശാലി.. കാര്യം സാധിക്കേണ്ടത് എങ്ങിനെയാണെന്ന് അവന് അറിയാം. സഭ അഥവാ ജനക്കൂട്ടം അവനോടു പറഞ്ഞു. മിണ്ടിപ്പോകരുത്... യേശുവിന്റെ കാര്യസ്ഥൻ പുരോഹിതനാണല്ലോ. നീ വികാരിയച്ചന് അപേക്ഷ കൊടുക്കുക... നിത്യ പുരോഹിതനായ യേശു ഉള്ളപ്പോൾ വേറെ പുരോഹിതനില്ലെന്ന് അറിയാത്തവൻ അല്ലല്ലോ ബർത്തിമേയുസ്... അതുകൊണ്ട് വികാരിയച്ചന് അപേക്ഷ കൊടുക്കുന്ന പ്രശ്‌നമില്ലെന്ന് അവ...