My love prayers...
അപ്പോള്‍ ദാവീദുരാജാവ് കൂടാരത്തിനകത്തുചെന്നു കര്‍ത്താവിന്റെ സന്നിധിയിലിരുന്നു പ്രാര്‍ഥിച്ചു. ദൈവമായ കര്‍ത്താവേ, അങ്ങ് എന്നെ ഇത്രത്തോളം ഉയര്‍ത്താന്‍ ഞാനും എന്റെ കുടുംബവും എന്താകുന്നു? ദൈവമായ കര്‍ത്താവേ, ഇത് അങ്ങേക്ക് എത്രനിസ്‌സാരം! വരുവാനുള്ള ദീര്‍ഘകാലത്തേക്ക് അങ്ങയുടെ ദാസന്റെ കുടുംബത്തിന്റെ വിദൂരഭാവിയെക്കുറിച്ചും വരും തലമുറകളെക്കുറിച്ചും അങ്ങ് അരുളിച്ചെയ്‌തിരിക്കുന്നുവല്ലോ. ഇതിലധികമായി അടിയന് അങ്ങയോട് എന്തു പറയാനാവും? ദൈവമായ കര്‍ത്താവേ, അങ്ങയുടെ ദാസനെ അങ്ങ് അറിയുന്നുവല്ലോ. അങ്ങയുടെ വാഗ്‌ദാനവും, ഹിതവുമനുസരിച്ച് അങ്ങയുടെ ദാസനെ അറിയിക്കേണ്ടതിന് ഈ വന്‍കാര്യങ്ങളെല്ലാം അങ്ങ് നിറവേറ്റിയിരിക്കുന്നുവല്ലോ. ദൈവമായ കര്‍ത്താവേ, അങ്ങ് ഉന്നതനത്ര! അങ്ങ് അതുല്യനാണ്. ഞങ്ങള്‍ കാതുകൊണ്ടു കേട്ടതനുസരിച്ച്, അവിടുന്നല്ലാതെ വേറെദൈവമില്ല. അങ്ങയുടെ സ്വന്തം ജനമായിരിക്കേണ്ടതിന് അടിമത്തത്തില്‍നിന്ന് അങ്ങു വീണ്ടെടുത്ത ഇസ്രായേലിനെപ്പോലെ മറ്റൊരു ജനമില്ല. അവര്‍ക്കുവേണ്ടി അങ്ങു നിര്‍വഹി ച്ചഅദ്‌ഭുതകരമായ മഹാകാര്യങ്ങള്‍ അങ്ങയുടെ കീര്‍ത്തി ലോകമെങ്ങും പരത്തിയിരിക്കുന്നു. അങ്ങയുടെ സ്വന്തം ജനമായിരിക്...