പിലാത്തോസ് നീ എത്ര നല്ലവനാണ്....?

അന്ന്   പള്ളികോടതി   ഒരുത്തനെ   നിന്റെ   മുമ്പിലേക്ക്    ഇട്ടുതന്നില്ലേ..?

അവർ  ഉദ്ദേശിച്ച   വിധി  വാചകം   നിന്റെ വായിലൂടെ   പുറത്തേക്കു   വരാൻ   വേണ്ടിയുള്ള    ബദ്ധപ്പാട്...

ഗവണ്മെന്റു    അംഗീകാരം   ....

അതായിരുന്നു    അവർക്ക്‌    വേണ്ടിയിരുന്നത്....

പിലാത്തോസിന്റെ    അടിയന്തിര    മന്ത്രിസഭായോഗം...

നമ്മൾ    പുലിവാല്    പിടിക്കും...

ജനങ്ങളുടെ   പ്രിയപ്പെട്ടവൻ....

പള്ളിയുടെ    ശത്രു.......

ജനങ്ങളുടെ    കൂടെ നിന്നാൽ    പള്ളിക്കാർ    ഇടയും......

പള്ളിയുടെ    കൂടെ    നിന്നാൽ  ജനങ്ങൾ   ഇടയും.....

അന്ന്    മിടുക്കനായ    ധനകാര്യമന്ത്രി   ഇങ്ങനെ   പറഞ്ഞു...

ഈ  പൊല്ലാപ്പൊന്നും   വേണ്ട...

ഈ    യേശു    എന്ന്    പറയുന്നവൻ  നിന്റെ    അധികാരപരിധിയിലുള്ളവനല്ല..


അവൻ    ഗലീലിയനാണ്...

അവൻ ഹെറോദേസിന്റെ   അധികാരപരിധിയിലാണ്......

മാത്രമല്ല    ഹെറോദേസ്    ഇവിടെ    ജെറുസലെമിൽ
ഉണ്ട്....
ഹെറോദേസ്   ചാരപ്രവർത്തനം   നടത്താൻ    വന്നതാണ്....

പിലാത്തോസ്  ഇനി   എങ്ങാൻ   യേശുവിനെ    മിശിഹാ    ആയി    അംഗീകരിച്ചേക്കുമോ...?

യേശു    കളിക്കളം    ഗലിലിയയിൽനിന്ന്   ജെറുസലെ മിലേക്ക്  മാറ്റിയത്   ഇസ്രായേലിന്റെ    മുഴുവൻ    രാജാവാകാൻ    ആയിരിക്കുമോ..?


ഹെറോദേസ്    ഭയപ്പെട്ടത്   തന്നെ    സംഭവിച്ചു....

ആ  ''അജ്ഞാത  ജഡം    തന്റെ    അധികാരപരിധിയിലേക്ക്    ഒഴുകിയെത്തി...''

ഇപ്പോൾ   അവൻ    ഹെറോദേസിന്റെ   മുമ്പിലാണ്... ഹെറോദേസിലെ    തന്ത്രശാലി    ഉണർന്നു...


എടാ    പിലാത്തോസേ   നിന്റെ    കളി    എന്നോടുവേണ്ട..... അവൻ    കുറെ    നാൾ    ഗാലീലിയ യിൽ   താമസിച്ചു    എന്നത്   നേരാണ്‌....  പക്ഷേ    ഇപ്പോൾ    അവൻ     നിന്റെ   അധികാരപരിധിയിലാണ്.... മാത്രമല്ല    അവൻ    ആദ്യം  ബെദ്ലേഹം   കാരനായിരുന്നു... അതിനുശേഷമാണ്   അവൻ    ഗലീലിയാനായത്..

അതുകൊണ്ട്   മോനെ    പിലാത്തോസേ   നീ   തന്നെ   തീരുമാനിച്ചാൽ  മതി...

പിലാത്തോസ്   കളി    ഒന്ന്   മാറ്റിക്കളിച്ചു...
വിചാരണ     open    കോടതിയിലാക്കി.. വലിയ    മൈതാനം   ..... സംഘർഷഭരിതം....

ഒരു    ഭാഗത്തു     പുരോഹിതർ.... മറുഭാഗത്തു  ജനങ്ങൾ... സക്കേവുസിന്റെയും  ബർത്തിമേയുസിന്റെയും  ജൈറോസിന്റെയും ലാസറിന്റെയും    നാട്ടുകാർ... യേശുവിനെ    തൊട്ടറിഞ്ഞവർ..

പള്ളിക്കാരുടെ    വിചാരണ     കഴിഞ്ഞു.... പിലാത്തോസ്      യേശുവിനെ    ക്രോസ്സ്    വിസ്താരം    ചെയ്തു.. ഇവർ    പറയുന്നതിൽ     കഴമ്പുണ്ടോ...?

അവൻ    ഒന്നും     മിണ്ടിയില്ല....
ചതഞ്ഞ    ഞാങ്ങണ  ഓടിക്കാത്തവൻ... കെട്ട   തിരി    കെടുത്താത്തവൻ.... ഒച്ച    വെക്കാത്തവൻ....

അവൻ    ഒന്നും    മിണ്ടിയില്ല...

ഇനി    അവസാനത്തെ    കളി...ജനക്കുട്ടത്തോട്   ചോദിക്കാം...

പള്ളിയും    ഇടവകക്കാരും   തമ്മിലുള്ള    വിദ്വേഷം    മുതലെടുക്കാം...
നിങ്ങൾ    എന്ത്    പറയുന്നു...


അവനെ     ക്രൂശിക്കുക.

...അവനെ     ക്രൂശിക്കുക.


അന്നുമുതൽ    പള്ളിയും ഇടവകക്കാരും   ഒറ്റക്കെട്ടായി..... പിണക്കം    മാറി   ഹേറോദേസും   പിലാത്തോസും   അന്നുമുതൽ    ഉറ്റ    ചങ്ങാതിമാരായി...

ഇതാണ്    ജനാധിപത്യം...

Comments

Popular posts from this blog

നുറുക്കാൻ തുടങ്ങുമ്പോൾ പെരുകാൻ തുടങ്ങും

My love prayers...

കെണി പോലെ വരും ആ ദിവസം !!!!!