നുറുക്കാൻ തുടങ്ങുമ്പോൾ പെരുകാൻ തുടങ്ങും

 അവൻ മലമുകളിലേക്ക്   കയറി...

അവന്റെ  പെരുമാറ്റത്തിൽ  എന്തോ  പന്തികേട്  തോന്നി.... പോകുന്ന  വഴിക്ക്  ഒരു മല  കണ്ടാൽ  അവൻ  മലയിലേക്ക്   ഓടി  കയറും. മലകേറാൻ  പറ്റാത്ത  വൃദ്ധന്മാർക്കാണ്   ബുദ്ധിമുട്ട്. ജനങ്ങൾ  എപ്പോഴും  അവനെ  ചുറ്റിപ്പറ്റി  നിൽക്കുന്നു.... അവൻ  വീടിനു  പുറത്തിറങ്ങിയാൽ   അവൻ  പോകുന്നിടത്തു  പോകാൻ  സദാ   തയ്യാറായി  നിൽക്കുന്ന  ഒരു ജനക്കൂട്ടം.
പ്രത്യാശയുടെ  ആദ്യ  ചുവടു   വക്കുന്നവർക്കുള്ളതാണ്   അത്ഭുതങ്ങൾ

അന്ന്  അവൻ ഒരു  പട്ടണത്തിലാണ്  യോഗം  പ്ലാൻ   ചെയ്തിരുന്നത്. ജനങ്ങൾക്കു  ഭക്ഷണം  കഴിക്കാൻ  ഹോട്ടലുകൾ  ഉള്ള  സ്ഥലം... അങ്ങകലെ  ഒരു  മലയുടെ  നിഴൽ  കണ്ടതും  അവൻ  പെട്ടെന്ന്  പ്ലാൻ  മാറ്റി... മല   ലക്ഷ്യമാക്കി  നടന്ന്  തുടങ്ങി.... അതോടെ  കുറേപേർ  പിന്മാറി... ബാക്കിയുള്ളവർ  അവന്റെ  കൂടെ  മലയിലേക്ക്.... വിജനമായ  ഒറ്റപ്പെട്ട   സ്ഥലം..

അടിവാരത്തിൽ  എത്തിയപ്പോൾ  അവിടെ  നക്ഷത്ര  തടാകം  ഉണ്ടായിരുന്നു.... യോഗം  കൂടാൻ  പറ്റിയ  സ്ഥലം. എന്നാൽ  അവൻ   കുത്തനെ  മല  കയറാൻ  തുടങ്ങി.. മലമുകളിൽ  എത്തിയ  ഉടനെ   അവന്റെ  പതിവ്   ശൈലി..


. എടാ  ഫിലിപ്പൊസേ  ഇവർക്ക്  ഭക്ഷണം  കൊടുക്കേണ്ടേ..

പ്രത്യാശയുടെ  ആദ്യ  ചുവടു   വക്കുന്നവർക്കുള്ളതാണ്   അത്ഭുതങ്ങൾ



ഹും.... ആ  പട്ടണത്തിൽ  എത്തിയപ്പോൾ  പറയണമായിരുന്നു..ഫിലിപ്പോസിനു  ദ്വേഷ്യം വന്നു... അവരെ  പട്ടണത്തിലേക്കു  പറഞ്ഞയക്കുക.. തിരിച്ചു  8 കി മീ   നടക്കട്ടെ.... ഫിലിപ്പോസ്  തിരിച്ചടിച്ചു.

നിങ്ങൾ  തന്നെ  ഭക്ഷണം  കൊടുക്കുക എന്ന്  ഗുരു..

കയ്യിൽ  200 ഡോളർ  ഉണ്ട്. ഇതുകൊണ്ട്  എന്താകാൻ ?

ഒരു  പ്രത്യാശയും  ഇല്ലാത്തവനാണ്  ഫിലിപ്പോസ്...

ഇത്‌  തികയുമോ? ഇത്‌  മതിയാകുമോ ? 

അവൻ   സ്ഥിരം  അങ്ങിനെ  ചോദിക്കുന്നവനാണ്.. അന്ത്രയോസ്  ഇടയ്ക്കു  കയറി  ഇടപെട്ടു...

ദാ  ഇവിടെ  ഒരു  കുട്ടിയുണ്ട്. അവന്റെ  കയ്യിൽ  5  അപ്പവും   2  മീനുമുണ്ട്...

അവനും  ചോദിച്ചു...

 ഇതുകൊണ്ട്  എന്താകാനാണ് ? ഇത്‌  മതിയാകുമോ ?

മൂന്ന്  വർഷങ്ങൾ  അവന്റെ  കൂടെ  നടന്നിട്ടും  പ്രത്യാശയുടെ  അർഥം  മനസിലാകാത്തവർ...

ഉള്ളത്  വച്ചു  കളിക്കാൻ  അറിയാത്ത  വിഡ്ഢികൾ.

ആ  5 അപ്പവും  2 മീനും  എന്റെ  അടുത്ത്  കൊണ്ടുവരൂ. അവൻ  അത്‌  കയ്യിലെടുത്തു.. ദയനീയമായി    പിതാവിനെ  നോക്കി... നാണം  കെടുത്തരുത്..


