Posts

Showing posts from March, 2021

ഇവനെ നാം എങ്ങിനെ സ്നേഹിക്കാതിരിക്കും..?

ഇവനെ  നാം എങ്ങിനെ സ്നേഹിക്കാതിരിക്കും നസ്രായനായ  യേശു... അവൻ ജനിച്ചത്  ദാവീദിന്റെ  നഗരത്തിൽ    ബേത് ലേഹേമിലാണല്ലോ.... വിജാതീയ   ഗലീലിയായിലെ   നന്മ  വറ്റിപ്പോയ  ഒരു  സ്ഥലപ്പേര്  അവന്റെ  തലയിൽ ചാർത്തിയത്  ആരാണ്..? എന്തിനുവേണ്ടി? പട്ടിയെ പേപ്പട്ടിയാക്കിയാൽ എന്തും  ചെയ്യാമല്ലോ.. അവർ  അതിനു  പറഞ്ഞ  ന്യായം നസ്രായനെന്നു  വിളിക്കപ്പെടുമെന്ന്  തിരുവെഴുത്തിലുണ്ടത്രേ.... ഏത്   തിരുവെഴുത്തു..?  ഏത്   പുസ്‌തകത്തിൽ...? അങ്ങിനെ  ഒരു തിരുവെഴുത്ത്  ഇല്ല....ബദ് ലേഹം കാരനാണെന്നു  സമ്മതിച്ചാൽ  ദാവീദിന്റെ ഗോത്രമാണെന്ന്, സമ്മതിച്ചാൽ,ഒരുത്തനും  അവനെ   തൊടാൻ   ധൈര്യപ്പെടുമോ..?നമ്മളൊക്കെ  വിജാതീയരായതുകൊണ്ട്  അവൻ  ഒരു  നന്മ  വറ്റിപോയ   നസ്രായനായി  മാറി, നമ്മുടെ  ചേരിയിലായി... ഇവനെ   നാം  എങ്ങിനെ  സ്നേഹിക്കാതിരിക്കും...ദാവീദിന്റെ ഗോത്രക്കാരനായിട്ടും ആ  പ്രശസ്തി  ...