My love prayers...

അപ്പോള്‍ ദാവീദുരാജാവ്‌ കൂടാരത്തിനകത്തുചെന്നു കര്‍ത്താവിന്റെ സന്നിധിയിലിരുന്നു പ്രാര്‍ഥിച്ചു.
ദൈവമായ കര്‍ത്താവേ, അങ്ങ്‌ എന്നെ ഇത്രത്തോളം ഉയര്‍ത്താന്‍ ഞാനും എന്റെ കുടുംബവും എന്താകുന്നു? ദൈവമായ കര്‍ത്താവേ, ഇത്‌ അങ്ങേക്ക്‌ എത്രനിസ്‌സാരം! വരുവാനുള്ള ദീര്‍ഘകാലത്തേക്ക്‌ അങ്ങയുടെ ദാസന്റെ കുടുംബത്തിന്റെ വിദൂരഭാവിയെക്കുറിച്ചും വരും തലമുറകളെക്കുറിച്ചും അങ്ങ്‌ അരുളിച്ചെയ്‌തിരിക്കുന്നുവല്ലോ.
ഇതിലധികമായി അടിയന്‌ അങ്ങയോട്‌ എന്തു പറയാനാവും? ദൈവമായ കര്‍ത്താവേ, അങ്ങയുടെ ദാസനെ അങ്ങ്‌ അറിയുന്നുവല്ലോ.
അങ്ങയുടെ വാഗ്‌ദാനവും, ഹിതവുമനുസരിച്ച്‌ അങ്ങയുടെ ദാസനെ അറിയിക്കേണ്ടതിന്‌ ഈ വന്‍കാര്യങ്ങളെല്ലാം അങ്ങ്‌ നിറവേറ്റിയിരിക്കുന്നുവല്ലോ.
ദൈവമായ കര്‍ത്താവേ, അങ്ങ്‌ ഉന്നതനത്ര! അങ്ങ്‌ അതുല്യനാണ്‌. ഞങ്ങള്‍ കാതുകൊണ്ടു കേട്ടതനുസരിച്ച്‌, അവിടുന്നല്ലാതെ വേറെദൈവമില്ല.
അങ്ങയുടെ സ്വന്തം ജനമായിരിക്കേണ്ടതിന്‌ അടിമത്തത്തില്‍നിന്ന്‌ അങ്ങു വീണ്ടെടുത്ത ഇസ്രായേലിനെപ്പോലെ മറ്റൊരു ജനമില്ല. അവര്‍ക്കുവേണ്ടി അങ്ങു നിര്‍വഹി ച്ചഅദ്‌ഭുതകരമായ മഹാകാര്യങ്ങള്‍ അങ്ങയുടെ കീര്‍ത്തി ലോകമെങ്ങും പരത്തിയിരിക്കുന്നു. അങ്ങയുടെ സ്വന്തം ജനമായിരിക്കേണ്ടതിന്‌ ഈജിപ്‌തില്‍ നിന്ന്‌ അങ്ങു സ്വതന്ത്രരാക്കിയ അവര്‍ മുന്നേ റിയപ്പോള്‍ മറ്റു ജനതകളെയും അവരുടെദേവന്‍മാരെയും അങ്ങ്‌ ഓടിച്ചുകളഞ്ഞല്ലോ.
ഇസ്രായേല്‍ എന്നേക്കും അങ്ങയുടെ ജനമായിരിക്കേണ്ടതിന്‌ അവരെ അങ്ങു സ്‌ഥിരപ്പെടുത്തി. കര്‍ത്താവേ, അങ്ങ്‌ അവര്‍ക്ക്‌ദൈവമായിത്തീര്‍ന്നു.
ദൈവമായ കര്‍ത്താവേ, അങ്ങയുടെ ദാസനോടും കുടുംബത്തോടും അരുളിച്ചെയ്‌തിരിക്കുന്ന വചനം എന്നേക്കും സ്‌ഥിരപ്പെടുത്തി അങ്ങയുടെ വാക്കു നിവര്‍ത്തിക്കണമേ!
അങ്ങയുടെ നാമം എന്നേക്കും മഹത്വപ്പെടട്ടെ! സര്‍വശക്‌തനായ കര്‍ത്താവാണ്‌ ഇസ്രായേലിന്റെ ദൈവമെന്നു പ്രഘോഷിക്കപ്പെടട്ടെ! അങ്ങയുടെ ദാസനായ ദാവീദിന്റെ കുടുംബം അങ്ങയുടെ മുന്‍പില്‍ സുസ്‌ഥിരമാകട്ടെ!
സര്‍വശക്‌തനായ കര്‍ത്താവേ, ഇസ്രായേലിന്റെ ദൈവമേ, ഞാന്‍ നിന്റെ വംശം ഉറപ്പിക്കും എന്നു പറഞ്ഞ്‌ അങ്ങയുടെ ദാസന്‌ ഇതു വെളിപ്പെടുത്തിയിരിക്കുന്നുവല്ലോ. അതുകൊണ്ട്‌, അങ്ങയോട്‌ ഇങ്ങനെ പ്രാര്‍ഥിക്കാന്‍ ഈ ദാസന്‍ ധൈര്യപ്പെട്ടിരിക്കുന്നു.
ദൈവമായ കര്‍ത്താവേ, അങ്ങുതന്നെ ദൈവം; അങ്ങയുടെ വചനം സത്യം; ഈ നല്ലകാര്യം അടിയനോട്‌ അങ്ങു വാഗ്‌ദാനം ചെയ്‌തിരിക്കുന്നുവല്ലോ.
അടിയന്റെ കുടുംബം അങ്ങയുടെ മുന്‍പില്‍നിന്ന്‌ ഒരിക്കലും മാറിപ്പോകാതിരിക്കേണ്ടതിന്‌ അതിനെ അനുഗ്രഹിക്കാന്‍ തിരുവുള്ളമാകണമേ! ദൈവമായ കര്‍ത്താവേ, അങ്ങു വാഗ്‌ദാനംചെയ്‌തിരിക്കുന്നു; അവിടുത്തെ അനുഗ്രഹത്താല്‍ അടിയന്റെ കുടുംബം എന്നേക്കും അനുഗൃഹീതമാകും.
2 സാമുവല്‍ 7 : 18-29



