Posts

Showing posts from October, 2020

കെണി പോലെ വരും ആ ദിവസം !!!!!

Image
കെണി  പോലെ    വരും  ആ  ദിവസം   അവൻ  എന്നെ  ചെളിയിൽനിന്ന്  രൂപപ്പെടുത്തി... സ്വന്തം  സാദൃശ്യത്തിൽ  ! ചെളിയിൽ  ഞാൻ കുളിച്ചുപോയി... പൊടി മണ്ണ്  വാരിവിതറി  ഉണക്കി....  തൊട്ടടുത്തു  ആ  അരുവിയിൽ   ആൽമാവ്  ഇളക്കികൊണ്ടിരിക്കുകയാണ്... അവിടെ  കലങ്ങി   ഉറച്ച ചെളികൊണ്ടാണ്  എന്നെ  ഉണ്ടാക്കിയത്. എല്ലാം  കഴിഞ്ഞപ്പോൾ  വെള്ളം  തെളിഞ്ഞു.. ആ  പ്രതിമയും  ദൈവവും  ഒരുമിച്ചു  നിന്നു....   കർത്താവ്  ആ  അരുവിയിലേക്ക്  ഒന്ന്  നോക്കി... ഇരട്ട  പെറ്റ   twins  നെ  പോലെ..... അമ്പട  ഞാനേ!!!!  താനാണോ  താൻ ? അതോ  ഈ  പ്രതിമയാണോ  താൻ....? കർത്താവിനുപോലും   സംശയമായി.. ഒരൊറ്റ  വ്യത്യാസം... പ്രതിമ  ശ്വസിക്കുന്നില്ല... താൻ     ശ്വസിക്കുന്നു... ആരെയും  അമ്പരപ്പിക്കുന്ന  സാമ്യം... ഇത്‌  ഇത്ര  പറയാനെന്തിരിക്കുന്നു..? ദൈവം...

നുറുക്കാൻ തുടങ്ങുമ്പോൾ പെരുകാൻ തുടങ്ങും

Image
 അവൻ മലമുകളിലേക്ക്   കയറി.. . അവന്റെ  പെരുമാറ്റത്തിൽ  എന്തോ  പന്തികേട്  തോന്നി.... പോകുന്ന  വഴിക്ക്  ഒരു മല  കണ്ടാൽ  അവൻ  മലയിലേക്ക്   ഓടി  കയറും. മലകേറാൻ  പറ്റാത്ത  വൃദ്ധന്മാർക്കാണ്   ബുദ്ധിമുട്ട്. ജനങ്ങൾ  എപ്പോഴും  അവനെ  ചുറ്റിപ്പറ്റി  നിൽക്കുന്നു.... അവൻ  വീടിനു  പുറത്തിറങ്ങിയാൽ   അവൻ  പോകുന്നിടത്തു  പോകാൻ  സദാ   തയ്യാറായി  നിൽക്കുന്ന  ഒരു ജനക്കൂട്ടം. പ്രത്യാശയുടെ  ആദ്യ  ചുവടു   വക്കുന്നവർക്കുള്ളതാണ്   അത്ഭുതങ്ങൾ അന്ന്  അവൻ ഒരു  പട്ടണത്തിലാണ്  യോഗം  പ്ലാൻ   ചെയ്തിരുന്നത്. ജനങ്ങൾക്കു  ഭക്ഷണം  കഴിക്കാൻ  ഹോട്ടലുകൾ  ഉള്ള  സ്ഥലം... അങ്ങകലെ  ഒരു  മലയുടെ  നിഴൽ  കണ്ടതും  അവൻ  പെട്ടെന്ന്  പ്ലാൻ  മാറ്റി... മല   ലക്ഷ്യമാക്കി  നടന്ന്  തുടങ്ങി.... അതോടെ  കുറേപേർ  പി...

കടുക്മണി പഴയ കടുക്മണിയല്ല

Image
മോര്  കറിയിൽ  കടുക്  പൊട്ടിക്കാൻ  തിളച്ച  എണ്ണയിലേക്ക്  ഒരു  സ്പൂൺ  കടുക്  ഇട്ടതാണ്.... സാധാരണ  അത്‌ പെട്ടെന്ന്  പൊട്ടാറുണ്ട്.. പക്ഷേ  ഇത്തവണ  ഒരെണ്ണം  പോലും  പൊട്ടിയില്ല... ഇന്ന്  ഈ  കടുകിന്  എന്തുപറ്റി... അവരോടു  തന്നെ  ചോദിച്ചു  എന്ത് പറ്റിയെന്നു... അതിൽ  ഒരു  നേതാവ്  കാര്യങ്ങൾ   വിശദീകരിച്ചു....   ഇത്രയും  കാലം  ഞങ്ങൾ  ഇത്‌  സഹിച്ചു... ഞങ്ങൾ  എന്ത് തെറ്റ്  ചെയ്തിട്ടാണ്  നിങ്ങൾ  എപ്പോഴും  ഞങ്ങളെ  തിളച്ച  എണ്ണയിലേക്ക്  ഇടുന്നത്..?  ആ  കുട്ടത്തിൽ  എനിക്ക്  പരിചയമുള്ള  ഒരു  കടുകുണ്ടായിരുന്നു... രഹസ്യമായി  അവനോടു  കാര്യങ്ങൾ  തിരക്കി...... അവൻ  ഇങ്ങിനെ  പറഞ്ഞു... ഞങ്ങളുടെ  അകത്തു  വലിയ  ഒരു  മരമുണ്ടെന്ന്‌.... അത്‌  ആകാശം  മുട്ടെ  വളർന്ന്  അതിൽ  പക്ഷികൾ  കൂടുകെട്ടുമെന്ന്..... പൊരിഞ്ഞ...

ആലയത്തെക്കുറിച്ചു മത്തുപിടിച്ചവൻ

അന്ന്   ഒരു  കല്യാണവീട്ടിൽ  വച്ചാണ്  അത്‌  സംഭവിച്ചത്...21ദിവസം  കെട്ടിവച്ച  വൈൻ  കുടിച്ചുതീർന്നപ്പോൾ    ആ  അമ്മച്ചി  മകനോട്  എന്തോ  സ്വകാര്യം  പറഞ്ഞു.. ഉടനെ അവൻ   വൈൻ  ഉണ്ടാക്കിക്കൊടുത്തു... നോക്കിനിന്നവർക്ക്  ഒന്നും  മനസ്സിലായില്ല. കിണറിൽനിന്ന്  വെള്ളം കോരിക്കൊടുത്തത്  മാത്രം  ഓർമയുണ്ട്.. അതിൽ  എന്തോ  ഒരു  പ്രത്യേക  ഭാഷയിൽ   എന്തോ  പറഞ്ഞപ്പോൾ  ആ  വെള്ളം  ഒന്ന്  കലങ്ങി... പിന്നെ  പറഞ്ഞു  പോയി  വിളമ്പിക്കൊള്ളാൻ.... കുടിച്ചവർ  കുടിച്ചവർ  മത്തുപിടിച്ചു... കുറെ  അവനും  കുടിച്ചുകാണും.... എന്റെ   പൊന്നെ  പിന്നെ നടന്നത്  ഒന്ന്  കാണേണ്ടതായിരുന്നു.. തൊട്ടടുത്ത  shopping  complex  ൽ  കടന്നു ചെന്നു.. അത്‌  പള്ളിക്കാർ  നടത്തുന്ന   അല്ലെങ്കിൽ  വാടകക്ക്  കൊടുക്കുന്ന  കടകളായിരുന്നു.. അ കടകളൊക്കെ  അവൻ തല്ലിതകർത്...