ആലയത്തെക്കുറിച്ചു മത്തുപിടിച്ചവൻ

അന്ന്   ഒരു  കല്യാണവീട്ടിൽ  വച്ചാണ്  അത്‌  സംഭവിച്ചത്...21ദിവസം  കെട്ടിവച്ച  വൈൻ  കുടിച്ചുതീർന്നപ്പോൾ    ആ  അമ്മച്ചി  മകനോട്  എന്തോ  സ്വകാര്യം  പറഞ്ഞു.. ഉടനെ അവൻ   വൈൻ  ഉണ്ടാക്കിക്കൊടുത്തു... നോക്കിനിന്നവർക്ക്  ഒന്നും  മനസ്സിലായില്ല. കിണറിൽനിന്ന്  വെള്ളം കോരിക്കൊടുത്തത്  മാത്രം  ഓർമയുണ്ട്.. അതിൽ  എന്തോ  ഒരു  പ്രത്യേക  ഭാഷയിൽ   എന്തോ  പറഞ്ഞപ്പോൾ  ആ  വെള്ളം  ഒന്ന്  കലങ്ങി... പിന്നെ  പറഞ്ഞു  പോയി  വിളമ്പിക്കൊള്ളാൻ.... കുടിച്ചവർ  കുടിച്ചവർ  മത്തുപിടിച്ചു... കുറെ  അവനും  കുടിച്ചുകാണും.... എന്റെ   പൊന്നെ  പിന്നെ നടന്നത്  ഒന്ന്  കാണേണ്ടതായിരുന്നു.. തൊട്ടടുത്ത  shopping  complex  ൽ  കടന്നു ചെന്നു.. അത്‌  പള്ളിക്കാർ  നടത്തുന്ന   അല്ലെങ്കിൽ  വാടകക്ക്  കൊടുക്കുന്ന  കടകളായിരുന്നു.. അ കടകളൊക്കെ  അവൻ തല്ലിതകർത്തു.. Foreign  exchange  ഓഫീസിൽ  അതിക്രമിച്ചു കയറി   ജോലിക്കാരെ  ഇറക്കിവിട്ടു. Shelf ൽ  ഉണ്ടായിരുന്ന ഡോളറും   യൂറോയും  പറപ്പിച്ചു  തൂവി  കളഞ്ഞു. അവരുടെ  മേശകൾ  തട്ടിമറിച്ചിട്ടു..ഇറച്ചിക്കടയിൽ  കൂട്ടിലിട്ടിരുന്ന  കോഴിയെയും  പ്രാവിനെയും  പറപ്പിച്ചു... വെട്ടാൻ  വച്ചിരുന്ന  കാളയെ  അഴിച്ചു  വിട്ടു..

അവൻ  കയറുകൊണ്ട്  ഒരു  ചമട്ടി  ഉണ്ടാക്കി  എല്ലാവരെയും  അടിക്കാൻ  തുടങ്ങി... അതിലൊരുത്തൻ  പറയുന്ന  കേട്ടു...

 ചെവിയിൽ  നുള്ളിക്കോ...

 നിന്റെ  കളി  പള്ളിയോടാണ്.... പള്ളിക്കാരോടും...

ചെവിയിൽ  നുള്ളിക്കോ..

. സുബോധം  നഷ്ടപെട്ട  അവൻ  ആ  ചമ്മട്ടി  അവിടെ  ഉപേക്ഷിച്ചു..

.അവനെ  കയ്യോടെ  പിടികൂടി  പോലീസിൽ  ഏൽപ്പിച്ചു.... ടെസ്റ്റ്‌  ചെയ്തപ്പോൾ  അവൻ  ഒരു  തുള്ളി  പോലും  വീഞ്ഞ്  കുടിച്ചിട്ടില്ലായിരുന്നു.... പിന്നെ  എന്താണ്  അവന്  ഈ  ലഹരി  കേറാൻ  കാരണം ?

 പള്ളി കൈക്കാരൻ   ആ  ചമ്മട്ടി   സിനഗോഗിൽ  ഏൽപ്പിച്ചു..... കൃത്യം  മൂന്ന്  വർഷം  അത്‌  സൂക്ഷിച്ചു....

. പള്ളിയെ  കുറിച്ചുള്ള  തീക്ഷണതയാണത്രേ        പള്ളിയുടെ  shopping  complex  തകർക്കാൻ  അവനെ  പ്രേരിപ്പിച്ചത്.....

.. മോനെ  ചെവിയിൽ  നുള്ളിക്കോ...

പള്ളിയോടാണ്   നിന്റെ  കളി...

 കൃത്യം  മൂന്ന്  വർഷം  കഴിഞ്ഞപ്പോൾ   കോടതി  വിധി  വന്നു... ആ  തൊണ്ടി  മുതലുകൊണ്ട്  തന്നെ  അവനെ 56 അടി  അടിച്ചു ..വസ്ത്രം  വലിച്ചു  കീറി..... മുള്ളാണി കൊണ്ട്  ഉണ്ടാക്കിയ  കിരീടം  അടിച്ച്  തലയിൽ  കയറ്റി... അവന്റെ  കെട്ട്  ഇറങ്ങട്ടെ... മുള്ളാണി  കുത്തിയിറങ്ങുബോൾ   അവന്റെ  കെട്ടിറങ്ങും...

പൂർണ്ണ  നഗ്നനായി  അവനെ  കുരിശിൽ  തറച്ച്  കൊന്നു  കെട്ടിതൂക്കി.. അതിലെ  പോയവർ  കണ്ണ് പൊത്തി..... ശതാധിപൻ  മാറത്തടിച്ചു...   സമരിയക്കാരി  സ്ത്രീയുടെ   ആറാമത്തെ  പാപ്പാൻ , (അവർ  വിവാഹം  കഴിച്ചു )  അതുവഴി  പോയി... ഒരു  തോർത്തെടുത്തു  അവന്റെ  നഗ്നതയിലേക്ക്  വലിച്ചെറിഞ്ഞു.. കൃത്യമായി  അത്‌  അവന്റെ  നഗ്നതയിൽ  തന്നെ  ഉടക്കി....

ഭാഗ്യം    സ്ത്രീകൾക്ക്  അതിലെ  വഴി  നടക്കാമല്ലോ.... അവന്റെ  അമ്മ മറിയം .,.. മറ്റേ  മറിയം... യോഹന്നാൻ  എന്നിവർ  അവിടെ  നിൽപ്പുണ്ടായിരുന്നു....

പള്ളിയോടാണ്  അവൻ  കളിച്ചത്.....      

കടപ്പാട്  .. യോഹന്നാൻ   2:10 മുതൽ   യോഹ   3:17

Comments

Popular posts from this blog

നുറുക്കാൻ തുടങ്ങുമ്പോൾ പെരുകാൻ തുടങ്ങും

My love prayers...

കെണി പോലെ വരും ആ ദിവസം !!!!!