My prayer in my Lord's own language

Gen 1-1-3

ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്‌ടിച്ചു.
ഭൂമി രൂപരഹിതവും ശൂന്യവുമായിരുന്നു. ആഴത്തിനുമുകളില്‍ അന്‌ധകാരം വ്യാപിച്ചിരുന്നു. ദൈവത്തിന്റെ ചൈതന്യം വെള്ളത്തിനുമീതെ ചലിച്ചുകൊണ്ടിരുന്നു.
ദൈവം അരുളിച്ചെയ്‌തു: വെളിച്ചം ഉണ്ടാകട്ടെ. വെളിച്ചം ഉണ്ടായി.വെളിച്ചം  നല്ലതെന്ന്   ദൈവം   കണ്ടു..

ഉല്‍പത്തി 1 : 1-3

ബെരെഷിത്  ബാര  എലോഹിം  എത്  ഹാഷെമായും    വ എത് ഹാ ആരെസ് 
ഹാ ആരെസ്  ഹായ് തഹ്  തൊഹു  വ്  ബൊഹു.. 
വ്  ഹൊസെക്  അല്പ്  നേ  ത് ഹൊവേം.. 

വ് റൂഹാഹ്  എലോഹിം മേ റഹ്‌പെത്    അല്പ്നേ  ഹമായും 

 വായോമർ  എലോഹിം എത് യഹി  ഓർ വൈഹി  ഓർ.. വായ്യാർ എലോഹിം എത് സാ ഒവർ കി തോവ്ബ്....

യഹി... വായ് ഹി... വയ്യാർ  എലോഹിം  കി തോവ്ബ്...


Genesis 1:27

അങ്ങനെ ദൈവം തന്റെ ഛായയില്‍ മനുഷ്യനെ സൃഷ്‌ടിച്ചു. ദൈവത്തിന്റെ ഛായയില്‍ അവിടുന്ന്‌ അവനെ സൃഷ്‌ടിച്ചു; സ്‌ത്രീയും പുരുഷനുമായി അവരെ സൃഷ്‌ടിച്ചു.

ഉല്‍പത്തി 1 : 27

വ്  യിബ്ര  എലോഹിം എത്  ഹാ  ആദം  ബ്  സാൽമോ  ബ്  സെലേം  എലോഹിം.സ്സാക്കാർ  ഊ  നേക്കബാ ബാറാ ഓ താം..


Genesis 1:28

ദൈവം അവരെ ഇങ്ങനെ അനുഗ്രഹിച്ചു: സന്താനപുഷ്‌ടിയുള്ളവരായി പെരുകുവിന്‍. ഭൂമിയില്‍ നിറഞ്ഞ്‌ അതിനെ കീഴടക്കുവിന്‍.

ഉല്‍പത്തി 1 : 28

വയ് ബാറെക് ഓതാം  എലോഹിം വായോമർ  പെറു ഉ റെബു ഉ  മിലു  ഹാ ആരെസ് വ്‌ കിബ്സുഹാ ഊ റെടു


Genesis 3:9
അവിടുന്നു പുരുഷനെ വിളിച്ചു ചോദിച്ചു: നീ എവിടെയാണ്‌?

ഉല്‍പത്തി 3 : 9

വ്‌ യിക്ര  അഡോണായി എലോഹിം എൽ ഹാ ആദം  
വായോമർ  ലോവ്  അയ്യേക്കാഹ്

Genesis 3:10
അവന്‍ മറുപടി പറഞ്ഞു: തോട്ടത്തില്‍ അവിടുത്തെ ശബ്‌ദം ഞാന്‍ കേട്ടു. ഞാന്‍ നഗ്നനായതുകൊണ്ടു ഭയന്ന്‌ ഒളിച്ചതാണ്‌.
ഉല്‍പത്തി 3 : 10
വായോമർ  എത് ഖൊലെക്കാ  സാമറ്റി  ബഗ്ഗാൻ
വ്‌ യിറ  കി എരോം ആനോക്കി വ്‌ എഹാബെ

Genesis  3:11

ആര്  പറഞ്ഞു    നീ   നഗ്നനാണെന്ന്...?