നുറുക്കുന്നതിനു  മുൻപ്  ജനക്കുട്ടത്തിനോട്   ഇരിക്കാൻ  കല്പിച്ചു.. എല്ലാം  ഒരു ധൈര്യം... അല്ലാതെന്താ ?

 ജനക്കൂട്ടം  ഇരുന്നു  5000 പുരുഷന്മാർ.. അവരുടെ  ഭാര്യമാർ... മക്കൾ  .. ഉദ്ദേശ്യം   20000  വരുന്ന  ജനക്കൂട്ടം...

 വളരെ  പ്രധാനപെട്ട  ഒരു ചടങ്ങാണ്  ഇനി..

.ഒരാൾക്ക്  പോലും  കഴിക്കാൻ  തികയാത്ത  5 അപ്പം  അവൻ  നുറുക്കി  തുടങ്ങി..

തുടങ്ങാനൊന്നും  ഇല്ല.. ഒന്ന്  ഞെരിച്ചപ്പോൾ  എല്ലാം  നുറുങ്ങി... നുറുക്കിയപ്പോൾ  പെരുകാൻ  തുടങ്ങി.. ഇതാണ്  ആ  രഹസ്യം.. ലോകസ്ഥാപനം  മുതൽ  മറഞ്ഞിരിക്കുന്ന  രഹസ്യങ്ങൾ  വെളിപ്പെടുത്താനാണ്  അവൻ  വന്നത്..

ഇതാ  ഒരു  രഹസ്യം..... മറ്റുള്ളവർക്ക്  വേണ്ടി  നുറുക്കുമ്പോൾ  പെരുകും.... ആദ്യം  അവൻ  ചെയ്ത്  കാണിച്ച്  തന്നു.   ഇനി  നമുക്ക്  നുറുക്കാൻ  തുടങ്ങാം...

എന്നാൽ  നുറുക്കുന്നതിന്  മുൻപ്  ജനക്കുട്ടത്തിനോട്  ഇരിക്കാൻ  പറയണം... പിതാവിനെ  സമ്മർദ്ദത്തിൽ  ആക്കണം..

പ്രത്യാശയുടെ  ആദ്യ  ചുവടു   വക്കുന്നവർക്കുള്ളതാണ്   അത്ഭുതങ്ങൾ....

പെരുകുന്നതിന്റെ  chemistry   നുറുക്കാൻ  തുടങ്ങുന്നിടത്തുനിന്ന്    ആരംഭിക്കുന്നു..

20000 പേർ  വയർ  നിറയെ  കഴിച്ചു... ബാക്കി  വന്നു  12 കുട്ടകൾ....

അവൻ  മനപ്പൂർവം  ഒരുക്കിയ  കെണി... ജീവിതത്തിൽ  യാതൊരു  പ്രത്യാശയും  ഇല്ലാത്ത സ്വന്തം  12 ശിഷ്യന്മാരുടെ  തലയിൽ  വച്ചുകൊടുക്കാൻ..



അങ്ങിനെ  തന്നെ  വേണം...3  കൊല്ലം  കൂടെ  നടന്നിട്ടും  കടുക്മണിയുടെ  പോലും  വിശ്വാസം  പോലും  ഇല്ലാത്തവർ...

പ്രത്യാശയുടെ  ആദ്യ  ചുവടു   വക്കുന്നവർക്കുള്ളതാണ്   അത്ഭുതങ്ങൾ

ഇനി  ഒരു ചോദ്യം... അവന് അത്ഭുതം  ചെയ്യാൻ  5 അപ്പവും  2 മീനും  കരുതി വച്ച ആ  കുട്ടി  എവിടെയാണ് ?  അവൻ  ആരാണ്  ?  അവൻ  എവിടെ  നിന്ന്  വന്നു    ?  

സൈന്യങ്ങളുടെ  യഹോവയുടെ  ദുതൻ  തക്ക  സമയത്ത്  വരുന്നു... ചിലപ്പോൾ  ഒരു.കുട്ടിയായി...... അല്ലെങ്കിൽ  മുള്ളിനിടയിൽ  ഉടക്കികിടക്കുന്ന  ആട്ടിൻക്കുട്ടിയായി.....
യഹോവയുടെ  ഭക്തന്മാരെ  അവന്റെ  സ്നേഹം  വലയം  ചെയ്തുകൊള്ളും.....

ഉള്ളവന്  വീണ്ടും  നല്കപ്പെടും. ഇല്ലാത്തവനിൽ നിന്ന്  ഉള്ളതുകൂടി  എടുക്കപ്പെടും.... അതുകൊണ്ട്  ഇല്ലായ്മയിലും  ഉള്ളവനെപ്പോലെ  പെരുമാറുക... പട്ടിണി  കിടക്കുമ്പോൾ പോലും  മുഖം  കഴുകി  എണ്ണ  തേച്ചു  പ്രസന്നവദനനായ്   ഇരിക്കുക... ആരും  അറിയാതിരിക്കട്ടെ....



കടപ്പാട്  :യോഹ  6:1-15

Comments

Post a Comment

Popular posts from this blog

My love prayers...

കെണി പോലെ വരും ആ ദിവസം !!!!!