യേശുവിനെ നോക്കിയവർ പ്രകാശിതരായി
യേശുവിനെ നോക്കിയവർ പ്രകാശിതരായി -1
ഇപ്പോൾ ഇത് സമ്മതിക്കുക. മത്തായിയുടെ സുവിശേഷത്തിൽ യേശു പറയുന്ന ആദ്യവാക്കുകൾ. സ്വന്തം മാമ്മോദിസായെകുറിച്ചാണ് യേശു സംസാരിക്കുന്നതു. യേശു ദൈവപുത്രനാണെന്നു അറിയാവുന്ന യോഹന്നാന് യേശുവിനെ മാമോദീസ മുക്കുവാൻ എന്ത് അവകാശം?
ഇപ്പോൾ ഇത് സമ്മതിക്കുക. യേശു ദൈവപുത്രനാണെന്ന് ഇവിടെ പരിഗണിക്കേണ്ടതില്ലത്രേ..
ദൈവസന്നിധിയിലേക്കു അടുക്കുന്നതിന് മുൻപ് കുളിച്ചിരിക്കണം. ആര് കുളിപ്പിക്കുന്നു എന്നത് പ്രശ്നമല്ല..
പുറപ്പാട് 30:ൽ ഇത് രേഖപ്പെടുത്തിയിരിക്കുന്നു.
പിന്നിട് ജെറെമിയ 17:5 ൽ ഇങ്ങനെ പറയുന്നു.
കർത്താവിൽ ആശ്രയിക്കുന്നവർ ആറ്റുതീരത്തു നട്ട മരം പോലെയത്രേ. അത് വെള്ളത്തിൽ വേരൂന്നിയിരിക്കുന്നു. അത് വേനൽകാലത്തെ ഭയപ്പെടുന്നില്ല. അതിന്റെ ഇലകൾ എന്നും പച്ചയാണ്. വരൾച്ചയുടെ കാലത്തും അതിനു ഉത്കണ്ഡയില്ല. അത് ഫലം നല്കിക്കൊണ്ടേയിരിക്കും.
ക്രിസ്തീയതയിലേക്ക് പ്രവേശിക്കാൻ ആചാരപരമായ ഒരു കുളി നടത്തി നമ്മുടെ മനസ്സിനെ ഓർമപ്പടുത്തേണ്ടത് ആവശ്യമാണ്. ഇനി വിലക്കപ്പെട്ട കനി ഭക്ഷിക്കാൻ നേരത്തു മനസ്സ് നമ്മോടു പറയും....
മോനെ നീ കുളിച്ചതല്ലേ?
ഘടനാപരമായ മാറ്റം അവിടെ സംഭവിച്ചുകഴിഞ്ഞു.. ലോകത്തെ പ്രധാനപ്പെട്ട മതങ്ങളിലൊക്കെ ഈ കുളി ഉണ്ട്..
വെള്ളത്തിൽ ദൈവത്തിന്റെ ആത്‌മാവിന്റെ പ്രവർത്തനം ഉണ്ട്.. ഉല്പത്തി 1:3
അതിൽ ഓക്സിജൻ ഉണ്ട്... പ്രാണവായു
അതിൽ തീയുണ്ട്.. ഹൈഡ്രജൻ..
നോക്കുക സ്വർഗ്ഗത്തിലെ ദൈവം വെള്ളത്തിൽ തന്നെ തീ ഒളിപ്പിച്ചുവച്ചിരിക്കുന്നു..
അതുകൊണ്ട് സ്വന്തം ജേഷ്ഠനോട് യേശു പറഞ്ഞു... ഇപ്പോൾ ഇത് സമ്മതിക്കുക... മത്താ 3:15
Comments
Post a Comment