..
അപ്പനല്ലേ അപ്പാ അപ്പൻ
ഒരേ ഒരു ആന മലയാറ്റൂർ വനത്തിൽനിന്ന് യാത്ര തുടങ്ങിയപ്പോൾ ആ കൊമ്പന്റെ ലക്ഷ്യം എനിക്ക് അജ്ഞാതമായിരുന്നു.യാത്രക്കിടയിൽ അവൻ ഒരു പിടിയാനയെ കണ്ടുമുട്ടി..
യാത്രക്കിടയിലും അവർ ജീവിച്ചുകൊണ്ടിരുന്നു... സമ്പന്നൻ ആയതിനുശേഷം ജീവിക്കാമെന്ന് ചിന്തിക്കാൻ ആന മനുഷ്യനല്ലല്ലോ...അവർ ഭക്ഷിച്ചും ഉറങ്ങിയും ലൈംഗികതയിൽ ഏർപ്പെട്ടും പ്രസവിച്ചും അവർ ജീവിതം തുടർന്നു.. ... മലയാറ്റൂർ, ഇടമലയാർ മാങ്കുളം ..... അവർ യാത്ര ആസ്വദിക്കുകയാണ്...തികച്ചും വെജിറ്റേറിയൻ ആയ ഈ മൃഗത്തിനു എത്ര വലിപ്പമാണ്... എത്ര ശക്തിയാണ്...
ആരോഗ്യം വേണമെങ്കിൽ മുട്ട, ഇറച്ചി, പാൽ...
എന്തെല്ലാം പറഞ്ഞു നമ്മളെ കബളിപ്പിച്ചിരിക്കുന്നു..
.നമ്മുടെ വിഷയം യാത്രയാണ്...
ആ കൊമ്പനും പിടിയാനയും അടുത്ത വനം ലക്ഷ്യമാക്കി നടക്കുകയാണ്..എന്തോ ഉറപ്പിച്ചുള്ള യാത്രയാണ്.. ഷോളയാർ വനത്തിലെത്തിയപ്പോഴേക്കും പിടിയാന ഗർഭിണിയായിരുന്നു...
എത്ര വന്യമാണ് നമ്മുടെ കാടുകൾ.നമ്മുടെ രാജ്യം സ്വതന്ത്രമായതിനുശേഷവും വനസംരക്ഷണം ഗംഭീരം..മനുഷ്യരുടെ സ്വഭാവം അനുസരിച്ചു അതൊക്കെ വെട്ടിത്തെളിച്ചു ഫ്ലാറ്റുകളും സ്മാർട്ട് സിറ്റിയും ആകാഞ്ഞത് തലമുറകളുടെ ഭാഗ്യം..
ഒറ്റയാനായി തുടങ്ങിയ ആ യാത്ര ഇന്നിപ്പോൾ നാലുപേരുടെ കൂട്ടമായി... Upper ഷോളയാർ എത്തിയപ്പോഴേക്കും പിടിയാന പ്രസവിച്ചു...അവർ യാത്ര തുടർന്നുകൊണ്ടേയിരുന്നു...
മുഖത്തെ ഭാവം ലക്ഷ്യബോധത്തിന്റെതായിരുന്നു..
അവർ എന്തോ അന്വേഷിച്ചു പോവുകയാണ്...
അന്വേഷിപ്പിൻ കണ്ടെത്തും.. ആനയോടൊപ്പം 40 ദിവസം കഴിച്ചുകൂട്ടിയ യേശുവിന്റെ വാക്കുകൾ..
.ദൈവം ആദ്യം വെളിപാട് കൊടുക്കുന്നത് മൃഗങ്ങൾക്കാണല്ലോ... അതുകൊണ്ടല്ലേ സുനാമിയും ഭൂകമ്പവും ആദ്യം അവരറിയുന്നത്...ദൈവം തോന്നിപ്പിക്കുന്നതനുസരിച്ചുള്ള ഒരു ജീവിതം. അതുകൊണ്ടല്ലേ അവർ സ്വർഗത്തിലെ ദൈവത്തിനു escort നിൽക്കുന്നത്..
നമ്മുടെ വിഷയം യാത്രയാണ്.
ദുഖവെള്ളിയാഴ്ച എല്ലാവരും ദുഖിച്ചിരിക്കുമ്പോൾ ....
യേശു പിശാചിനെ വെട്ടി കാൽകീഴിലാക്കി ലോകത്തെ ജയിച്ച സന്തോഷത്തിലായിരുന്നു ഞങ്ങൾ 7 പേരും...
ഞങ്ങൾ അത് ആഘോഷിക്കാൻ തീരുമാനിച്ചു..
