അവൻ എനിക്ക് വെള്ളം തന്നില്ല
അവന്റെ കാപട്യങ്ങളെ നിശിതമായി വിമർശിക്കാറുള്ള വ്യക്തിയായിട്ടും...
അവന് മനസ്സ് മാറിയിട്ടുണ്ടാകും.
ഉരുളക്ക് ഉപ്പേരിപോലെ അധികാരസ്ഥാനങ്ങളിലുള്ളവരെ irritate ചെയ്യുന്നവനായിട്ടും തന്നെ ക്ഷണിക്കണമെങ്കിൽ തീർച്ചയായും ഒരു മനസാന്തരത്തിനുള്ള സാധ്യത തെളിഞ്ഞിട്ടുണ്ടാകാം.....
ഞാൻ വിമർശിച്ചത് കൂടിപ്പോയോ..?
തന്നെ സ്വീകരിക്കാനിരിക്കുന്ന പ്രമുഖരെ ഓർത്തു പുളകമണിഞ്ഞു. നഗരത്തിൽ ഈ വാർത്ത പാട്ടായി. എല്ലാവരും കുശലം പറയാൻ തുടങ്ങി. ഇത്രയും കാലം തന്നെ കൊല്ലാൻ നടന്നിട്ട് ഇപ്പോൾ അവനെ ഭക്ഷണത്തിനു ക്ഷണിച്ചിരിക്കുന്നു....
ആർക്കും ഒന്നും മനസ്സിലായില്ല.
ആ വീട്ടിലേക്കു അവൻ പ്രവേശിച്ചു..
വെള്ളം എടുക്കാൻ എന്ന ഭാവേന വീട്ടുകാരൻ അകത്തേക്ക് പോയി.
കാല് കഴുകാതെ അകത്തേക്ക് കയറാനും പാടില്ല.
മിനിട്ടുകൾ പലതും കടന്നുപോയി. വെള്ളം കൊണ്ടുവരാൻ പോയ ഗൃഹനാഥൻ മാത്രം വന്നില്ല... മറ്റ് അതിഥികൾക്ക് അവൻ ഭക്ഷണം വിളമ്പിതുടങ്ങി...
താനിങ്ങനെ ഒറ്റക്കാലിൽ നിൽക്കുകയാണ്....
വെള്ളം വരും ..... വരാതിരിക്കില്ല...
തീൻ മേശയിൽ അവർ അട്ടഹസിക്കുകയാണ്... ശിമയോനും അവരോടൊപ്പം ഭക്ഷണം കഴിക്കുന്നു....
അവൻ എനിക്ക് വെള്ളം തന്നില്ല....
ഭക്ഷണമേശയിൽ ഒരുത്തന്റെ കമന്റു കേട്ടു..
ഇവനെയൊക്കെ ഇങ്ങനേ നാണം കെടുത്താൻ പറ്റു....
പരസ്യമായി അവനെ തൊടാൻ പറ്റില്ല.... കാരണം ലോകം മുഴുവൻ അവന്റെ പിന്നാലെ പോയി...
ക്ഷണിച്ചു വരുത്തി നാറ്റിക്കുക...
ഭക്ഷണം കൊടക്കാതിരുക്കുക...
ഞാൻ അവിടെത്തന്നെ നിന്നു...
അതിനകം നാട്ടിലൊക്കെ പാട്ടായി... അവനെ അപമാനിച്ച കാര്യം...
അവളുടെ ജോലി വേശ്യവൃത്തിയാണ്...
അവളുടെ പാപത്തിന്റെ വില മുഴുവൻ എടുത്തു ആ കടയിലേക്ക് ഓടി...
ഊദും ഊദിന്റെ അത്തറും......
വലിയ ഭരണി സുഗന്ധതൈലം വാങ്ങി... ഓടികിതച്ചു എത്തിയപ്പോൾ അവളുടെ ഹൃദയം തകർന്നുപോയി... വിരുന്നിനു ക്ഷണിക്കപ്പെട്ടവൻ പുറത്ത് നാണം കെട്ടു തലകുനിച്ചിരിക്കുന്നു...
കുരിശിലെ മരണം എത്ര ചെറുതാണ്..