മറിയം പറഞ്ഞു : എന്റെ ആത്‌മാവ്‌ കര്‍ത്താവിനെ മഹത്വപ്പെടുത്തുന്നു.
എന്റെ ചിത്തം എന്റെ രക്‌ഷകനായ ദൈവത്തില്‍ ആനന്‌ദിക്കുന്നു.
അവിടുന്ന്‌ തന്റെ ദാസിയുടെ താഴ്‌മയെ കടാക്‌ഷിച്ചു. ഇപ്പോള്‍ മുതല്‍ സകല തലമുറകളും എന്നെ ഭാഗ്യവതി എന്നു പ്രകീര്‍ത്തിക്കും.
ശക്‌തനായവന്‍ എനിക്കു വലിയകാര്യങ്ങള്‍ ചെയ്‌തിരിക്കുന്നു,അവിടുത്തെനാമം പരിശുദ്‌ധമാണ്‌.
അവിടുത്തെ ഭക്‌തരുടെമേല്‍ തലമുറകള്‍ തോറും അവിടുന്ന്‌ കരുണ വര്‍ഷിക്കും.
അവിടുന്ന്‌ തന്റെ ഭുജംകൊണ്ട്‌ ശക്‌തി പ്രകടിപ്പിച്ചു; ഹൃദയവിചാരത്തില്‍ അഹങ്കരിക്കുന്നവരെ ചിതറിച്ചു.
ശക്‌തന്മാരെ സിംഹാസനത്തില്‍ നിന്നു മറിച്ചിട്ടു; എളിയവരെ ഉയര്‍ത്തി.
വിശക്കുന്നവരെ വിശിഷ്‌ടവിഭവങ്ങള്‍ കൊണ്ട്‌ സംതൃപ്‌തരാക്കി; സമ്പന്നരെ വെറുംകൈയോടെ പറഞ്ഞയച്ചു.
തന്റെ കാരുണ്യം അനുസ്‌മരിച്ചുകൊണ്ട്‌ അവിടുന്ന്‌ തന്റെ ദാസനായ ഇസ്രായേലിനെ സഹായിച്ചു.
നമ്മുടെ പിതാക്കന്‍മാരായ അബ്രാഹത്തോടും അവന്റെ സന്തതികളോടും എന്നേക്കുമായി ചെയ്‌ത വാഗ്‌ദാനം അനുസരിച്ചുതന്നെ.
ലൂക്കാ 1 : 46-55

Comments

Popular posts from this blog

നുറുക്കാൻ തുടങ്ങുമ്പോൾ പെരുകാൻ തുടങ്ങും

കെണി പോലെ വരും ആ ദിവസം !!!!!