മീ    ഹിജിദ് ലേക്ക കി  എറോം  അത്ത..


Genesis 15:1
അബ്രാമിനു ദര്‍ശനത്തില്‍ കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി: അബ്രാം, ഭയപ്പെടേണ്ടാ. ഞാന്‍ നിനക്കു പരിചയാണ്‌. നിന്റെ പ്രതിഫലം വളരെ വലുതായിരിക്കും.

ഉല്‍പത്തി 15 : 1
വായോമർ  എലോഹിം അൽ തീരാ  അവ്രമോ ആനോക്കി മാഗൻ  ലാക് സെക്കരെക ഹാർബെയ്
 മേയോട്
Genesis 16:13
അവള്‍ തന്നോടു സംസാരി ച്ചകര്‍ത്താവിനെ എല്‍റോയി എന്നുവിളിച്ചു. കാരണം, എന്നെ കാണുന്നവനായ ദൈവത്തെ ഞാനും ഇവിടെവച്ചു കണ്ടു എന്ന്‌ അവള്‍ പറഞ്ഞു.

ഉല്‍പത്തി 16 : 13
അമേറഹ് ഹാഗാർ ഹാഗാം ഹാലാം റായ്തി  അഹാരെ  റോയി

Genesis 17:1
അബ്രാമിനു തൊണ്ണൂറ്റൊമ്പതു വയ സ്സായപ്പോള്‍ കര്‍ത്താവു പ്രത്യക്‌ഷപ്പെട്ട്‌ അവനോടരുളിച്ചെയ്‌തു: സര്‍വശക്‌തനായ ദൈവമാണ്‌ ഞാന്‍; എന്റെ മുമ്പില്‍ വ്യാപരിക്കുക; കുറ്റമറ്റവനായി വര്‍ത്തിക്കുക.

ഉല്‍പത്തി 17 : 1
അനി  എൽ ഷദ്ദായ്   ഹിത് ഹല്ലേക് ലെപനായ്........

Genesis 22:8
അവന്‍ മറുപടി പറഞ്ഞു: ബലിക്കുള്ള കുഞ്ഞാടിനെ ദൈവംതന്നെതരും. അവരൊന്നിച്ചു മുമ്പോട്ടു പോയി.

ഉല്‍പത്തി 22 : 8
വായോമർ അബ്രഹാം എലോഹിം യിരേ ലോവ് ഹസ്സെഹ് ലെ ഓല  ബെനി

Genesis 31:42
എന്റെ പിതാവായ അബ്രാഹത്തിന്റെ ദൈവവും ഇസഹാക്കിന്റെ ഭയവുമായവന്‍ എന്റെ ഭാഗത്തില്ലായിരുന്നെങ്കില്‍ അങ്ങ്‌ എന്നെ വെറുംകൈയോടെ പറഞ്ഞുവിടുമായിരുന്നു. എന്റെ കഷ്‌ടപ്പാടും ദേഹാ ധ്വാനവും ദൈവം കണ്ടു. അതു കൊണ്ടാണു കഴിഞ്ഞരാത്രി അവിടുന്ന്‌ അങ്ങയെ ശകാരിച്ചത്‌.

ഉല്‍പത്തി 31 : 42
ലൂലെ എലോഹെ  അബീ  എലോഹെ  അബ്രഹാം ഊ  പഹാദ്   ഇസ്ഹാഖ് ഹയാ  ലി കി അത്ത രക്കാം  സിലത്താനി

Exodus 3:6

അവിടുന്നു തുടര്‍ന്നു: ഞാന്‍ നിന്റെ പിതാക്കന്‍മാരുടെ ദൈവമാണ്‌; അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവം.

