അന്ധകാരം ഭൂമിയെയും കൂരിരുട്ടു അന്യജാതികളെയും മൂടട്ടെ.... നീ ഭയപ്പെടേണ്ട.... കർത്താവ് നിന്റെമേൽ ഉദിക്കും.... അവിടുത്തെ മഹത്വം നിന്നിൽ ദൃശ്യമാവുകയും ചെയ്യും...
കെണി പോലെ വരും ആ ദിവസം അവൻ എന്നെ ചെളിയിൽനിന്ന് രൂപപ്പെടുത്തി... സ്വന്തം സാദൃശ്യത്തിൽ ! ചെളിയിൽ ഞാൻ കുളിച്ചുപോയി... പൊടി മണ്ണ് വാരിവിതറി ഉണക്കി.... തൊട്ടടുത്തു ആ അരുവിയിൽ ആൽമാവ് ഇളക്കികൊണ്ടിരിക്കുകയാണ്... അവിടെ കലങ്ങി ഉറച്ച ചെളികൊണ്ടാണ് എന്നെ ഉണ്ടാക്കിയത്. എല്ലാം കഴിഞ്ഞപ്പോൾ വെള്ളം തെളിഞ്ഞു.. ആ പ്രതിമയും ദൈവവും ഒരുമിച്ചു നിന്നു.... കർത്താവ് ആ അരുവിയിലേക്ക് ഒന്ന് നോക്കി... ഇരട്ട പെറ്റ twins നെ പോലെ..... അമ്പട ഞാനേ!!!! താനാണോ താൻ ? അതോ ഈ പ്രതിമയാണോ താൻ....? കർത്താവിനുപോലും സംശയമായി.. ഒരൊറ്റ വ്യത്യാസം... പ്രതിമ ശ്വസിക്കുന്നില്ല... താൻ ശ്വസിക്കുന്നു... ആരെയും അമ്പരപ്പിക്കുന്ന സാമ്യം... ഇത് ഇത്ര പറയാനെന്തിരിക്കുന്നു..? ദൈവം...
യേശുവിനെ നോക്കിയവർ പ്രകാശിതരായി - 1 ഇപ്പോൾ ഇത് സമ്മതിക്കുക. മത്തായിയുടെ സുവിശേഷത്തിൽ യേശു പറയുന്ന ആദ്യവാക്കുകൾ. സ്വന്തം മാമ്മോദിസായെകുറിച്ചാണ് യേശു സംസാരിക്കുന്നതു. യേശു ദൈവപുത്രനാണെന്നു അറിയാവുന്ന യോഹന്നാന് യേശുവിനെ മാമോദീസ മുക്കുവാൻ എന്ത് അവകാശം? ഇപ്പോൾ ഇത് സമ്മതിക്കുക. യേശു ദൈവപുത്രനാണെന്ന് ഇവിടെ പരിഗണിക്കേണ്ടതില്ലത്രേ.. ദൈവസന്നിധിയിലേക്കു അടുക്കുന്നതിന് മുൻപ് കുളിച്ചിരിക്കണം. ആര് കുളിപ്പിക്കുന്നു എന്നത് പ്രശ്നമല്ല.. പുറപ്പാട് 30:ൽ ഇത് രേഖപ്പെടുത്തിയിരിക്കുന്നു. പിന്നിട് ജെറെമിയ 17:5 ൽ ഇങ്ങനെ പറയുന്നു. കർത്താവിൽ ആശ്രയിക്കുന്നവർ ആറ്റുതീരത്തു നട്ട മരം പോലെയത്രേ. അത് വെള്ളത്തിൽ വേരൂന്നിയിരിക്കുന്നു. അത് വേനൽകാലത്തെ ഭയപ്പെടുന്നില്ല. അതിന്റെ ഇലകൾ എന്നും പച്ചയാണ്. വരൾച്ചയുടെ കാലത്തും ...
അവസാനം വന്ന വിവാഹലോചന ഉറപ്പിച്ചു. യോജിച്ച ദിവസം നോക്കി വിവാഹത്തിയതി നിശ്ചയിച്ചു.. വലിയ ആഘോഷത്തോടുകുടി വിവാഹം നടത്തി... സുമുഖനും സുന്ദരനും ആയ ഭർത്താവ്... നല്ല ജോലി... കാത്ത് കാത്തിരുന്ന ആ ആദ്യരാത്രി തന്നെ മാസമുറ.. ഒരു മതത്തിലും ആ സമയത്ത് സ്ത്രീകൾ പുരുഷന്മാരെ തൊടാറില്ല.. ചില പുരാതന മതങ്ങളിൽ വേറെ മുറിയിൽ മാറി കിടക്കുന്നവരുണ്ട്... ഇതിൽ ഇത്ര വിഷമിക്കാൻ എന്തിരിക്കുന്നു.... 5 ദിവസത്തെ കാര്യമല്ലേയുള്ളു... 5 അല്ല 10 ദിവസം ആയിട്ടും രക്തസ്രാവം നിൽക്കുന്നില്ല... ആ ഭർത്താവ് അവളെ കൊണ്ടുപോകാത്ത വൈദ്യൻമാരില്ല.... കഴിക്കാത്ത മരുന്നുകളില്ല... രക്തസ്രാവം... നീണ...
Comments
Post a Comment