ശിമയോൻ എനിക്ക് വെള്ളം തന്നില്ല...
അവന്റെ മുഖം കണ്ടതോടെ അവൾ വിങ്ങിപൊട്ടി...
മോളെ സാരമില്ല.. നീ വിഷമിക്കേണ്ട...
അവൻ ......
ആ ശിമയോൻ എന്നെ ക്ഷണിച്ചു വരുത്തി...
ഞാൻ വലിഞ്ഞു കേറി ചെന്നതല്ല....
വെള്ളം എടുക്കാൻ എന്ന ഭാവത്തിൽ അവൻ അകത്തുപോയി.
. അവൻ വെള്ളം തന്നില്ല....
ഭക്ഷണം തന്നില്ല...
ഞാൻ ഹൃദയം തകർന്നു ഇറങ്ങിപ്പോയാൽ ശിമയോനും അവന്റെ പത്തു തലമുറയും നശിക്കും...
അവന് വേണ്ടിയാണു നാണം കെട്ടത് ...
പുറത്ത് ആരെയും അറിയിച്ചുമില്ല...
നീ ഇത് എങ്ങിനെ അറിഞ്ഞു....?...
ഇനി ആരാണ് അറിയാത്തതു..?
നാട്ടിലൊക്കെ പാട്ടാണ്..
സക്കേവുസും ആ സമരിയക്കാരിയും രക്തസ്രാവക്കാരിയും നായീനിലെ വിധവയും വലിയ ജനക്കുട്ടവുമായി ഇങ്ങോട്ട് വരുന്നുണ്ട്...
ഈ വീട് അവർ പൊളിക്കും...
പറഞ്ഞു പുറത്തിയാവുന്നതിനു മുൻപ് അവൾ കരയാൻ തുടങ്ങി...
അവന്റെ കാലുകൾ കഴുകാൻ മാത്രം കണ്ണുനീർ ഒഴുകാൻ തുടങ്ങി....
അവൻ എനിക്ക് വെള്ളം തന്നില്ല....
റോമൻ സൈന്യത്തിൽ കേറിപറ്റാനുള്ള ഒരു ശ്രമമായിരുന്നു....
യേശുവിനെ അപമാനിച്ചെന്നു തെളിവുണ്ടാക്കിയാൽ ജോലി കിട്ടും....
തൂക്കി കൊല്ലുന്നവരുടേ അനന്തര കാര്യങ്ങൾ ചെയ്യേണ്ട ഉദ്യോഗസ്ഥൻ... കനത്ത ശമ്പളം.... ശിമയോന് ജോലി കിട്ടി... ആദ്യത്തെ posting കാൽവരിയിലെ കൊലക്കളത്തിൽ.....
അതൊരു വെള്ളിയാഴ്ചയായിരുന്നു ഒൻപതാം മണിക്കൂറിൽ അവന്റെ തൊണ്ട കീറി....
ദാഹിച്ച് നാവുണങ്ങിപോയി...
എനിക്ക് ദാഹിക്കുന്നു.....
ശിമയോന്റെ ജോലിയാണത്..
. മോശയുടെ നിയമപ്രകാരം തൂക്കി കൊല്ലുന്നവർക്ക് ഒരു തുള്ളി ശുദ്ധജലം കൊടുക്കണം....
യേശുവിന് കയ്പനീരും .....
ശിമയോന് promotion കിട്ടി...
ഇതുപോലെ എത്രയോ കുരിശുകൾ ചുമന്നിട്ടാണ് അവൻ കാൽവരിയിൽ എത്തിയത്...
അവൻ ജനിച്ചപ്പോഴേ മരിച്ചുകഴിഞ്ഞിരുന്നു...
മരണം അവനൊരു ചടങ്ങുമാത്രമായിരുന്നു.......
അവൻ എനിക്ക് വെള്ളം തന്നില്ല....
കടപ്പാട് ലൂക്ക 7: 36-50
ഇതൊരു ഭാവനമാത്രമാണ്...
സത്യം അറിയാൻ ബൈബിൾ വായിക്കുക
ലൂക്ക 7:36-50
ബുദ്ധിയുള്ളവൻ യേശുവിന്റെ ശിഷ്യനാകും
Comments
Post a Comment