പുറപ്പാട്‌ 3 : 6
 വായ്യോമർ  ആനോക്കി  എലോഹെ അബിക   എലോഹെ അബ്രഹാം  എലോഹെ   യിസ്‌ശാഖ്    വ്‌ എലോഹെ  യാക്കോബ്


Exodus 14:13
മോശ ജനത്തോടു പറഞ്ഞു: നിങ്ങള്‍ ഭയപ്പെടാതെ ഉറച്ചുനില്‍ക്കുവിന്‍. നിങ്ങള്‍ക്കു വേണ്ടി ഇന്നു കര്‍ത്താവു ചെയ്യാന്‍ പോകുന്ന രക്‌ഷാകൃത്യം നിങ്ങള്‍ കാണും. 
പുറപ്പാട്‌ 14 : 13
തീരാവു  അൽ ഹിത്യാസ്ബു  ഊ റെവു എത്
യെശുവത്  അഡോണായി അസേർ യാ ആസേ ലാകേം ഹായ്യോം...
Exodus 14:13
. ഇന്നു കണ്ട ഈജിപ്‌തുകാരെ ഇനിമേല്‍ നിങ്ങള്‍ കാണുകയില്ല.


Numbers 6:24-26
കര്‍ത്താവു നിന്നെ അനുഗ്രഹിക്കുകയും പരിപാലിക്കുകയും ചെയ്യട്ടെ.
അവിടുന്നു നിന്നില്‍ പ്രസാദിക്കുകയും നിന്നോടു കരുണ കാണിക്കുകയും ചെയ്യട്ടെ.
കര്‍ത്താവു കരുണയോടെ കടാക്ഷിച്ചു നിനക്കു സമാധാനം നല്‍കട്ടെ.
സംഖ്യ 6 : 24-26
യെവരക്കാക്ക  ആഡോണായി  വേ യെശമിൻ  രേഖാ  
യാ  ഏർ  ആഡോണായി  പന്നവു  എലേഖ  വിഹോനേഖ  
യിസ്സ  ആഡോണായി   പന്നവു  എലേഖ  വെയസേം   ലേഖ  ശാലോം  


Deut 6:4-5
ഇസ്രായേലേ, കേള്‍ക്കുക: നമ്മുടെ ദൈവമായ കര്‍ത്താവ്‌ ഒരേ ഒരു കര്‍ത്താവാണ്‌.
നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ പൂര്‍ണഹൃദയത്തോടും പൂര്‍ണാത്‌മാവോടും പൂര്‍ണ ശക്‌തിയോടും കൂടെ സ്‌നേഹിക്കണം.

നിയമാവര്‍ത്തനം 6 : 4-5

ഷേമ  ഇസ്രായേൽ  അഡോനായി  എലൊഹേനു  അഡോനായി  എഹാദ്

വെ അ ഹഫ്ത  എ ത്‌  അഡോണായി  എലോഹെയ്‌ക്ക 
ബെക്കോൾ  ലെ വ വ്  ഖാ 
ഉവ് കോൾ നഫ്‌ഷക  ഉവ് കോൾ  മേ ഓദേഖാ


Joshua 3:7
കര്‍ത്താവ്‌ ജോഷ്വയോടു പറഞ്ഞു: ഞാന്‍ മോശയോടുകൂടെയെന്നപോലെ നിന്നോടുകൂടെയുമുണ്ടെന്ന്‌ അവര്‍ അറിയുന്നതിന്‌ ഇന്നു നിന്നെ ഞാന്‍ ഇസ്രായേല്‍ ജനത്തിന്റെ മുമ്പാകെ ഉന്നതനാക്കാന്‍ പോകുന്നു.

ജോഷ്വ 3 : 7

വായോമർ  അഡോണായി  അൽ ജോഷുവ  ഹായ്യോം  ഹാസേ അഹെൽ  ഗദേൽക്ക  ബെയേനെ കാൽ ഇസ്രായേൽ

1 samuel 17:45
. ഞാനാകട്ടെ നീ നിന്‌ദി ച്ചഇസ്രായേല്‍സേനകളുടെ ദൈവമായ സൈന്യങ്ങളുടെ കര്‍ത്താവിന്റെ നാമത്തിലാണ്‌ വരുന്നത്‌.

1 സാമുവല്‍ 17 : 45
വായോമർ  ദാവിദേ  ആനോക്കി ബാ എലെക്കാ ബെ  ഷം  അഡോനായി സെബ  ഒവ്ട്


2 kings 6:16

അവന്‍ പറഞ്ഞു: ഭയപ്പെടേണ്ടാ. അവരെക്കാള്‍ കൂടുതല്‍ ആളുകള്‍ നമ്മുടെകൂടെയുണ്ട്‌.

