യേശുവിനെ നോക്കിയവർ പ്രകാശിതരായി -2

യേശുവിനുവേണ്ടി - 64

ബർത്തിമേയുസ്  എന്ന അന്ധനായ  ഒരു യഹൂദൻ  ശാപം  കിട്ടിയ നാട്ടിൽ  ജെറിക്കോയിൽ  ഇരിക്കുകയായിരുന്നു  
അന്ന്  അവൻ  ഒരു  കാര്യം  അറിഞ്ഞു. ആ  വഴിയിലൂടെ  യേശു  കടന്നുപോകുന്നുണ്ടെന്ന്. 
"ഇന്നാണ്  എന്റെ  രക്ഷയുടെ  ദിവസം "  
2 കോറി :6:2
സമയം  പാഴാക്കാതെ  അവൻ   ഉച്ചത്തിൽ  യേശുവിനെ  വിളിച്ചു. ദാവീദിന്റെ  പുത്രാ !
യേശു  രാജാവാണെന്നു  അവൻ  പറയാതെ  പറഞ്ഞു. ബുദ്ധിശാലി.. കാര്യം സാധിക്കേണ്ടത്  എങ്ങിനെയാണെന്ന്  അവന്  അറിയാം. 
സഭ  അഥവാ  ജനക്കൂട്ടം അവനോടു  പറഞ്ഞു. 
മിണ്ടിപ്പോകരുത്... യേശുവിന്റെ കാര്യസ്ഥൻ  പുരോഹിതനാണല്ലോ. നീ  വികാരിയച്ചന്  അപേക്ഷ  കൊടുക്കുക... 
നിത്യ പുരോഹിതനായ  യേശു ഉള്ളപ്പോൾ വേറെ  പുരോഹിതനില്ലെന്ന്  അറിയാത്തവൻ  അല്ലല്ലോ ബർത്തിമേയുസ്... 

അതുകൊണ്ട്  വികാരിയച്ചന്  അപേക്ഷ  കൊടുക്കുന്ന  പ്രശ്‌നമില്ലെന്ന്  അവൻ തീരുമാനിച്ചു.. 

ദാവീദിന്റെ  പുത്രാ, യേശുവേ. എന്ന്  വീണ്ടും  വിളിച്ചു. 
അവനെ  നിശ്ശബ്ദനാക്കാൻ  സഭ അഥവാ  ജനക്കൂട്ടം  സമ്മർദം.....  ഭീഷണി.....  പലതും  പ്രയോഗിച്ചു.. 

അവനാകട്ടെ കൂടുതൽ  ഉറക്കെ യേശുവിനെ  വിളിച്ചു.... 
സഭയോട്  ആലോചിക്കാതെ  യേശു  പെട്ടെന്ന്  നിന്നപ്പോൾ....
സഭ  ചുവടു മാറ്റി... 

അടുത്ത  പ്രോഗ്രാം  രോഗശാന്തി ശുശ്രുഷ.... 

ധൈര്യമായിരിക്ക്... എഴുന്നേൽക്കുക 

യേശു  നിന്നെ  വിളിക്കുന്നു... 

കളം  മാറ്റി  ചവുട്ടിയ അന്നത്തെ സഭ.... 

ആരെങ്കിലും  ഒക്കെ കളിക്കട്ടെ... കേട്ടത് പാതി  കേൾക്കാത്തത്  പാതി... 

ബർത്തിമേയുസ്  പുറങ്കുപ്പായം  ഉപേക്ഷിച്ചു... 
അന്ധനായ  വ്യക്തിക്ക്   പുറങ്കുപ്പായം  ഭിക്ഷ യാചിക്കാനുള്ള  ലൈസൻസ്  ആയിരുന്നു.. 

മുന്നും പിന്നും  നോക്കാതെ  ബർത്തിമേയുസ്  മേലങ്കി  ഉപേക്ഷിച്ചു... 
സുഖപ്പെടും  മുൻപേ  അവൻ  അത്‌  വലിച്ചെറിഞ്ഞു..  

വിഡ്ഢി... മറ്റുള്ളവർ  അവനു മുന്നറിയിപ്പ്  നൽകി.... ഇനി  യേശുവിനു  സുഖപ്പെടുത്താൻ  കഴിഞ്ഞില്ലെങ്കിലോ....? 

കാഴ്ച  തിരിച്ചുകിട്ടിയിട്ടു പോരെ മേലങ്കി  ഉപേക്ഷിക്കാൻ...? 

യേശു  പറഞ്ഞു... നിന്റെ വിശ്വാസം  നിന്നെ  രക്ഷിച്ചിരിക്കുന്നു... 

അതായത്  മേലങ്കി  ഉപേക്ഷിച്ചപ്പോൾ  തന്നെ  അവന്  കാഴ്ച  തിരിച്ചുകിട്ടിയെന്ന്..... 

അതല്ലേ  വിശ്വാസം... എന്തെങ്കിലും  ആചാരങ്ങളോ  അച്ചടിച്ച പ്രാർത്ഥനകളോ  ചൊല്ലി  നിങ്ങൾക്ക്  മടുത്തില്ലേ...? എല്ലാ  ആചാരങ്ങളും  നിങ്ങളെ  ചുഷണം  ചെയ്യുന്നതിനാണ്... അതുകൊണ്ട്  ആ മലയിലും  ഈ  മലയിലും  കേറിയിറങ്ങി  നടക്കേണ്ട... യേശുവിനെ വിളിക്കാൻ  ആരുടേയും  ശുപാർശ  വേണ്ട.... 
എന്താ  നിങ്ങൾക്ക്  മാത്രം  സ്വാതന്ത്ര്യം  വേണ്ടേ..? 

മേലങ്കി  വലിച്ചെറിയുക.... 
മലയാളം  വായിക്കാനറിയാമെങ്കിൽ 
യേശുവിനെ  അറിയാൻ കഴിയും.. അതിനു  ആരുടെയും  ശുപാർശ  വേണ്ട... 
എന്നിട്ട്  വിശ്വസിക്കുക... മേലങ്കി  ഉപേക്ഷിക്കുക.. 
അവൻ നിങ്ങളുടെ  കണ്ണ്  തുറക്കും.. 
ഒന്നല്ല  ഏഴുകണ്ണുകൾ.... 


കടപ്പാട്     മാർക്കോസ്   10:46-52

Comments

Popular posts from this blog

നുറുക്കാൻ തുടങ്ങുമ്പോൾ പെരുകാൻ തുടങ്ങും

My love prayers...

കെണി പോലെ വരും ആ ദിവസം !!!!!