കടുക്മണി പഴയ കടുക്മണിയല്ല
മോര് കറിയിൽ കടുക് പൊട്ടിക്കാൻ തിളച്ച എണ്ണയിലേക്ക് ഒരു സ്പൂൺ കടുക് ഇട്ടതാണ്.... സാധാരണ അത് പെട്ടെന്ന് പൊട്ടാറുണ്ട്.. പക്ഷേ ഇത്തവണ ഒരെണ്ണം പോലും പൊട്ടിയില്ല... ഇന്ന് ഈ കടുകിന് എന്തുപറ്റി... അവരോടു തന്നെ ചോദിച്ചു എന്ത് പറ്റിയെന്നു... അതിൽ ഒരു നേതാവ് കാര്യങ്ങൾ വിശദീകരിച്ചു....
ഇത്രയും കാലം ഞങ്ങൾ ഇത് സഹിച്ചു... ഞങ്ങൾ എന്ത് തെറ്റ് ചെയ്തിട്ടാണ് നിങ്ങൾ എപ്പോഴും ഞങ്ങളെ തിളച്ച എണ്ണയിലേക്ക് ഇടുന്നത്..? ആ കുട്ടത്തിൽ എനിക്ക് പരിചയമുള്ള ഒരു കടുകുണ്ടായിരുന്നു... രഹസ്യമായി അവനോടു കാര്യങ്ങൾ തിരക്കി......
അവൻ ഇങ്ങിനെ പറഞ്ഞു... ഞങ്ങളുടെ അകത്തു വലിയ ഒരു മരമുണ്ടെന്ന്.... അത് ആകാശം മുട്ടെ വളർന്ന് അതിൽ പക്ഷികൾ കൂടുകെട്ടുമെന്ന്..... പൊരിഞ്ഞ വെയിലത്ത് നാട്ടുകാർക്ക് മുഴുവൻ തണൽ ഏകുമെന്ന്.... ഞങ്ങൾ ഒരു വലിയ സംഭവമാണെന്ന് ഞങ്ങൾക്ക് മനസ്സിലായി......
ഇത്രേം കാലം ഇല്ലാതിരുന്ന ഈ ചിന്ത ആര് പറഞ്ഞു...... ബൈബിൾ വായിച്ചപ്പോഴാണ് ഇത്രേം വലിയ മരം ഞങ്ങളുടെ അകത്തുണ്ടെന്നു മനസ്സിലായത്... യേശുവാണ് ഞങ്ങളുടെ ജീവിതം മൊത്തം മാറ്റിമറിച്ചത്..... അതുകൊണ്ട് ഇനി ഞങ്ങളെ പറ്റിക്കാൻ നോക്കേണ്ട.... അതുകൊണ്ട് ഞങ്ങൾ പണ്ടത്തെ കടുക്മണിയല്ല.....
ഞങ്ങളിൽ പലർക്കും അത് വിശ്വാസം ആയിട്ടില്ല...
വിശ്വസിക്കാത്തവർ വിശ്വസിക്കണ്ട....
അവരുടെ ജീവിതം പൊട്ടി തീരട്ടെ....
കടുക് പഴയ കടുക്മണിയല്ല........
യേശുവിനെ അടുത്തറിയുമ്പോഴാണ് നിങ്ങളുടെ ശക്തി നിങ്ങളറിയുന്നത്
ഈ മഹാപ്രപഞ്ചത്തിൽ തങ്ങൾക്കു ഒരു സവിശേഷ സ്ഥാനമുണ്ട്,.
താങ്കൾ ഇല്ലെങ്കിൽ ഈ ഭൂമി പൂർണമാവില്ലെന്നോർക്കുക.... നിങ്ങൾ അത്രക്ക് പ്രധാനമാണ്...
കടപ്പാട്.... മാർക്കോസ് 4:30-32
Comments
Post a Comment