2 രാജാക്കന്‍മാര്‍ 6 : 16
വായോമർ  എലിഷ  അൽ തീരാ   റബ്ബിമ് യാസർ ഇടാനു കി മേയസർ  ഓവ് താം

Ezra 8:22
ദൈവത്തെ അന്വേഷിക്കുന്നവരുടെമേല്‍ അവിടുത്തെ  കൈ  അനുകൂലമായിരിക്കും

എസ്രാ 8 : 22
യാദ് എലോഹെനു  അൽ കാൽ  മേ ബാക്സോവ ലെ തോവ്ബ

Esther 6:3

ഇതിന്നു വേണ്ടി മൊർദ്ദെഖായിക്കു എന്തു ബഹുമാനവും പദവിയും കൊടുത്തു എന്നു രാജാവു ചോദിച്ചു.
Esther  6:3
വായോമർ  ഹമ്മലേക് 
മാഹ് ന ആസാഹ്  യെക്കാർ ഉ ഗെദുല  അലൈ  മോർദേക്കൈ അൽ സെഹ്

Psalm  27:14
യഹോവയിങ്കൽ പ്രത്യാശവെക്കുക; ധൈര്യപ്പെട്ടിരിക്ക; നിന്റെ ഹൃദയം ഉറെച്ചിരിക്കട്ടെ; അതേ, യഹോവയിങ്കൽ പ്രത്യാശവെക്കുക.

Psalm  27:14

കവെയ്   എൽ അഡോണായ്  ഹസാക്  വ്  യാമെസ് ലിബേകാ  വ്    കവെയ്       എൽ അഡോനായി

Psalm 34:1

കര്‍ത്താവിനെ ഞാന്‍ എന്നും പുകഴ്‌ത്തും,
അവിടുത്തെ സ്‌തുതികള്‍ എപ്പോഴുംഎന്റെ അധരങ്ങളിലുണ്ടായിരിക്കും.
കര്‍ത്താവില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു;
പീഡിതര്‍ കേട്ട്‌ ആനന്‌ദിക്കട്ടെ!
എന്നോടൊത്തു കര്‍ത്താവിനെമഹത്വപ്പെടുത്തുവിന്‍;
നമുക്കൊരുമിച്ച്‌ അവിടുത്തെനാമത്തെസ്‌തുതിക്കാം.

സങ്കീര്‍ത്തനങ്ങള്‍ 34 : 1-3

അബ്ബാറാക്ക  എത്  ആഡോണായി 
ബെക്കാൾ  എത്‌  ടാമിഡ്‌ 
ടെ ഹില്ലതോ  ബഴി 
തി ത്‌  ഹല്ലേൽ  നാപ്‌സി

Psalm 34:5
അവിടുത്തെ നോക്കിയവര്‍ പ്രകാശിതരായി, അവര്‍ ലജ്‌ജിതരാവുകയില്ല.

സങ്കീര്‍ത്തനങ്ങള്‍ 34 : 5

 ഹിബ്ബിത്തു എലായ് വേഹാനാരു ഉപനേഹം  അൽ യെഹ്പാരു

Psalm  34:8

കര്‍ത്താവിന്റെ ദൂതന്‍ദൈവഭക്‌തരുടെ ചുറ്റും പാളയമടിച്ച്‌അവരെ രക്‌ഷിക്കുന്നു.

സങ്കീര്‍ത്തനങ്ങള്‍ 34 : 8

ഹോനേം മലേഹാക് അഡോനായി സബീബ്  ലിറെ ആവ്  വയെ   ഹല്ലെശേം


സങ്കീര്‍ത്തനങ്ങള്‍ 37 : 4

കര്‍ത്താവിന്റെ ദൂതന്‍ദൈവഭക്‌തരുടെ ചുറ്റും പാളയമടിച്ച്‌അവരെ രക്‌ഷിക്കുന്നു.