ഞങ്ങൾ ഏഴുപേർ ഒരു വിനോദയാത്ര പോകാൻ തീരുമാനിച്ചു... ആനക്കുളം location ൽ Prince ന്റെ വീട്ടിൽ stay ഏർപ്പാടാക്കിയിരുന്നു...
പ്രിൻസിലെ നന്മ മുഴുവൻ ഞങ്ങൾ അനുഭവിച്ചു...
പ്ലാവിൽ നിന്ന് രണ്ട് ചക്ക ഇട്ടു...
എമി ,ചക്ക പിരിച്ചെടുക്കാൻ വിദഗ്ദ്ധനാണെന്നു തെളിയീച്ചു...
..ഒരെണ്ണം വറുത്തു.. ഒരെണ്ണം കറിവച്ചു..
ചക്കക്കുരു അഞ്ജലി grill ചെയ്തു....
ഹും.....മറ്റ് ചിലർ പാട്ടും പാടി നടന്നു...
അടുക്കള ജിജിയും ലൗലിയും ഏറ്റെടുത്തു....
Grill ആൽഡസ് വീശിക്കൊടുത്തു....
"ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നുവെന്ന് അവൻ പറഞ്ഞത്രേ."
ആ ജയം ഞങ്ങൾ ആഘോഷമാക്കാൻ തീരുമാനിച്ചാൽ ഞങ്ങളെ കുറ്റം പറയാൻ പറ്റുമോ...?
വിവരമുള്ളവരോട് പറയേണ്ട കാര്യമില്ല.... വിവരമില്ലാത്തവരോട് പറഞ്ഞിട്ടും കാര്യമില്ല...
പോകുന്ന വഴിക്കു കുരിശു ചുമക്കുന്ന കുറെ പാവങ്ങളെ അടിമാലിയിൽ കണ്ടു....
കബളി പ്പിക്കപ്പെട്ടവർ.....
അവർ അടിമാലിയിൽനിന്ന് മലയാറ്റൂർക്ക് മലകേറാൻ പോകുന്നവർ.. അതും നട്ടുച്ചക്ക്
..
ഞങ്ങളിൽ ഒരാൾക്ക് ഉൾവിളി ഉണ്ടായിക്കാണും... അത് എമിക്കോ, അഞ്ജലിക്കോ നാദം ജോസഫിനാണോ ..ഉൾവിളി വന്നത്..??
അതോ ലൗലിക്കോ, ജിജിക്കോ, ആൾഡസിനാണോ.....ഉൾവിളി ഉണ്ടായതു ?? അറിയില്ല....
ഉൾവിളി ആർക്കായാലും .ഞങ്ങടെ അപ്പച്ചൻ ഒരു surprise മാങ്കുളം വനത്തിൽ കരുതിയിരുന്നു...
അപ്പനല്ലേ അപ്പാ അപ്പൻ.....!
.ഈ ആനക്കൂട്ടം ഇടമലയാർ കടന്നു മാങ്കുളം കാട്ടിൽ എത്തിച്ചേർന്നതും ഞങ്ങൾ എഴുപേർ ആലുവയിൽ നിന്നു പുറപ്പെട്ടതും ഒരുമിച്ചായിരുന്നു.
..ഈ ആനക്കുട്ടത്തിന്റെ ലക്ഷ്യസ്ഥാനം .?
അവർ എങ്ങോട്ടാണ് പോകുന്നത് ..?..
ആനക്കുളമാണ് ലക്ഷ്യമെന്നു ആരോ പറയുന്ന കേട്ടു...
ഈ ആനക്കൂട്ടത്തിന്റെ പുറകിലൂടെ സഞ്ചരിച്ച ഞാൻ കണ്ട കാഴ്ച എന്നെ അത്ഭുതപ്പെടുത്തി ..
ഇന്ന് ദുഖവെള്ളി ...2021 April 2....ഞങ്ങൾ വൈകിട്ട് 8 മണിക്ക് പ്രാർഥിക്കാൻ ആരംഭിച്ചു.....
ഞങ്ങൾക്ക് പ്രാർഥന,പപ്പയുമായുള്ള വിശേഷം പറച്ചിലാണ്....
ഒരുപക്ഷെ അവൻ നിങ്ങൾക്ക് അകലെയിരിക്കുന്ന ദൈവമായിരിക്കാം....
. ഞങ്ങൾക്ക് അപ്പനാണ്....
അപ്പനോട് സംസാരിക്കുമ്പോൾ ഞങ്ങൾ എഴുപേരും കൊച്ചുകുട്ടികളെപ്പോലെയായി.......
