പിലാത്തോസ് നീ എത്ര നല്ലവനാണ്....?
അന്ന് പള്ളികോടതി ഒരുത്തനെ നിന്റെ മുമ്പിലേക്ക് ഇട്ടുതന്നില്ലേ..? അവർ ഉദ്ദേശിച്ച വിധി വാചകം നിന്റെ വായിലൂടെ പുറത്തേക്കു വരാൻ വേണ്ടിയുള്ള ബദ്ധപ്പാട്... ഗവണ്മെന്റു അംഗീകാരം .... അതായിരുന്നു അവർക്ക് വേണ്ടിയിരുന്നത്.... പിലാത്തോസിന്റെ അടിയന്തിര മന്ത്രിസഭായോഗം... നമ്മൾ പുലിവാല് പിടിക്കും... ജനങ്ങളുടെ പ്രിയപ്പെട്ടവൻ.... പള്ളിയുടെ ശത്രു....... ജനങ്ങളുടെ കൂടെ നിന്നാൽ പള്ളിക്കാർ ഇടയും...... പള്ളിയുടെ കൂടെ നിന്നാൽ ജനങ്ങൾ ഇടയും..... അന്ന് മിടുക്കനായ ധനകാര്യമന്ത്രി ഇങ്ങനെ പറഞ്ഞു... ഈ പൊല്ലാപ്പൊന്നും വേണ്ട... ഈ യേശു എന്ന് പറയുന്നവൻ നിന്റെ...