സങ്കീര്‍ത്തനങ്ങള്‍ 37: 4
വയ് ഹിത്തന്നാഗ്  അൽ  അഡോനായി  വ് യിതെൻ   ലേക്ക  മിസ് ആ ലോട്ട്   ലിബ്ബെക്ക 


psalm 63:1

ദൈവമേ, അവിടുന്നാണ്‌ എന്റെ ദൈവം; ഞാനങ്ങയെ തേടുന്നു.
എന്റെ ആത്‌മാവ്‌ അങ്ങേക്കായി ദാഹിക്കുന്നു.
ഉണങ്ങിവരണ്ട ഭൂമിയെന്നപോലെഎന്റെ ശരീരം അങ്ങയെ കാണാതെ തളരുന്നു.

സങ്കീര്‍ത്തനങ്ങള്‍ 63 : 1

എലോഹിം  ഏലി ആ ഷഹരേക്കാ സമേഹ  ലെക്കാ നാപ്‌സി കമാ  ലെക്കാ ബെസാരി

Psalm 66:1

ഹാരിയു  ലഡോണായി കാൽ ഹരേസ്

സങ്കീര്‍ത്തനങ്ങള്‍ 66 : 1

ഭൂവാസികളേ, ആഹ്‌ളാദത്തോടെദൈവത്തിന്‌ ആര്‍പ്പുവിളിക്കുവിന്‍.

Psalm 69:34

ആകാശവും ഭൂമിയും, സമുദ്രങ്ങളും
അവയില്‍ സഞ്ചരിക്കുന്ന സമസ്‌തവുംഅവിടുത്തെ സ്‌തുതിക്കട്ടെ!

സങ്കീര്‍ത്തനങ്ങള്‍ 69 : 34

ഹെ ഹല്ലേലൂ ഹു ഷെമായിം  വ്‌ ആരെസ്, യമ്മീം വ്‌ കാൾ റൊമേസ് ബാം...


Psalm 91:14-16

അവന്‍ സ്‌നേഹത്തില്‍ എന്നോട്‌ ഒട്ടിനില്‍ക്കുന്നതിനാല്‍ ഞാന്‍ അവനെ രക്‌ഷിക്കും;
അവന്‍ എന്റെ നാമം അറിയുന്നതുകൊണ്ട്‌ ഞാന്‍ അവനെ സംരക്‌ഷിക്കും.
അവന്‍ എന്നെ വിളിച്ചപേക്‌ഷിക്കുമ്പോള്‍ ഞാന്‍ ഉത്തരമരുളും; അവന്റെ കഷ്‌ടതയില്‍ഞാന്‍ അവനോടു ചേര്‍ന്നുനില്‍ക്കും;
ഞാന്‍ അവനെ മോചിപ്പിക്കുകയുംമഹത്വപ്പെടുത്തുകയും ചെയ്യും.
ദീര്‍ഘായുസ്‌സു നല്‍കി ഞാന്‍ അവനെ സംതൃപ്‌തനാക്കും; എന്റെ രക്‌ഷ ഞാന്‍ അവനുകാണിച്ചുകൊടുക്കും.

സങ്കീര്‍ത്തനങ്ങള്‍ 91 : 14-16

കി ബി  ഹാഷക്ക്  വ  ആ പല്ലനേഹു   ആ സജ്ജ ബെഹു കി യാദ  ഷെമി  യിക്രയെനി വ എ എന്നെഹു ഇമ്മോവ് ആനോക്കി ആ ബെസര  വ  ആ  ഹാല്ലശേഹു  ആ കബ്ബാദേഹു  ഒ രെക് യമീം  വ  എ ആരെഹു ബി സുവതിം

Psalm 96:1

കര്‍ത്താവിന്‌ ഒരു പുതിയ കീര്‍ത്തനം ആലപിക്കുവിന്‍,
ഭൂമി മുഴുവന്‍ കര്‍ത്താവിനെ പാടിസ്‌തുതിക്കട്ടെ!