"യേശുവിനെ കാണേണം" എന്ന് പണ്ട് സെമിനാരിയിൽ ചേരുന്നതിനു മുൻപ് ഇരിഞ്ഞാലക്കുട ഡോൺ ബോസ്കോ സ്കൂളിലെ മൂന്ന് ദിവസത്തെ ക്യാമ്പിൽ പാലക്കാരൻ കുഞ്ഞേട്ടൻ ഒരു പാട്ടു പഠിപ്പിച്ചതോർക്കുന്നു.....
അപ്പന്റെ ഈ ഏഴുമക്കൾ ആ പാട്ട് ഇങ്ങിനെ മാറ്റി പാടി.....
ആനകളെ കാണേണം.. ഏഴാനകളെ കാണേണം... തീവ്രമായി ആശിപ്പൂ ഞാൻ.....
മക്കൾ അപ്പം ചോദിച്ചാൽ പാമ്പിനെ കൊടുക്കുന്ന അപ്പന്മാരുണ്ടാകുമോ? എങ്കിൽ നിങ്ങളുടെ സ്വർഗസ്ഥനായ പിതാവ് എത്ര അധികം...!!!
പ്രാർഥിച്ചു അഞ്ചു മിനിറ്റിനകം അയൽക്കാരൻ വാതിലിൽ മുട്ടി രാത്രി 9 മണിക്ക്..
ആനകൾ ഇറങ്ങിയിട്ടുണ്ട്......!!!!!
ചേട്ടാ എത്രെണ്ണം ഇണ്ട്.......!
ഏഴ് ആനകൾ....!
ഞങ്ങൾ എഴുപേർക്ക് ഒന്നുവീതം ഏഴ് ആനകൾ..
അപ്പനല്ലേ അപ്പാ അപ്പൻ
ആ ആനക്കൂട്ടം വഴി തെറ്റാതെ മാങ്കുളം ഘോരവനത്തിലൂടെ രാത്രി 9 ന് കല്ലാർ പുഴയിലേക്ക്....വറ്റി വരണ്ടു കിടക്കുന്ന കല്ലാറിൽ അവിടവിടെയായി വെള്ളം..... അതിനുവേണ്ടി ഇത്ര ദുരം യാത്രചെയ്യുമോ...? വേറെ എന്തോ അവർ കണ്ടിട്ടുണ്ട്..? ഈ ആനക്കൂട്ടം കല്ലാറിന്റെ നടുവിലേക്കു നീങ്ങി....
ഒരു പാറക്കല്ല് തട്ടിനീക്കിയതും പുക്കുറ്റിപ്പോലെ fountain ഉയർന്നതും ഒപ്പം ആയിരുന്നു... ക്ഷമിക്കണം എന്റെ ഭാവന കുറച്ചു കൂടിപ്പോയി..ചെറുചൂ ടുള്ള ഉപ്പുരസമുള്ള fountain.... അതും പുഴയുടെ നടുവിൽ....
ഇതാണ് ആനക്കുളം... കല്ലാറിൽനിന്നു 16 കിമി പോയാൽ ആനക്കുളമായി...നാട്ടുകാരുടെ ഭാഷയിൽ അത് ആനകളുടെ ബീവറേജ്‌സ് ആണ്...കൊമ്പന്റെ തുമ്പിക്കൈ അവിടം കൂടുതൽ കുഴിച്ചു ഉറവ വലുതാക്കി... വർഷങ്ങൾ എത്ര കടന്നുപോയി.. ഇപ്പോഴും ആനകൾ സഞ്ചരിച്ചുകൊണ്ടിരുന്നു... ആ ഉറവ അന്വേഷിച്ച് വന്നുകൊണ്ടിരുന്നു..
..എന്തെല്ലാം ദൈവം കരുതിവച്ചിരിക്കുന്നു....
നമ്മൾ അതറിയുന്നില്ല.... മൃഗങ്ങൾ അതറിയുന്നു...അത്രമാത്രം...
ഹാഗറിന്റെ കുഞ്ഞ് ദാഹിച്ചു മരിക്കാൻ നേരത്തു മരുഭൂമിയിൽ ഉറവ സൃഷ്ടിച്ചവനാണ് നമ്മുടെ ദൈവം...
അവന് കഴിയാത്ത കാര്യമുണ്ടോ..?
അപ്പനല്ലേ അപ്പാ അപ്പൻ.....!
ആ ഉറവ അന്വേഷിച്ച് ഇറങ്ങിയതിന്റെ തുടക്കം ഇവിടെയായിരുന്നു... Nadam Music, Priyadarshini Road, Aluva
Comments
Post a Comment