യേശു ഇല്ലാത്ത ഒരേയൊരു ഇടം... അവന്റെ കല്ലറ.. ഇതാണ് സത്യം



                         ആന്റണി  മാളിയേക്കൽ 

ഗുരുവിന്റെ  ഏറ്റവും  പ്രിയപ്പെട്ട  ശിഷ്യൻ  എല്ലാം  തീരുമാനിച്ചുറപ്പിച്ചിരുന്നു..... ഗുരു  നാണം  കെടാൻ  പാടില്ല...



കാരണം  മൂന്നാം  ദിവസം  ഉയിർത്തെഴുന്നേൽക്കുമെന്ന്  അവൻ  വീരവാദം   മുഴക്കിയിരുന്നു....

പലരോടും  പരസ്യമായി  ഗുരു  അങ്ങിനെ  പറഞ്ഞിരുന്നു....

ഇതൊന്നും  നടക്കില്ലെന്ന്  എനിക്കുറപ്പായിരുന്നു.... അതുകൊണ്ട്  ഞാൻ  ഒരു കാര്യം  തീരുമാനിച്ചു  വച്ചിട്ടുണ്ട്...

ഗുരു   മരിച്ചു... ആ  തോട്ടത്തിൽ  ഇതുവരെ   ആരെയും  അടക്കാത്ത  കല്ലറയിലാണ്   അടക്കിയത്.... അതുകൊണ്ട്  തന്നെ  ആ കല്ലറക്ക്  അടിയിൽ  ഒരു  തട്ടുണ്ടെന്നു  ആർക്കും  അറിയില്ലായിരുന്നു....

ആ  വെള്ളിയാഴ്ച   രാത്രിയിൽ   ആ   അരുമ  ശിഷ്യൻ   ഗുരുവിന്റെ  മാനം  കാക്കാൻ   വേണ്ടത്  ചെയ്തു... അവന്റെ  ശവശരീരം  അടിയിലെ  തട്ടിലേക്കു  മാറ്റി.... അന്നും  അവൻ  മേലങ്കി  ഉപേക്ഷിച്ചു... ആളറിയാതിരിക്കാൻ.....

എത്ര  വിദഗ്ദ്ധ മായ   കളി.... ഗുരുവിന്റെ  മാനം  കാക്കണം... ഇനി  ഉയിർത്തെഴുന്നേറ്റില്ലെങ്കിലോ..?    മുകളിലെ  തട്ടിൽ  വെള്ള തൂണി   ചുരുട്ടിവച്ചു....

ഞായറാഴ്ച രണ്ട്   സ്ത്രീകൾ  വാർത്ത   പുറത്തുവിട്ടു.... സുഗന്ധതൈലം   പൂശാൻ  നോക്കിയപ്പോൾ   ഗുരുവിന്റെ  ശരീരം  കാണ്മാനില്ല..

.ഗുരു  ഉയിർത്തെഴുന്നേറ്റു..

ഗുരു  ഉയിർത്തെഴുന്നേറ്റു...

നാട്ടിൽ  മുഴുവൻ  പാട്ടായി... നിഗൂഡ്ഢതകളുമായി  അരുമ ശിഷ്യനും   ഒന്നും  അറിയാതെ  മറ്റേ  ശിഷ്യനും    ഓടി... രണ്ടുപേരും   ഭയപ്പെട്ട്   അകത്തു  കടന്നില്ല... എന്നാലും  മറ്റേ   രഹസ്യത്തിന്റെ  സത്യം  അറിയണമല്ലോ... അരുമ  ശിഷ്യൻ  അകത്തുകടന്നു... അടിയിലെ  തട്ട്   പൊളിച്ചു  നോക്കി....

എന്റമ്മോ...

ഇത്‌  ഒരു  ഒന്നൊന്നര      ഗുരുവാണേ....

അവൻ    രണ്ടാം  തട്ടിൽ  നിന്നു   എഴുന്നേറ്റു.....

പത്താം  തട്ടിൽ  ഒളിപ്പിച്ചാലും   അവൻ  എഴുന്നേൽക്കും... ഒരു  കല്ലറക്കും   അവനെ ഒതുക്കാൻ  പറ്റില്ല... സീസറിന്റെ  മൂന്ന്  പൂട്ടുകൾ   അവൻ  പൊളിച്ചു പുറത്തുവന്നു...

"എന്നാൽ  മറ്റേ ശിഷ്യൻ പത്രോസിനെക്കാൾ   കൂടുതൽ  വേഗം  ഓടി  ആദ്യം  കല്ലറയുടെ  അടുത്തെത്തി... കുനിഞ്ഞു   നോക്കിയപ്പോൾ  കച്ച  കിടക്കുന്നതു  അവൻ   കണ്ടു... എങ്കിലും  അകത്തു  പ്രവേശിച്ചില്ല.. 



അവന്റെ  പിന്നാലെ  വന്ന  ശിമയോൻ  പത്രോസ്  കല്ലറയിൽ   പ്രവേശിച്ചു...????????????"

യോഹ   20:4-7


(രണ്ടാം  തട്ട്  പൊളിച്ചു  ..  ഉറപ്പുവരുത്താൻ....ഭാഗ്യം    അവൻ  വാക്ക്  പാലിച്ചു  !!!!!!!! )

സീസറിന്റെ   പുട്ടുകൾക്കോ പത്തു  തട്ടുള്ള  കല്ലറക്കോ   ഒന്നിനും   അവനെ  ഒളിപ്പിക്കാൻ  കഴിഞ്ഞില്ല.... അവന്റെ  പേരാണ്   യേശുക്രിസ്തു...

ഭാവനയുടെ   സത്യാവസ്ഥ   അറിയാൻ   ബൈബിൾ  വായിച്ചു  തുടങ്ങുക.... ഇന്നുതന്നെ....

ഞങ്ങൾ  കേട്ടത്   ആർ   വിശ്വസിച്ചു  ????? കർത്താവിന്റെ  കരം   ആർക്കു വെളിപ്പെട്ടു...????????..

ഏശയ്യാ  53:1

Comments

Popular posts from this blog

നുറുക്കാൻ തുടങ്ങുമ്പോൾ പെരുകാൻ തുടങ്ങും

My love prayers...

കെണി പോലെ വരും ആ ദിവസം !!!!!