സങ്കീര്‍ത്തനങ്ങള്‍ 96 : 1

 സിരു ലഡോണായി സിർ ഹദാസ് 

Psalm 118:21-29

അവിടുന്ന്‌ എനിക്കുത്തരമരുളി; അവിടുന്ന്‌ എന്റെ പ്രാര്‍ഥന കേട്ട്‌ എന്നെ രക്‌ഷിച്ചു;
ഞാന്‍ അവിടുത്തേക്കു നന്‌ദിപറയും.
പണിക്കാര്‍ ഉപേക്‌ഷിച്ചുകളഞ്ഞകല്ല്‌മൂലക്കല്ലായിത്തീര്‍ന്നു.
ഇതു കര്‍ത്താവിന്റെ പ്രവൃത്തിയാണ്‌;
ഇതു നമ്മുടെ ദൃഷ്‌ടിയില്‍വിസ്‌മയാവഹമായിരിക്കുന്നു.
കര്‍ത്താവ്‌ ഒരുക്കിയ ദിവസമാണിന്ന്‌;
ഇന്നു സന്തോഷിച്ചുല്ലസിക്കാം.
കര്‍ത്താവേ, ഞങ്ങള്‍ അങ്ങയോട്‌അപേക്‌ഷിക്കുന്നു, ഞങ്ങളെ രക്‌ഷിക്കണമേ!
കര്‍ത്താവേ, ഞങ്ങള്‍ അങ്ങയോട്‌അപേക്‌ഷിക്കുന്നു, ഞങ്ങള്‍ക്കു വിജയം നല്‍കണമേ!
കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്‍
അനുഗൃഹീതന്‍; ഞങ്ങള്‍ കര്‍ത്താവിന്റെ ആലയത്തില്‍ നിന്നു നിങ്ങളെ ആശീര്‍വദിക്കും.
കര്‍ത്താവാണു ദൈവം; അവിടുന്നാണു നമുക്കു പ്രകാശം നല്‍കിയത്‌;
മരച്ചില്ലകളേന്തി പ്രദക്‌ഷിണം തുടങ്ങുവിന്‍;
ബലിപീഠത്തിങ്കലേക്കു നീങ്ങുവിന്‍.
അങ്ങാണ്‌ എന്റെ ദൈവം; ഞാന്‍ അങ്ങേക്കു കൃതജ്‌ഞതയര്‍പ്പിക്കും;
അവിടുന്നാണ്‌ എന്റെ ദൈവം;ഞാന്‍ അങ്ങയെ മഹത്വപ്പെടുത്തും.
കര്‍ത്താവിനു കൃതജ്‌ഞത അര്‍പ്പിക്കുവിന്‍; അവിടുന്നു നല്ലവനാണ്‌; അവിടുത്തെകാരുണ്യം എന്നേക്കും നിലനില്‍ക്കുന്നു.

സങ്കീര്‍ത്തനങ്ങള്‍ 118 : 21-29

ഓദേഖാ കി  അനീറ്റാനി  ഫറ്റിഹി  നി  ലി  ലീ  യേശുവാ  (2)
എവന്മാ  സുഹാബോനി  ഹയ്‌ത നെ  റോഷിന 

മേയ്റ്റ്  അഡോണായി  ഹയേതാഹ്  സ്സോട് 
ഹി  ഈ  നിപ്  ലാട്  ബേ ഏയ്‌  നേനു  (2)

സ്സെ  ഹയോവും അസ്സാ  ആഹ്  അഡോണായി 
ഹാഗി  ഹിമ  വേ ഹാനിസ്  മേ ഹാ വോഹ്‌ ബോ 

ആന്ന  അഡോണായി  ഓ  ഷിയാന  (2)
അഡോണായി 
ഹസ്‍ലിഹി ഹാനാ 

ബാറൂഹാബാ  ബേഷമാ ഡോണായി 
ബെറ ഖുഖേൻ  മിനി  ബെയ് റ്റ്  ഡോണായി 
എൽ അഡോണായി  വായാ ഏർലാനു ഈശ്രു ഹാ ബാബോഠിം അടുത്ത കാർണോവ്ട് കമ്മിസേമിയ എല്ലി യാട്ടാ ഓദേഖാ  ആ റൊമേമേഘ ഹൗടു  ലഡോണായി കിട്ടോ കിലയോളം  ഹാസ്‌ഡോ

Proverb 18:21

ജീവനെ നശിപ്പിക്കാനും പുലര്‍ത്താനുംനാവിന്‌ കഴിയും;
അതിനെ സ്‌നേഹിക്കുന്നവന്‍ അതിന്റെ കനി ഭുജിക്കണം.

