നിൻ രക്തത്താൽ.....
നിന്റെ രക്തത്താൽ കഴുകീടണേ
ക്രൂശിന്റെ മറവിൽ മറക്കേണമേ (2)
നിന്റെ ജനം നിന്റെ ദേശം
സൗഖ്യം നൽകി നടത്തേണമേ...
കരയുന്നു നിൻ ജനം
വിലപിക്കും നിൻ ദേശം
യേശുവേ കരുണ തോന്നേണമേ
(നിന്റെ രക്തത്താൽ.......)
നിൻ അടിപിണരാൽ
സൗഖ്യം നൽകുന്നോനെ
നിന്റെ ദേശത്തെ വിടുവിക്കണേ
ഞെരുങ്ങുന്നു നിൻ ജനം
തളരുന്നു നിൻ ദേശം
ആത്‍മാവിൻ അഭിഷേകം നിറക്കേണമേ....
(നിന്റെ രക്തത്താൽ )
നിന്റെ വചനത്തിൽ നടന്നീടാം
നിന്നെ അറിഞ്ഞു സ്നേഹിച്ചീടാം
കഷ്ടകാലത്തിൽ കൂടെയിരിക്കും നിൻ
വാഗ്ദാനം ഓർക്കണേ തമ്പുരാനെ....
(നിന്റെ രക്തത്താൽ )
Comments
Post a Comment