യേശുവിനെ പ്രാപിക്കുക

യേശുവിനെ  കുടുക്കാൻ  എന്താണൊരു  വഴി...?   പള്ളികൾ  കാലിയായി... ധ്യാനകേന്ദ്രങ്ങളിൽ   ആളില്ല.. വിശന്നാൽ  സാബത്താണെങ്കിലും    നെല്ല്  കൊയ്യാം... നെല്ല്  കുത്താം.. സാബത്ത്   ലംഘിക്കാൻ   ജനങ്ങളെ  പഠിപ്പിച്ചവൻ.... ഒരു  പുരോഹിതൻ   ദുഷ്ടനാണെന്നു  വരുത്തി  തീർക്കാൻ    കള്ളകഥ  ഉണ്ടാക്കിയവൻ... ഒരു  മനുഷ്യനെ  ആരോ  തല്ലി   അവശനാക്കിയത്രേ... പെട്ടെന്ന്  ഒരു  പുരോഹിതൻ  അതിലെ  കടന്നുവന്നു... അവന്  ബലിയർപ്പിക്കണ്ടേ..... വീണു  കിടക്കുന്നവൻ   മരിച്ചിട്ടുണ്ടെങ്കിൽ    7  ദിവസം  പോക്കാണ്... ഒരു  പണിക്കും  പോകാത്ത  യേശുവിന്  പലതും  പറയാം.. പിന്നെ   ഒരു  ബംഗാളി  വരുന്നു.... അവൻ   വീണുകിടക്കുന്നവനെ  എടുത്ത്   ആശുപത്രിയിലെത്തിച്ചെന്ന്...... മലയാളിയെ  നാറ്റിച്ചു   ബംഗാളിയെ  അത്ര  പൊക്കേണ്ട..... പള്ളികളിൽ  ആളില്ല... ധ്യാനകേന്ദ്രങ്ങൾ   കാലി.. ജനങ്ങൾ  എപ്പോഴും  ഒലിവ്മലയിലും കഫർണാമിലും  ഗലീലി   കടൽ തീരത്തുമാണ്... ഇങ്ങിനെ  പോയാൽ   സഭ  നശിക്കും.... അതിലും  നല്ലത്  അവനെ  കൊല്ലുന്നതാണ്... ഒരിക്കൽ ഭക്തരായ അവന്റെ  ശിഷ്യന്മാർ    സഭയോട്   കുറുള്ളവർ   ശില്പികൾ  പണിതു  കൊണ്ടിരിക്കുന്ന   ദേവാലയം  കാണിച്ചുകൊടുത്തു.... ഉടനെ  അവന്റെ   കമന്റ്  ... ഇത്‌  കല്ലിന്മേൽ  കല്ല്  ശേഷിക്കയില്ല... ഏറ്റവും   ഭക്തനായ   യൂദാസ്‌   അന്ന്   തീരുമാനിച്ചു.... ഇവനെ   ഞാൻ   തീർത്തോളാം... എന്നാലും   ഒരു  കാരണം  ഉണ്ടാക്കണം.... ആ ഭാഗത്തു   ഒരു   സെലിബ്രിറ്റി   വേശ്യയുണ്ട്... അവളെ  കയ്യോടെ  പിടിക്കുക... ഇവനോട്  ചോദിക്കുക...... ഒന്നുകിൽ   വേശ്യയോട്   കാരുണ്യം   കാണിക്കാത്തവൻ.... അല്ലെങ്കിൽ  മോശയുടെ   നിയമം  തെറ്റിക്കുന്നവൻ.... ഏതായാലും  ഇവൻ  കുടുങ്ങും.... നിങ്ങളിൽ  പാപം  ചെയ്യാത്തവൻ   ആദ്യം    കല്ലെറിയട്ടെ...... ആ ജനക്കൂട്ടം  മുഴുവൻ   അവളെ   പ്രാപിച്ചവരാണ്... എല്ലാവരും   കല്ല്   താഴെയിട്ടു.... സ്ഥലം  വിട്ടു....... മോളെ   മേലിൽ   പാപം   ചെയ്യരുത്..... ഞാൻ   നിന്നെ  വിധിക്കുന്നില്ല... സമാധാനത്തോടെ  പോവുക....... താങ്കൾ   എത്ര   തെറ്റുകാരനാണെങ്കിലും.... യേശുവിനെ  അറിയുക.... ജനക്കുട്ടത്തിൽനിന്നും  താങ്കളെ   യേശു   രക്ഷിക്കും.... മേലിൽ  പാപം  ചെയ്യാതെവണ്ണം    യേശുവിന്റെ    ആൽമാവ്   താങ്കളിൽ    വ്യാപാരിക്കും.... യേശുവിനെ  പ്രേമിക്കുക ... സമാധാനം   അനുഭവിക്കുക 

Comments

Popular posts from this blog

നുറുക്കാൻ തുടങ്ങുമ്പോൾ പെരുകാൻ തുടങ്ങും

My love prayers...

കെണി പോലെ വരും ആ ദിവസം !!!!!