സുഭാഷിതങ്ങള്‍ 18 : 21

മാവേറ്റ് വ് ഹായ്യിം  ബെയാദ് ലാസോവൻ  വ്
ഒഹബെഹ  യോക്കൽ  പിർയാ

Proverb  21:1

രാജാവിന്റെ ഹൃദയം കര്‍ത്താവ്‌നിയന്ത്രിക്കുന്ന അരുവിയാണ്‌;
അവിടുന്ന്‌ തനിക്കിഷ്‌ടമുള്ളിടത്തേക്ക്‌അതിനെ ഒഴുക്കിവിടുന്നു.

സുഭാഷിതങ്ങള്‍ 21 : 1

പൽ  ഗെ മയിം  ലെബ് മലേക്  ബ് യാദ്  അഡോനായി  അൽ കാൽ  ആ സേർ യ പൊസ് യാതെന്നു കാൾ ഡെറെക്....

Isaiah 6:3

അവ പരസ്‌പരം ഉദ്‌ഘോഷിച്ചുകൊണ്ടിരുന്നു: പരിശുദ്‌ധന്‍, പരിശുദ്‌ധന്‍, സൈന്യങ്ങളുടെ കര്‍ത്താവ്‌ പരിശുദ്‌ധന്‍. ഭൂമി മുഴുവന്‍ അവിടുത്തെ മഹത്വം നിറഞ്ഞിരിക്കുന്നു.

ഏശയ്യാ 6 : 3

വാഖ്‌റ  സെ അൽ സെ  വാ  അമർ 
കദോഷ് കദോഷ് കദോഷ്  ആഡോണായി 
സെബ ഒവ്ട്  മേലോ  കാൽ  ഹാ ആരെസ് 
കബൗദു

Isaiah 9:6

 വിസ്‌മയനീയനായ ഉപദേഷ്‌ടാവ്‌, ശക്‌തനായ ദൈവം, നിത്യനായ പിതാവ്‌, സമാധാനത്തിന്റെ രാജാവ്‌ എന്ന്‌ അവന്‍ വിളിക്കപ്പെടും.

ഏശയ്യാ 9 : 6

 വ്‌ യിക്ര ഷെമോ  പെലെ യോവെസ് എൽ ഗിബോർ  ആബിയാദ്  സർ  ശാലോം 

Isaiah 11:2

കര്‍ത്താവിന്റെ ആത്‌മാവ്‌ അവന്റെ മേല്‍ ആവസിക്കും. ജ്‌ഞാനത്തിന്റെയും വിവേകത്തിന്റെയും ആത്‌മാവ്‌, ഉപദേശത്തിന്റെയും ശക്‌തിയുടെയും ആത്‌മാവ്‌, അറിവിന്റെയും ദൈവ ഭക്‌തിയുടെയും ആത്‌മാവ്‌

ഏശയ്യാ 11 : 2
   വ്‌ നഹാഹ്  അലവ് റൂഹാഹ് എലോഹിം റൂഹാഹ് ഹാക്മാഹ് ഉബീനഹ് റൂഹാഹ് എട്സാ ഉ ഗെബുറഹ് റൂഹാഹ് ദാ ആത്  വ്‌ യിരത്

Isaiah 26:3

അങ്ങയില്‍ ഹൃദയമുറപ്പിച്ചിരിക്കുന്ന വനെ അങ്ങ്‌ സമാധാനത്തിന്റെ തികവില്‍ സംരക്‌ഷിക്കുന്നു. എന്തെന്നാല്‍, അവന്‍ അങ്ങയില്‍ ആശ്രയിക്കുന്നു.

ഏശയ്യാ 26 : 3

യെ സെർ സമുക് ടിസോർ ടി സോർ  ശാലോം  ശാലോം   കി ബെകാ ബട്ടുവാ

Isaiah 26:8-9

കര്‍ത്താവേ, അങ്ങയുടെ നിയമത്തിന്റെ പാതയില്‍ ഞങ്ങള്‍ അങ്ങയെ കാത്തിരിക്കുന്നു; അങ്ങയുടെ നാമവും അങ്ങയുടെ ഓര്‍മയുമാണ്‌ ഞങ്ങളുടെ ഹൃദയാഭിലാഷം.
രാത്രിയില്‍ എന്റെ ഹൃദയം അങ്ങേക്കുവേണ്ടി ദാഹിക്കുന്നു, എന്റെ ആത്‌മാവ്‌ അങ്ങയെ തേടുന്നു. എന്തെന്നാല്‍, അങ്ങയുടെ കല്‍പന ഭൂമിയില്‍ ഭരണം നടത്തുമ്പോള്‍ ഭൂവാസികള്‍ നീതി അഭ്യസിക്കുന്നു.

ഏശയ്യാ 26 : 8-9

ലെ സിംക  ഉ ലെ സിക് രെക്ക താ ആവാത്  നപേസ്..
നാപ്‌സി  ഇവിറ്റിക ബാലലാഹ്   റൂഹി ബേക്കിർബി
ആ ഷ ഹരേക്കാ 


Isaiah 41:10

ഭയപ്പെടേണ്ടാ, ഞാന്‍ നിന്നോടുകൂടെയുണ്ട്‌. സംഭ്രമിക്കേണ്ടാ, ഞാനാണ്‌ നിന്റെ ദൈവം. ഞാന്‍ നിന്നെ ശക്‌തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്റെ വിജയകരമായ വലത്തുകൈകൊണ്ടു ഞാന്‍ നിന്നെതാങ്ങിനിര്‍ത്തും.

ഏശയ്യാ 41 : 10
അൽ തീരാ  കി  ഇമ്മെക്ക അനി
അൽ ടിസ്താ കി അനി എലോഹെക്ക
ഇമ്മസ്റ്റിക്ക അപ്
ആസാർട്ടിക ആപ്
തെമ്മാറ്റിക  ബി മിൻ സിദ്ക്കി 

Jeremiah 3:19

എന്റെ പിതാവേ എന്നു വിളിക്കും

Jeremiah 3:19

അബീ   തിക്രെയിനി ലി

Daniel  10:19

അൽ തിര  ഇഷ്  ഹമുടോവ്റ്റ്   ശാലോം  ലക്  ഹസാഖ് വ് ഹസാഖ്...

Daniel  10:19

ഏറ്റവും പ്രിയപുരുഷാ, ഭയപ്പെടേണ്ടാ; നിനക്കു സമാധാനം! ബലപ്പെട്ടിരിക്ക, ബലപ്പെട്ടിരിക്ക എന്നു പറഞ്ഞു

Zecharia  12:1

മസ്സാ ദേ ബാർ അഡോനായി അൽ യിസ്രായേൽ
നേവും അഡോനായി  നോതെഹ് ഷേമയിം  വ്‌ യോസെഡ്  ആരെസ് വ്‌ യോസർ  റൂഹാഹ് ആദം  ബ് കിർബോ

Zecharia  12:1

ആകാശം വിരിക്കയും ഭൂമിയുടെ അടിസ്ഥാനം ഇടുകയും മനുഷ്യന്റെ ആത്മാവിനെ അവന്റെ ഉള്ളിൽ നിർമ്മിക്കയും ചെയ്തിരിക്കുന്ന യഹോവയുടെ അരുളപ്പാടു

Habakuk  2:4

വ്‌ സദ്ദിക് ബ് എമുനാതോ  യിയെഹ്

Habakuk  2:4

നീതിമാനോ വിശ്വാസത്താൽ ജീവിച്ചിരിക്കും






Comments

Popular posts from this blog

നുറുക്കാൻ തുടങ്ങുമ്പോൾ പെരുകാൻ തുടങ്ങും

My love prayers...

കെണി പോലെ വരും ആ ദിവസം !!!!!